ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും ഡീപ് ഫേക്കുകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് പാര്‍ട്ടിയുടെ ദീപാവലി മിലന്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. നിര്‍മിതബുദ്ധി ഡീപ് ഫേക്കുകള്‍ നിര്‍മിക്കാനായി ദുരുപയോഗം ചെയ്യുന്നതിനെതിരെ മാധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗര്‍ബ […]

ദരിദ്രരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യമെന്ന് നരേന്ദ്ര മോദി

സെക്കന്തരാബാദ്: സാമൂഹിക നീതി ഉറപ്പാക്കാന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നും ദരിദ്രരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷം പിന്നോക്ക സമുദായങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ബി ആര്‍ എസ് തെലങ്കാന രൂപീകരണത്തിന് ശേഷം ദളിത് സമൂഹത്തെ മറക്കുകയും ഒരു ദളിതനെ മുഖ്യമന്ത്രിയാക്കാന്‍ തയാറായിട്ടുമില്ലായിരുന്നു ബി ആര്‍ എസ് സര്‍ക്കാരിന്റെ ദളിത് ബന്ധു പദ്ധതി അവരുടെ ഒപ്പം നില്‍ക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണെന്നും ദളിത് ബന്ധു പദ്ധതി നിഷ്പക്ഷമാകണമെന്നും പിന്നാക്ക സമുദായം […]

2024ല്‍ എന്‍ഡിഎ ‘400-ലധികം’ സീറ്റുകള്‍ നേടുമെന്ന് പീയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍ഡിഎ) 400 സീറ്റുകള്‍ നേടാനാകുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍, 80 ലോക്സഭാ സീറ്റുകളിലും ബിജെപി വിജയിക്കും. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഇത് തികച്ചും സാദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഇത് തികച്ചും സാദ്ധ്യമാണ്, അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, ബ്ലോക്ക് മാന്ത്രിക 400 കടക്കുമോ എന്ന ചോദ്യത്തിന് ഗോയല്‍ പറഞ്ഞു. 2019-ല്‍ ആഖജ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (NDA) […]

ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂര്‍ അതിരൂപത

തൃശൂര്‍: ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ സംഘര്‍ഷം മറക്കില്ലെന്ന് ആഞ്ഞടിച്ചു. മണിപ്പൂര്‍ കലാപത്തെ കേരളത്തില്‍ മറച്ചുപിടിക്കാന്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരണമെന്നാഗ്രഹിക്കുന്ന ഭരണകക്ഷി പ്രത്യേക താല്‍പര്യമെടുക്കുന്നെന്നും വിമര്‍ശിച്ച അതിരൂപത മണിപ്പൂര്‍ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസ്സിലാവുമെന്നും ചൂണ്ടിക്കാട്ടി. സഭ മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ നവംബര്‍ ലക്കം മുഖലേഖനത്തിലാണ് വിമര്‍ശനം. മണിപ്പൂരിലും യുപിയിലും നോക്കിയിരിക്കേണ്ടെ അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങള്‍ ഉണ്ടെന്ന സുരേഷ്‌ഗോപിയുടെ പ്രസ്താവനക്കും മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്. മണിപ്പൂര്‍ […]

ബംഗ്ലാദേശിലേക്ക് ട്രെയിനില്‍ പോകാം; അഗര്‍ത്തല അഖൗറ പാത ഉദ്ഘാടനം ചെയ്തു

അഗര്‍ത്തല: അഗര്‍ത്തല-അഖൗറ ക്രോസ് ബോര്‍ഡര്‍ റെയില്‍ ലിങ്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് നിര്‍വഹിച്ചു. ഇരു നേതാക്കളും ഓണ്‍ലൈന്‍ മുഖേനെയായിരുന്നു ഉദ്ഘാടന ചടങ്ങിനെത്തിയത്. ഖുല്‍ന-മോംഗ്ല പോര്‍ട്ട് റെയില്‍ ലൈനും ബംഗ്ലാദേശിലെ റാംപലിലുള്ള മൈത്രീ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്ലാന്റും ഉദ്ഘാടനം ചെയ്തു. അഗര്‍ത്തലയില്‍ നിന്ന് ധാക്ക വഴി കൊല്‍ക്കത്തയിലേക്കാണ് റെയില്‍ പാത. പാതകടന്ന് പോകുന്ന 15 കിലോമീറ്റര്‍ ഭാഗം ഇന്ത്യയിലാണുള്ളത്. ഒരു വലിയ പാലവും മൂന്ന് ചെറിയ പാലങ്ങളും പാതയിലുള്‍പ്പെടുന്നുണ്ട്. […]

അയോധ്യ രാമക്ഷേത്രം: വിഗ്രഹപ്രതിഷ്ഠ ജനുവരി 22-ന്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാച്ചടങ്ങ് ജനുവരി 22-ന് നടത്താന്‍ തിരുമാനിച്ചതായി രാമ ജന്‍മഭൂമി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായ്. പ്രതിഷ്ഠാച്ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടായിരുന്നു ക്ഷണിച്ചത്. ചടങ്ങിനെത്താമെന്ന് മോദി സമ്മതിച്ചതായും ചംപത് റായ് അറിയിച്ചു. ട്രസ്റ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച പ്രധാനമന്ത്രി, ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണെന്നും അനുഗ്രഹമായി തോന്നുന്നുവെന്നും എക്‌സില്‍ കുറിച്ചു. മൂന്നു നിലകളായി രൂപകലപ്പന ചെയ്ത ക്ഷേത്രത്തിന്റെ ആദ്യനിലയുടെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും. ക്ഷേത്രത്തിന്റെ നിര്‍മാണം 2024 […]

നവരാത്രി സർപ്രൈസ് !ഗാനരചയിതാവായി നരേന്ദ്ര മോദി

നിങ്ങൾക്കറിയാമോ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി നന്നായി ​ഗാനങ്ങൾ എഴുതുമെന്ന്. തനിഷ്‌ക് ബാഗ്‌ചി- ധ്വനി ഭാനുശാലി കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന്റെ പ്രകാശനത്തിലൂടെ പ്രധാനമന്ത്രി തന്നിലെ ​ഗാന രചയിതാവ് എന്ന കഴിവ് കാണിച്ചു തന്നു. ഗാർബോ എന്ന് പേരിട്ടിരിക്കുന്ന പുതിയ നവരാത്രി ഗാനത്തിന്റെ വരികൾ എഴുതിയത് പ്രധാനമന്ത്രി മോദിയാണ്. ശനിയാഴ്ച ആണ് ​ഗാനം റിലീസ് ചെയ്തത്. നടി കങ്കണ റണാവത്ത് ഉൾപ്പെടെ നിരവധി പേരാണ് പ്രധാനമന്ത്രിക്ക് അഭിനന്ദവുമായി രം​ഗത്തെത്തിയിരിക്കുന്നത്. Also Read; ഹരിദാസനും ബാസിത്തും തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ […]

പദയാത്ര സംഭവമായി, സുരേഷ് ഗോപിയെ കുടുംബസമേതം ഡല്‍ഹിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; കേന്ദ്ര മന്ത്രിയാക്കാനുള്ള നീക്കമാണോ? ചര്‍ച്ച സജീവം

തൃശൂര്‍: സഹകരണ മേഖലയിലെ കൊള്ളയ്‌ക്കെതിരെ കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് സഹകാരി സംരക്ഷണ പദയാത്ര നടത്തിയ സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തില്‍ രാശി തെളിയുന്നു. മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും. കുടുംബസമേതമാകും സുരേഷ് ഗോപി പ്രധാനമന്ത്രിയെ കാണാനെത്തുക. കരുവന്നൂരിലെ പദയാത്രയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ ക്ഷണം വന്നിരിക്കുന്നത്. സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ പദയാത്ര നടത്തിയതില്‍ തനിക്ക് രാഷ്ട്രീയം ഇല്ലെന്ന് സുരേഷ്ഗോപി വ്യക്തമാക്കിയിരുന്നു. സഹകരണ മേഖലയിലെ ദുരിതം […]