ആർഎസ്എസ് പ്രാര്‍ത്ഥനാ ​ഗാനം ആലപിച്ചതിന് മാപ്പ്; ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ല: ഡി കെ ശിവകുമാർ

ബെംഗളൂരു: കർണാടക നിയമസഭയിൽ നമസ്തേ സദാ വത്സലേ മാതൃഭൂമേ എന്ന ആർഎസ്എസ് ​പ്രാർത്ഥനാ ​ഗാനം ആലപിച്ചത് കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്ന സാഹചര്യത്തിൽ, മാപ്പ് പറയാൻ തയ്യാറെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ആരുടെയും വീകാരങ്ങളെ വ്രണപ്പെടുത്താൻ ആ​ഗ്രഹിച്ചിട്ടില്ലെന്നും താനൊരു അടിയുറച്ച കോണ്ഡ​ഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു. Also Read: പൂരം കലക്കല്‍ വിവാദം; അജിത് കുമാറിനെതിരെ കടുത്ത നടപടിയില്ല, താക്കീത് നല്‍കുമെന്ന് ഡിജിപി കോൺഗ്രസുകാർക്കും ഇന്ത്യ സഖ്യത്തിലെ നിരവധി രാഷ്ട്രീയ പാർട്ടി സുഹൃത്തുക്കൾക്കും തന്റെ നടപടി കാരണം […]

പൂരം കലക്കല്‍ വിവാദം; അജിത് കുമാറിനെതിരെ കടുത്ത നടപടിയില്ല, താക്കീത് നല്‍കുമെന്ന് ഡിജിപി

തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപി എം. ആര്‍.അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. സസ്‌പെന്‍ഷന്‍ പോലെയുള്ള കടുത്ത നടപടികള്‍ ഒന്നും വേണ്ടെന്നാണ് ഡിജിപിയുടെ അഭിപ്രായം. മുന്‍ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പുതിയ ശിപാര്‍ശ എഴുതിച്ചേര്‍ത്തു. താക്കീത് നല്‍കി അന്വേഷണം അവസാനിപ്പിച്ചേക്കും എന്നാണ് വിവരം. സര്‍ക്കാരിന്റെ ആവശ്യ പ്രകാരം മാത്രമായിരിക്കും പുനപരിശോേധനയുണ്ടാകുക. Also Read: ആഗോള അയ്യപ്പ സംഗമത്തില്‍ എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല; പകരം രണ്ട് മന്ത്രിമാരെ നിയോഗിച്ചു പൂരം കലക്കലിലെ ത്രിതല […]

രാഹുലിന് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് യുഡിഎഫ്

തിരുവനന്തപുരം: രാഹുലിനെത്ിരെ ഫോണ്‍ സംഭാഷങ്ങളും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് തീരുമാനവുമായി യുഡിഎഫ്. രാഹുലിനെ നിയമസഭാ സമ്മേളനത്തിലും പങ്കെടുപ്പിക്കരുതെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. ഈ സാഹചര്യത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം എടുക്കാനാണ് യുഡിഎഫ് നീക്കം. ഒരുതരത്തിലും രാഹുലുമായി സഹകരിച്ചു പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം വനിതാ നേതാക്കള്‍ […]

തൃശൂരില്‍ കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി; ഉദ്യോഗസ്ഥര്‍ക്ക് നേരെ അസഭ്യ പ്രയോഗവും

തൃശ്ശൂര്‍: കെട്ടിടത്തിന്റെ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. വെളിയന്നൂര്‍ ആശാരിക്കുന്ന് ഭാഗത്താണ് സംഭവം. അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ച പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അസഭ്യ പ്രയോഗവും യുവാവ് നടത്തി. മൂന്ന് നിലയുള്ള ഒരു കെട്ടിടത്തിന് മുകളില്‍ കയറിനിന്നാണ് ഭീഷണി മുഴക്കിത്. യുവാവ് പട്ടാമ്പി സ്വദേശിയാണ്. Also Read: തൃശൂര്‍ ലുലു മാള്‍; കേസ് നല്‍കിയത് സിപിഐ നേതാവ്, പരാതി വ്യക്തിപരം 2 മണിക്കൂറിലേറെയായി ഇയാള്‍ കെട്ടിടത്തിന് മുകളില്‍ കയറിയിട്ട്. കെട്ടിടത്തില്‍ നിന്നും വടികളും മറ്റും താഴെ തടിച്ചുനില്‍ക്കുന്ന […]

മാറ്റമില്ല, ശാസ്‌ത്രോത്സവം പാലക്കാട് നടത്തും; രാഹുലിനെ പങ്കെടുപ്പിച്ചേക്കില്ല

പാലക്കാട്: കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം പാലക്കാട് തന്നെ നടത്താന്‍ തീരുമാനം. നവംബര്‍ 7 മുതല്‍ 10 വരെയാണ് ശാസ്‌ത്രോത്സവം. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. ശാസ്ത്രമേള പാലക്കാട്ടുനിന്നു ഷൊര്‍ണൂരിലേക്ക് മാറ്റുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇതിനുപിന്നാലെയാണ് മന്ത്രിമാരായ എം.ബി.രാജേഷും കെ.കൃഷ്ണന്‍കുട്ടിയും പാലക്കാട് ജില്ലയിലെ എംഎല്‍എമാരുമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായും ജില്ലാ കലക്ടറുമായുമുള്ള ചര്‍ച്ചയ്ക്കുശേഷം കൂടുതല്‍ സൗകര്യം മുന്‍നിര്‍ത്തി പാലക്കാട് ടൗണില്‍ […]

അപൂര്‍വ നടപടിയുമായി സര്‍ക്കാര്‍; അജിത് കുമാറിനെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ മടക്കി അയച്ചു

തിരുവനന്തപുരം: പൂരം കലക്കല്‍ പരാതിയുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിനെതിരെ നല്‍കിയ പരാതി എന്നിവയുമായി ബന്ധപ്പെട്ട് മുന്‍ പൊലീസ് മേധാവി ദര്‍വേഷ് സാഹിബ് അജിത് കുമാറിനെതിരെ നല്‍കിയ രണ്ടു റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ മടക്കി അയച്ചു. അജിത് കുമാറിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അപൂര്‍വ നടപടിയുമായി എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. Also Read: അഹങ്കാരത്തിന് കൈയ്യും കാലും വെച്ച രൂപം, മുഖ്യമന്ത്രിയെ എടാ വിജയാ എന്ന് വിളിച്ചു: വി ശിവന്‍കുട്ടി ഇപ്പോഴത്തെ പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിനോടു വിഷയങ്ങള്‍ പരിശോധിച്ച് പുതിയ അഭിപ്രായം […]

രാഹുലിന് സസ്‌പെന്‍ഷന്‍; വിശദീകരണം തേടും, തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ അവധിയില്‍ പ്രവേശിക്കാനാണ് സാധ്യത ഏറെ. ാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ പുറത്താക്കാനാണ് നീക്കം. Join with metro post: വാര്‍ത്തകള്‍ […]

ആഗോള അയ്യപ്പ സംഗമം സര്‍ക്കാറിന്റെ നാടകം, എം കെ സ്റ്റാലിനോ ഉദയനിധി സ്റ്റാലിനോ എത്തിയാല്‍ തടയുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോ മകന്‍ ഉദയനിധിയോ എത്തിയാല്‍ തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്റ്റാലിന്റെ മകന്‍ ഉദയനിധി ഹിന്ദു വിശ്വാസം മാറാരോഗം ആണെന്ന് പറഞ്ഞ വ്യക്തിയാണ്. ഇതെല്ലാം ഓരോ ഹിന്ദുവിന്റെയും മനസില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. അവരാരും ഇത് ഒരിക്കലും മറക്കുകയോ നിങ്ങളോട് പൊറുക്കുകയോ ഇല്ലെന്ന് എക്സില്‍ കുറിച്ച പോസ്റ്റില്‍ രാജീവ് പറയുന്നു. Also Read: ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; ഇലക്‌ട്രോണിക് ഉപകരണങ്ങളും കാറും അടിച്ച് തകര്‍ത്തു അയ്യപ്പ […]

പേടിച്ചിട്ടാണ് കാര്യങ്ങള്‍ തുറന്നുപറയാതിരുന്നത്; രാഹുല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് തള്ളി അവന്തിക

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രസമ്മേളനത്തില്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് തള്ളി ട്രാന്‍സ് വുമണ്‍ അവന്തിക. തന്റെ തുറന്നുപറച്ചിലിനു മുമ്പ് ഒരു റിപ്പോര്‍ട്ടറുമായി നടത്തിയ സംഭാഷണമാണെന്നും അന്ന് പേടിച്ചാണ് അയാളോട് കാര്യങ്ങള്‍ തുറന്ന് പറയാതിരുന്നതെന്നും അവന്തിക മാധ്യമങ്ങളോട് പറഞ്ഞു. Also Read: ധനലക്ഷ്മി ഗ്രൂപ്പ് വാര്‍ഷികാഘോഷം: ക്രെഡിറ്റ് സൊസൈറ്റി ഹെഡ് ഓഫീസ് ശിലാസ്ഥാപനം ഉള്‍പ്പടെ വിവിധ കര്‍മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രസമ്മേളനത്തില്‍ പുറത്തുവിട്ട ഓഡിയോ ഓഗസ്റ്റ് ഒന്നാം തീയതി മാധ്യമ പ്രവര്‍ത്തകനുമായി നടത്തിയ സംഭാഷണമാണ്. തനിക്കെതിരെ […]

ഞാന്‍ കാരണം പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ല, പാര്‍ട്ടിയെ പ്രതിരോധിച്ചതിനാല്‍ അക്രമം നേരിടുന്നു: രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: പാര്‍ട്ടി പ്രവര്‍ത്തകര്‍ തലകുനിയ്ക്കുന്നത് ചിന്തിക്കാനാവില്ലെന്നുംതാന്‍ കാരണം പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. താന്‍ അക്രമം നേരിടുന്നത് എല്ലാ പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിയെ പ്രതിരോധിച്ചതിനാലാണെന്ന് മാധ്യമങ്ങളോട് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും പറയേണ്ട കാര്യങ്ങള്‍ വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നതെന്നും തനിക്കെതിരെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചത് സുഹൃത്ത് ട്രാന്‍സ്ജന്‍ഡര്‍ അവന്തികയാണെന്ന് രാഹുല്‍ പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഓഗസ്റ്റ് ഒന്നിന് രാത്രി […]