ഇന്ന് മണ്ഡലപൂജ; തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

പത്തനംതിട്ട: 41ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് പരിസമാപ്തമാകും. മണ്ഡലപൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക. ഗുരുവായൂരപ്പന് ഇന്ന് കളഭാട്ടം രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാലത്തിന് പരിസമാപ്തിയാകും. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി 35,000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിട്ടുള്ളത്. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിനു നട തുറക്കും. ദര്‍ശനം നടത്താം. മകരവിളക്കു കാലത്തെ പൂജകളും അഭിഷേകവും 31നു […]

സ്വര്‍ണക്കടത്ത്; ഡി മണിയെ കണ്ടെത്തി അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ‘ഡി മണി’യെ അന്വേഷണ സംഘം കണ്ടെത്തി. ഇയാളെ ഫോണില്‍ ബന്ധപ്പെടുകയും എസ്‌ഐടിയിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ ചെന്നൈയിലേക്ക് പുറപ്പെടുകയും ചെയ്തു. മൊഴി നല്‍കാമെന്ന് ഡി മണി സമ്മതിച്ചിട്ടുണ്ട്. ഇന്ത്യക്ക് അഭിമാനനേട്ടം, ബാഹുബലി വിക്ഷേപണം വിജയകരം ശബരിമല സ്വര്‍ണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. […]

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം

പൊന്നിന്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക്; ഇന്നത്തെ വില 1,01,600 രൂപ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു ലക്ഷം കടന്ന് കുതിച്ചത്. 1,01,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നടിയെ ആക്രമിച്ച കേസ്; […]

പോറ്റിയേ കേറ്റിയേ പാട്ട് വിവാദം; പൊലീസിനുള്ളില്‍ രണ്ടഭിപ്രായം; കടുത്ത നടപടികള്‍ ഉടനില്ല

തിരുവനന്തപുരം: വിവാദമായ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി പാട്ടില്‍ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ ഉടനുണ്ടാകില്ല. പാരഡി ഗാനത്തിനെതിരെ കേസെടുത്തതില്‍ പൊലീസിനുള്ളില്‍ തന്നെ രണ്ട് അഭിപ്രായമാണ് ഉള്ളത്. പ്രതി ചേര്‍ത്തവരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും. പാട്ട് പ്രചാരണം നല്‍കുന്ന സൈറ്റുകളില്‍ നിന്നും പാട്ട് നീക്കം ചെയ്യും. ഇന്ന് ചേരുന്ന സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്ഐആര്‍; പൂരിപ്പിച്ച ഫോമുകള്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ […]

ശബരിമലയിലെ തേന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച; വഴിപാടിനുള്ള തേന്‍ വിതരണം ചെയ്തത് ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

പത്തനംതിട്ട: ശബരിമലയില്‍ വഴിപാട് ആവശ്യത്തിനുള്ള തേന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളിലാണെന്ന് കണ്ടെത്തല്‍. കരാര്‍ നല്‍കിയ സ്ഥാപനമാണ് തേന്‍ എത്തിച്ചത്. ദേവസ്വം വിജിലന്‍സ് വിഭാഗമാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. വഴിപാടിന് തേന്‍ ഉപയോഗിക്കാതെ മാറ്റിവെച്ചു. ശബരിമലയില്‍ പോറ്റിയെ എത്തിച്ചതും പരിചയപ്പെടുത്തിയതും തന്ത്രി; കുരുക്കായി പത്മകുമാറിന്റെ മൊഴി പരിശോധന നടത്തുന്നതില്‍ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബ് വീഴ്ച വരുത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കരാറുകാര്‍ക്ക് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കണ്ടെയ്‌നറുകലില്‍ കൂടുതല്‍ […]

ശബരിമല ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെന്നൈയില്‍ കൊണ്ടുപോകാന്‍ അനുമതി കൊടുത്തിട്ടില്ല; തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം. എസ് ഐടിയുടെ ഓഫീസില്‍ എത്തിയാണ് ഇരുവരും മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമായിരുന്നുവെന്നും സ്വര്‍ണപ്പാളിയില്‍ അനുമതി നല്‍കിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നല്‍കുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നല്‍കിയത്. ഒരു കിലോമീറ്ററില്‍ എല്‍.പി സ്‌കൂളും മൂന്ന് കിലോമീറ്ററില്‍ യു.പി സ്‌കൂളും അനുവദിക്കണം: കേരളത്തോട് സുപ്രീംകോടതി ദ്വാരപാലക ശില്‍പ്പം സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്നായിരുന്നു […]

ഞാന്‍ അറിയാതെ ഒരു വിഷയവും യോഗത്തില്‍ വരരുത്; ദേവസ്വം ബോര്‍ഡില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കെ ജയകുമാര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗങ്ങളുടെ നടപടികളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി പ്രസിഡന്റ് കെ ജയകുമാര്‍. ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്കു കൂടുതലായി പുറത്തുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. പ്രസിഡന്റിന്റെ മുന്‍കൂര്‍ അനുവാദമില്ലാതെ ഒരു വിഷയവും യോഗത്തിന്റെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. എതിരാളികളില്ല, വോട്ടെടുപ്പിന് മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിന് ജയം പ്രസിഡന്റ് അംഗീകരിച്ച വിഷയങ്ങളില്‍ മേലുള്ള വിശദമായ ബോര്‍ഡ് കുറിപ്പുകള്‍ ഏകീകരിച്ച് ഒരു ഫോള്‍ഡറിലാക്കി അജണ്ട ഇനങ്ങള്‍ ബോര്‍ഡ് മീറ്റിങിന് മുന്‍പായി […]

ശബരിമലയില്‍ സുഖ ദര്‍ശനം, തിരക്കൊഴിയുന്നു; ഇതുവരെ എത്തിയത് 5 ലക്ഷം തീര്‍ത്ഥാടകര്‍

പത്തനംതിട്ട: ശഷബരിമലയില്‍ തിരക്കൊഴിയുന്നു. ഇനി ഭക്തര്‍ക്ക് സുഖമായി അയ്യനെ ദര്‍ശിച്ച് മടങ്ങാം. ഇന്ന് രാവിലെ സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടിട്ടില്ല. ഇന്നലെ എത്തിയവര്‍ക്കും ഒട്ടും കാത്തുനില്‍പ്പ് ഇല്ലാതെ സുഖദര്‍ശനം ലഭിച്ചു. സ്‌പോട് ബുക്കിങ് 5000 ആയി നിജപ്പെടുത്തിയതാണ് തിരക്ക് കുറയാന്‍ കാരണം. തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസത്തെയും തിരക്ക് നോക്കിയിട്ടാണ് സ്‌പോട് ബുക്കിങിലെ ഇളവ് പരിഗണിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സ്‌പോട് ബുക്കിങില്‍ ഇളവ് വരുത്തിയത്. രാഗം തിയറ്റര്‍ ഉടമയ്ക്ക് നേരെ നടന്നത് ക്വട്ടേഷന്‍ […]

എ.പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയേക്കും

പത്തനംതിട്ട: ശബരിമല സ്വര്‍ണണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയേക്കും ഇക്കാര്യം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്യും. സെക്രട്ടേറിയറ്റ് തീരുമാനം ജില്ലാകമ്മിറ്റിയെ അറിയിച്ചശേഷം തുടര്‍തീരുമാനം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് നടപ്പിലാക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 32 വര്‍ഷം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗമാണ് എ. പത്മകുമാര്‍. വിഷയം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സ്ഥിതിക്ക്, പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വത്തില്‍നിന്നും മറ്റു ചുമതലകളില്‍നിന്നും […]

ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക്; ഭക്തര്‍ കാത്തുനിന്നത് 12 മണിക്കൂര്‍, ഇന്ന് മുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനത്തിന് അവസരം

പത്തനംതിട്ട: ശബരിമലയില്‍ ഇന്നും വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. അയ്യപ്പ ദര്‍ശനത്തിനായി 12 മണിക്കൂറാണ് ഭക്തര്‍ കാത്തുനിന്നത്. പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ആദ്യ മണിക്കൂറില്‍ 3957 പേര്‍ ദര്‍ശനം നടത്തി. നാലുമണി മുതല്‍ അഞ്ച് വരെ 3570 പേര്‍ ദര്‍ശനം നടത്തി. അഞ്ചുമണി മുതല്‍ ആറ് വരെ 3570 പേര്‍ ദര്‍ശനം നടത്തി. 1 മിനിറ്റില്‍ പരമാവധി 68 പേരെയാണ് കടത്തിവിടുന്നത്. ഭക്തജനത്തിരക്ക് തുടന്നതുകൊണ്ടുതന്നെ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനത്തിന് അവസരം ഒരുക്കുക. തിങ്കളാഴ്ച വരെ […]