ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി; മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

പൊന്‍കുന്നം: ബാല്യകാലത്ത് ആര്‍എസ്എസ് ക്യാമ്പില്‍ ലൈംഗികാതിക്രമത്തിനിരയായെന്നും, അന്നത്തെ മാനസികാഘാതത്തില്‍നിന്ന് മോചിതനാകാത്തതിനാല്‍ ജീവന്‍ വെടിയുന്നുവെന്നും ആരോപിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതിന് ശേഷം യുവാവ് ജീവനൊടുക്കി. യുവാവിന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ. ഒക്ടോബര്‍ ഒന്‍പതിനാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം പൂശി തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ്; സംശയിച്ച് വിജിലന്‍സ് സംഭവത്തില്‍ ആര്‍എസ്എസിനെതിരേ അന്വേഷണം നടത്തണമെന്നും ആരോപണവിധേയരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആവശ്യപ്പെട്ടു. നിലവില്‍ തമ്പാനൂര്‍ പോലീസ് അസ്വാഭാവികമരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട് […]

സ്വര്‍ണം പൂശി തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ്; സംശയിച്ച് വിജിലന്‍സ്

തിരുവനന്തപുരം: സ്വര്‍ണം പൂശി തിരികെ ശബരിമലയില്‍ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ് എന്ന് സംശയിച്ച് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. തിരിച്ചെത്തിച്ചപ്പോള്‍ തൂക്കം കുറഞ്ഞതാണ് സംശയത്തിന് കാരണം. ഹൈദരാബാദില്‍ നാഗേഷ് എന്നയാളുടെ അടുത്ത് പാളികള്‍ എത്തിച്ചതിലും ദുരൂഹത ഉണ്ടെന്ന് വിജിലന്‍സ് സംശയം പ്രകടിപ്പിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഒരു വരുമാനവും ഇല്ലാത്ത പോറ്റി തുടര്‍ച്ചയായി നടത്തിയ വഴിപാടുകളും ലക്ഷങ്ങളുടെ സംഭാവനയും സ്‌പോണ്‍സര്‍ഷിപ്പും വിജിലന്‍സിന് സംശയകരമുണ്ട്. ശബരിമല സ്വര്‍ണ കവര്‍ച്ച […]

തന്റെ വാക്കുകളെ വളച്ചൊടിക്കുന്നു, സിനിമയില്‍ അഭിനയിക്കണം, മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കി തരണം, രാഷ്ട്രീയക്കാരനാകുന്നത് അത്യാവശ്യമല്ല: സുരേഷ് ഗോപി

കണ്ണൂര്‍: തനിക്ക് സിനിമ അഭിനയം തുടരണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ് സുരേഷ് ഗോപി. ഇപ്പോള്‍ വരുമാനം നിലച്ചു, ഒരുപാട് സമ്പാദിക്കണം എന്നുണ്ട്. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോള്‍ എന്ത് പറഞ്ഞാലും അത് വളച്ചൊടിക്കുകയാണെന്നും പ്രജ എന്ന് പറഞ്ഞാല്‍ അസുഖമാണ് എല്ലാവര്‍ക്കും. പ്രജ എന്ന് പറഞ്ഞാല്‍ അതിനെന്താണ് ഇത്ര കുഴപ്പം. പ്രജാതന്ത്രം എന്താണെന്ന് അവര്‍ ആദ്യം പഠിക്കണമെന്നും സുരേഷ് […]

ശബരിമല സ്വര്‍ണ തിരിമറി; ദേവസ്വം ബോര്‍ഡിനെ പ്രതിയാക്കി എഫ്‌ഐആര്‍, തെറ്റ് ചെയ്തിട്ടില്ലെന്ന് മുന്‍ ദേവസ്വം കമ്മീഷണര്‍

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെ എട്ടാം പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എ പത്മകുമാര്‍ പ്രസിഡന്റായ 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതിയെയാണ് പ്രതിയാക്കിയത്. ഭരണസമിതിയുടെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിയാക്കിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് കല്‍പേഷ് എന്ന ആളാണ് രണ്ടാം പ്രതി. സമരങ്ങള്‍ക്കിടയില്‍ പരിക്കുകള്‍ ഏല്‍ക്കും, അത് പുതിയ സംഭവമല്ല: […]

സമരങ്ങള്‍ക്കിടയില്‍ പരിക്കുകള്‍ ഏല്‍ക്കും, അത് പുതിയ സംഭവമല്ല: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഷാഫി പറമ്പിലിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. സമരങ്ങള്‍ക്കിടയില്‍ പരിക്കുകള്‍ ഏല്‍ക്കും. അത് പുതിയ സംഭവമല്ല. ലോകത്ത് ആദ്യമായി നടക്കുന്ന കാര്യവുമല്ല.സമരം ചെയ്യുന്നവര്‍ ഒരു കാര്യം കൂടി ചെയ്യട്ടെ.ഒരു കൂട്ട പൂവ് പോലീസുകാര്‍ക്ക് നല്‍കട്ടെ.കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി കേരളത്തില്‍ വിലപ്പോവില്ലെന്നും വെല്ലുവിളിയെ പുച്ഛത്തോടെ കാണുകയാണ്. ഓപ്പറേഷന്‍ നംഖൂര്‍: വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ കസ്റ്റംസിന് അപേക്ഷ നല്‍കും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ […]

ഓപ്പറേഷന്‍ നംഖൂര്‍: വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ കസ്റ്റംസിന് അപേക്ഷ നല്‍കും

കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ സല്‍മാന്‍ ഉടന്‍ കസ്റ്റംസിന് അപേക്ഷ നല്‍കും. അതേസമയം കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണര്‍ കമ്മീഷണര്‍ ദുല്‍ഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വാഹനം […]

മുഖ്യമന്ത്രിയുടെ മകന് ഡി നോട്ടീസ് നല്‍കിയത് സിപിഎം 2 വര്‍ഷം മറച്ചുവെച്ചു: വിഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍െതിരെ ആപണവുമായി പ്രതിക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ആര്‍എസ്എസ് നേതാവിനെ എഡിജിപി ആയിരുന്ന എംആര്‍ അജിത് കുമാര്‍ പോയി കണ്ടത് എന്നാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നത്. ലൈഫ് മിഷന്‍ കോഴയില്‍ പിണറായി വിജയന്റെ മകന് നോട്ടീസ് നല്‍കിയത് ഇ.ഡിയും മുഖ്യമന്ത്രിയും സി.പി.എമ്മും രണ്ടു വര്‍ഷം മറച്ചുവച്ചു. മകന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ആര്‍എസ്എസ് നേതാവിനെ എഡിജിപി ആയിരുന്ന അജിത് കുമാര്‍ […]

വെടിനിര്‍ത്തല്‍ കരാറില്‍ നാളെ ഒപ്പിടും; പലായനം ചെയ്ത ആയിരങ്ങള്‍ മടങ്ങിയെത്തുന്നു

കയ്റോ: വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഗാസയില്‍നിന്നും ഇസ്രയേല്‍ സൈന്യം പിന്മാറിത്തുടങ്ങി. വെടിനിര്‍ത്തല്‍സകരാറില്‍ നാളെ ഒപ്പിടും. ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഗാസയില്‍നിന്നും പലായനം ചെയ്ത ആയിരങ്ങളാണ് സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങിയെത്താന്‍ തുടങ്ങി. ഷാഫി പറമ്പിലിന് പരിക്കേറ്റത് ലാത്തിച്ചാര്‍ജില്‍; ദൃശ്യങ്ങള്‍ പുറത്ത് കരാറിന്റെ ഭാഗമായി പലസ്തീന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുമെന്ന് അറിയിച്ചെങ്കിലും ഗാസയിലെ ചില ഇടങ്ങളില്‍ സാന്നിധ്യം തുടരുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. ഈ സ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് ഗാസയിലെ ജനങ്ങളോട് ഇസ്രയേല്‍ […]

ഷാഫി പറമ്പിലിന് പരിക്കേറ്റത് ലാത്തിച്ചാര്‍ജില്‍; ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: പേരാമ്പ്രയില്‍ നടന്ന യുഡിഎഫ് സംഘര്‍ഷത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എംപിയുടെ തലയ്ക്ക് ലാത്തിയടിയേല്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എംപിക്ക് പരിക്കേറ്റത് പോലീസ് അതിക്രമത്തിലല്ലെന്ന സിപിഎമ്മും പോലീസും പറഞ്ഞിരുന്നത്. ഇവരുടെ വാദങ്ങളെ പൊളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പേരാമ്പ്രയിലുണ്ടായ സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം; ഷാഫി പറമ്പിലിനെതിരെ കേസ് പേരാമ്പ്ര ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപം വെള്ളിയാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ മുഖത്തും കൈക്കും കാലിനും പരിക്കേറ്റ ഷാഫിയെ […]

പേരാമ്പ്രയിലുണ്ടായ സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം; ഷാഫി പറമ്പിലിനെതിരെ കേസ്

കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ കോണ്‍ഗ്രസ്- സിപിഐഎം സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പൊലീസ് കേസെടുത്തു. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉള്‍പ്പടെ എട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. സംഘര്‍ഷത്തില്‍ സിപിഐഎം നേതാക്കളായ കെ സുനില്‍, കെ കെ രാജന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 492 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. […]