മൂന്നുപേര്‍ക്കുകൂടി ഭാരത് രത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മൂന്നുപേര്‍ക്കുകൂടി ഭാരത് രത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്‍ കെ അദ്വാനി, കര്‍പ്പൂരി താര്‍ക്കൂര്‍ എന്നിവര്‍ക്കു പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിമാരായിരുന്ന പിവി നരസിംഹ റാവു, ചരണ്‍ സിങ്, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്‍ എന്നിവര്‍ക്കും ഭാരത് രത്‌ന പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പുരസ്‌കാരം മരണാനന്തര ബഹുമതിയായാണ് നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. Also Read; തര്‍ക്കത്തിനിടെ വിദ്യാര്‍ത്ഥിയെ സ്വകാര്യ ബസിലെ കണ്ടക്ടര്‍ കടിച്ചതായി പരാതി ഹരിതവിപ്ലവത്തിന്റെ പിതാവായ എം […]

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. ചടങ്ങുകള്‍ക്ക് ‘മുഖ്യ യജമാനന്‍’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി. 121 ആചാര്യന്മാര്‍ ചേര്‍ന്നാണ് രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം മോദി അതിഥികളെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് 2.10-ന് പ്രധാനമന്ത്രി കുബേര്‍തില സന്ദര്‍ശിക്കും. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ വേളയില്‍ ഇന്ത്യന്‍ സേന അയോധ്യയില്‍ പുഷ്പവൃഷ്ടി നടത്തി. ക്ഷേത്രത്തിന്റെ മുകളിലും പരിസരത്തും ഹെലികോപ്റ്ററുകളില്‍ നിന്നാണു സേന പുഷ്പവൃഷ്ടി നടത്തിയത്. ഇന്ത്യയുടെ നാനാഭാഗങ്ങളിലെ സംഗീതജ്ഞര്‍ ചടങ്ങിന്റെ ഭാഗമായി വിവിധ സംഗീതോപകരണങ്ങള്‍ കൊണ്ട് […]

തൃപ്രയാറില്‍ ശ്രീരാമനെ തൊഴുത് മീനൂട്ട് നടത്തി പ്രധാനമന്ത്രി

തൃശ്ശൂര്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ ശ്രീരാമക്ഷേത്രമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും പങ്കാളിയായ അദ്ദേഹം ക്ഷേത്രക്കുളക്കടവിലെത്തി മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കി. ഇവിടെ മത്സ്യങ്ങളുടെ രൂപത്തില്‍ ഭഗവാന്‍ എത്തുമെന്നും അവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് സര്‍വ്വ ദുരിതങ്ങളും അകറ്റി ഐശ്വര്യം ലഭിക്കാന്‍ കാരണമാകുമെന്നുമാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തിലെ വേദാര്‍ച്ചനയിലും ഭജനയിലും മോദി പങ്കെടുത്തു. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി എത്തുന്നത്. Also Read; സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ […]

പ്രധാനമന്ത്രി ഇന്നെത്തും; അരലക്ഷം പേര്‍ പങ്കെടുക്കുന്ന റോഡ് ഷോ വൈകീട്ട് 6.30ന്

കൊച്ചി : രണ്ട് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ കൊച്ചി നഗരം ഒരുങ്ങി. വൈകീട്ട് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം 6.30ന് അരലക്ഷത്തോളം ബി ജെ പി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. റോഡ് ഷോ കടന്നുപോകുന്ന ഹോസ്പിറ്റല്‍ റോഡ്, പാര്‍ക്ക് അവന്യു റോഡില്‍ ഗസ്റ്റ് ഹൗസ് വരെ നഗരം ദീപാലംകൃതമാക്കിയും കൊടിതോരണങ്ങള്‍ കൊണ്ടലങ്കരിച്ചും കഴിഞ്ഞു. വാദ്യമേളങ്ങളോടെയും നാടന്‍ കലാരൂപങ്ങളോടെയും നഗരം പ്രധാനമന്ത്രിയെ സ്വീകരിക്കും. Also Read; ഡല്‍ഹിയില്‍ കനത്ത […]

പ്രതാപന്‍ തുടരും പ്രതാപത്തോടെ ; മോദി എത്തും മുമ്പെ പ്രതാപന് അനുകൂലമായി ചുവരെഴുത്ത്

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ നിലവിലെ എംപി ടിഎന്‍ പ്രതാപന് വേണ്ടി ചുവരെഴുത്ത്. പ്രതാപന്‍ തുടരും പ്രതാപത്തോടെ എന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപനെ വിജയിപ്പിക്കുക എന്നും ചുവരെഴുത്തിലുണ്ട്. തൃശൂരിലെ വെങ്കിടങ് സെന്ററിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. തൃശൂരില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയെ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തവണ മണ്ഡലത്തിലേക്ക് വരാനിരിക്കെയാണ് പ്രതാപന് വേണ്ടി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

മോദി വീണ്ടും തൃശൂരിലേക്ക്

നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. ഈ മാസം 17ന് ഗുരുവായൂരില്‍ വെച്ചാണ് വിവാഹം. സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കേന്ദ്രം പോലീസിനോട് റിപ്പോര്‍ട്ട് തേടി. ഒക്ടോബറില്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ സുരേഷ് ഗോപി വിവാഹത്തിന് ക്ഷണിച്ചിരുന്നു. Also Read ;ബില്‍ക്കിസ് ബാനു കേസ് പ്രതികളുടെ ശിക്ഷായിളവ് റദ്ദാക്കി സുപ്രീംകോടതി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷും ബിസിനസുകാരനായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ജുലൈയില്‍ […]

മോദിക്കെതിരെ പരാമര്‍ശം: മൂന്ന് മന്ത്രിമാരെ പുറത്താക്കി മാലദ്വീപ്, ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വിവാദമായതോടെ മൂന്ന് മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതിന് പിന്നാലെയാണ് ഹൈക്കമ്മീഷണറെ ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്. അതിരുകടന്ന പരാമര്‍ശങ്ങള്‍… പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മന്ത്രിമാര്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മാലദ്വീപ് സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. […]

തൃശൂരിനെ കീഴടക്കി മോദി

തൃശ്ശൂര്‍: കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ട് മോദിയുടെ പ്രസംഗം. തൃശൂരില്‍ നിന്നുയരുന്നത് പുതിയ കേരള സന്ദേശമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. Join with metropost: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിയ്ക്കായി എത്തിയ നരേന്ദ്ര മോദി വേദിയിലെത്തിയത് റോഡ് ഷോ നടത്തിയശേഷമാണ്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര […]

പാര്‍ലമെന്റ് അതിക്രമക്കേസില്‍ രണ്ടാം ദിനവും മൗനംപാലിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ രണ്ടാം ദിനവും മൗനം പാലിച്ച് കേന്ദ്രസര്‍ക്കാര്‍. അമിത്ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക് സഭയും രാജ്യസഭയും ഇന്നും സ്തംഭിച്ചു. അക്രമികള്‍ക്ക് പാസ് നല്‍കിയ എംപിയോട് പരസ്യ പ്രതികരണം വേണ്ടെന്ന് ബിജെപി നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് അതിക്രമത്തില്‍ പാര്‍ലമെന്റിനുള്ളില്‍ ഇതുവരെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സംസാരിക്കാന്‍ തയ്യാറായിട്ടില്ല. അന്വേഷണം നടത്തുമെന്ന് ഒഴുക്കന്‍ മട്ടില്‍ സ്പീക്കര്‍ പറഞ്ഞതല്ലാതെ കേന്ദ്ര സര്‍ക്കാര്‍ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. പഴയ മന്ദിരത്തിലെ സുരക്ഷ വീഴ്ച […]

രാജസ്ഥാനില്‍ ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മോദിയും അമിത് ഷായും എത്തും

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയ നിരവധി സംസ്ഥാന, കേന്ദ്ര നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ദിയ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ കലരാജ് മിശ്ര സത്യവാചകം ചൊല്ലികൊടുക്കും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ […]