കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗിന്റെ ചുമതലയില്‍ ഇരിക്കുന്ന വ്യക്തിയാണ് ഇത്തരത്തില്‍ കള്ളം പറയുന്നതെന്നും നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.ഏതേ ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവകള്‍ പ്രധാനമന്ത്രി നടത്തുന്നതെന്ന് ചോദിച്ച പിണറായി വിജയന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടികുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ആളാണ് പ്രധാനമന്ത്രിയെന്നും കുറ്റപ്പെടുത്തി. ബീഹാറിനെ പോലെയാണ് കേരളം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിലൂടെ ഒരേസമയം രണ്ട് സംസ്ഥാനങ്ങളെയും അപമാനിച്ചുവെന്നും […]

‘ഓരോ വോട്ടും ശബ്ദവും പ്രധാനം’- നരേന്ദ്ര മോദി, എക്‌സ് പോസ്റ്റിലൂടെ ആഹ്വാനം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. വോട്ടടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും കന്നി വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. തമിഴ് അടക്കമുള്ള വിവിധ ഭാഷകളില്‍ എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം. Also Read ; കേരള ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ നല്ല ശമ്പളത്തില്‍ ജോലി ‘ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 ഇന്ന് ആരംഭിക്കുന്നു! 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ […]

ഇസ്രയേല്‍ ചരക്കുകപ്പലില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ പ്രധാമന്ത്രി ഇടപെടണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തിരുവനന്തപുരം: ഇറാന്‍ സൈന്യം പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി പ്രധാനമന്ത്രി ഇടപെടണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കപ്പലിനുള്ളില്‍ മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് ആശങ്കാജനകമാണെന്നാണ് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടത്. ബന്ധികളായവരെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഊര്‍ജ്ജിതമായ നയതന്ത്ര ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന കപ്പലാണ് ഹോര്‍മുസ് […]

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി; മദ്യനയ കേസില്‍ സിബിഐ കോടതിയില്‍

ഡല്‍ഹി:മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അഴിമതിക്കാര്‍ക്കെതിരെ നടപടി ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രതിപക്ഷം ഒന്നിച്ചത് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും മോദി പറഞ്ഞു.അതേസമയം കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിനെതിരെയും കെ കവിതയ്‌ക്കെതിരെയും നിര്‍ണായക തെളിവുണ്ടെന്ന് സിബിഐയും ഇന്ന് കോടതിയെ അറിയിച്ചു.കെ കവിതയെ റൌസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കവിതയെ കൂടാതെ കെജ്‌രിവാളിനെതിരേയും തെളിവുണ്ടെന്ന് സിബിഐ കോടതിയില്‍ അറിയിച്ചത്. Also Read ;മെമ്മറികാര്‍ഡ് കേസില്‍ നിര്‍ണായക ഇടപെടല്‍; സാക്ഷിമൊഴികള്‍ അതിജീവിതക്ക് നല്‍കണമെന്ന് ഹൈക്കോടതി സൗത്ത് […]

ഡല്‍ഹിയില്‍ ഇന്ത്യ സഖ്യ റാലി തുടങ്ങി; വേദിയില്‍ കെജ്രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ ശക്തിപ്രകടനമായി ഡല്‍ഹിയിലെ രാംലീല മൈതാനത്തില്‍ ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി തുടങ്ങി. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടക്കുന്ന ഈ റാലിയില്‍ 28 പ്രതിപക്ഷ പാര്‍ട്ടികളാണ് പങ്കെടുക്കുന്നത്. ഒപ്പം മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം ഭാര്യ സുനിത വേദിയില്‍ വായിച്ചു. Also Read ; കോഴിക്കോട് രൂപതാ ബിഷപ്പിനെ സന്ദർശിച്ച് പ്രകാശ് ജാവദേക്കർ കെജ്രിവാള്‍ രാജിവെക്കണോ എന്ന് സുനിത ചോദിച്ചപ്പോള്‍ വെക്കരുത് എന്നായിരുന്നു പ്രവര്‍ത്തകരുടെ മറുപടി. കെജ്രിവാളിന് […]

അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിനെതുടര്‍ന്ന് പ്രതിഷേധവുമായി ആം ആദ്മി പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെ വസതിയിലേക്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിനെതുടര്‍ന്ന് പ്രതിഷേധവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്കെത്തിയ ആം ആദ്മി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പോലീസ്. ഇതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്ന് പോലീസ് ആഹ്വാനം ചെയ്തു. കേജ്രിവാളിനെ അറസ്റ്റ് ചെയ്ത രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ രോഷമുണ്ടായെന്ന് ഡല്‍ഹി മന്ത്രി ഗോപാല്‍ റായ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ വസതിയ്ക്ക് ചുറ്റും പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ചില മെട്രോ സ്റ്റേഷനുകള്‍ ഇന്നും […]

ബിജെപിക്ക് ബോണ്ട് സ്വീകരിക്കാന്‍ ചട്ടം മറികടന്ന് കേന്ദ്രാനുമതി

ദില്ലി: ബിജെപിക്ക് ബോണ്ട് സ്വീകരിക്കാന്‍ ചട്ടം മറി കടന്ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 2018 ലെ കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്‍പാണ് ബിജെപിക്കായി 15 ദിവസത്തിന് ഉള്ളില്‍ ബോണ്ട് നല്‍കി പണം സ്വീകരിക്കണമെന്ന ചട്ടത്തില്‍ കേന്ദ്രം ഇളവ് നല്‍കിയത്. അതിനാല്‍ ബംഗ്ലൂരുവില്‍ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തില്‍ ബിജെപി സ്വീകരിച്ചിരുന്നത്. റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവായിരുന്നു ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നത്. Also Read ; കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് […]

കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരില്‍ നടത്തിയ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. റോഡ് ഷോയില്‍ സ്‌കൂള്‍ കുട്ടികള്‍ പങ്കെടുത്ത സംഭവത്തിലാണ് കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചത്. തൊഴില്‍-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. Also Read ; ലക്ഷണമൊത്ത യന്ത്ര ആനയെ നടയ്ക്കിരുത്തി പ്രിയാമണി സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടാണ് റോഡ് ഷോയ്ക്ക് വന്നതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. ഇതിന് പിന്നാലെ […]

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു; തെരഞ്ഞെടുപ്പ് തീയതി ആലോചനായോഗം ഉടന്‍

ന്യൂഡല്‍ഹി: പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു. ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. വോട്ടെടുപ്പിന് പൂര്‍ണ്ണ സജ്ജമാണെന്നും തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ആലോചിക്കാന്‍ ഉടന്‍ യോഗം ചേരുമെന്നും കമ്മീഷന്‍ അറിയിച്ചു. Also Read ; ജമ്മു കാശ്മീരില്‍ മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പുതിയ കമ്മീഷണര്‍മാരെ തെരഞ്ഞെടുത്തത്. […]

ഗഗന്‍യാന്‍: പ്രധാനമന്ത്രി തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെത്തി. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്റെ തയ്യാറെടുപ്പുകളുടെ വിശകലനത്തിനും ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യാനുമായാണ് പ്രധാനമന്ത്രി സ്‌പേസ് സെന്ററിലെത്തിയത്. ഗഗന്‍യാന്‍ പദ്ധതിയില്‍ ബഹിരാകാശത്തേക്കയക്കുന്ന യാത്രികര്‍ ആരൊക്കെയെന്നത് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും. രാവിലെ 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മന്ത്രി ജി.ആര്‍ അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ സ്വീകരിച്ചു. Also Read; കണ്ണൂര്‍ ലോക്സഭാ സീറ്റില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കും ഗഗന്‍യാന്‍ യാത്രികരില്‍ ഒരു […]