അഹങ്കാരത്തിന് കൈയ്യും കാലും വെച്ച രൂപം, മുഖ്യമന്ത്രിയെ എടാ വിജയാ എന്ന് വിളിച്ചു: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ മാങ്കൂട്ടത്തില്‍ അഹങ്കാരത്തിന് കൈയ്യും കാലും വെച്ച രൂപമാണ്. ഒരു പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ എടാ വിജയാ എന്നാണ് രാഹുല്‍ വിളിച്ചതെന്നും ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസിലെ ക്രിമിനല്‍ സംഘത്തിന്റെ പ്രമുഖനുമാണ് രാഹുല്‍. പാലക്കാട് നടക്കുന്ന ശാസ്ത്രമേളയില്‍ രാഹുല്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടികള്‍ ടെലിവിഷന്‍ കാണുന്നവരാണ്. അവര്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. […]

രാഹുലിന് സസ്‌പെന്‍ഷന്‍; വിശദീകരണം തേടും, തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ അവധിയില്‍ പ്രവേശിക്കാനാണ് സാധ്യത ഏറെ. ാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ പുറത്താക്കാനാണ് നീക്കം. Join with metro post: വാര്‍ത്തകള്‍ […]