ശബരിമലയില്‍ വന്‍ തിരക്ക്; പതിനെട്ടാംപടി ചവിട്ടാനാകാതെ ഭക്തര്‍, നിരവധി പേര്‍ കുഴഞ്ഞുവീണു

ശബരിമല: ശബരിമലയില്‍ തിരക്ക് നിയന്ത്രണാതീതം. തിരക്ക് നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച ദര്‍ശനം ഉച്ചയ്ക്ക് രണ്ടുമണിവരെ നീട്ടി. മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂനിന്നത്. പമ്പയില്‍നിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തര്‍ നടപ്പന്തലിന് മുകളിലെത്തിയത്. നടപ്പന്തലില്‍ ഭക്തര്‍ നിറഞ്ഞതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത അവസ്ഥയായി. നിയന്ത്രണങ്ങളെല്ലാം മറികടന്ന് ഭക്തര്‍ നടപ്പന്തലിലേക്ക് എത്തിത്തുടങ്ങി. പലര്‍ക്കും ആറോ ഏഴോ മണിക്കൂറുകള്‍ ക്യൂനിന്ന ശേഷമാണ് ദര്‍ശനം സാധ്യമായത്. പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ അറിഞ്ഞത് വൈകി, കൃഷ്ണകുമാറിനെതിരെ പ്രമീള ശശിധരന്‍ തിരക്ക് വര്‍ധിച്ചതോടെ […]

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ദേവസ്വം ബോര്‍ഡ് തലപ്പത്തേക്ക്; ശനിയാഴ്ച അന്തിമ തീരുമാനം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ ഐഎഎസ് ചുമതലയേല്‍ക്കുമെന്ന് സൂചന. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കെ ജയകുമാറിന്റെ പേര് നിര്‍ദ്ദേശിച്ചത്. ആഗോള അയ്യപ്പ സംഗമത്തില്‍ മാസ്റ്റര്‍പ്‌ളാന്‍ അടക്കമുള്ളവ അവതരിപ്പിച്ചത് കെ ജയകുമാറായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അദ്ദേഹം ദീര്‍ഘകാലം ശബരിമല ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തവണ സ്‌പെഷ്യല്‍ കമ്മീഷണറായും ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനായും […]

സ്വര്‍ണക്കൊള്ളയില്‍ കുരുക്ക് മുറുകുന്നു; സ്വര്‍ണപാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ നിര്‍ദേശിച്ചത് എന്‍. വാസു

  പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍. വാസുവിന് കുരുക്ക് മുറുകുന്നു. ശബരിമല ശ്രീകോവിലിന്റെ കട്ടിളയിലെ സ്വര്‍ണംപൊതിഞ്ഞ പാളികള്‍, ചെമ്പാണെന്ന് എഴുതാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത് എന്‍. വാസു ആണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിലെ മൂന്നാം പ്രതിയാണ് വാസു. കോഴിക്കോട് വിവിധ പ്രദേശങ്ങളില്‍ ഭൂചലനം ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ റാന്നി കോടതിയില്‍ ഹാജരാക്കിയതിനൊപ്പം സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പ്രത്യേക അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്. മഹസര്‍ എഴുതിയത് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കേസിലെ […]

സ്വര്‍ണ്ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വരണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. നിലവില്‍ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എന്‍ വാസുവിനെ ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചത്. പുതുചരിത്രം; മൂന്നാമൂഴത്തില്‍ കിരീടം ചൂടി ഇന്ത്യന്‍ വനിതകള്‍ മഹസറില്‍ ദ്വാരപാലക ശില്‍പത്തിന്റെ പാളി ചെമ്പാണെന്ന് എഴുതിയത് അന്ന് തിരുവാഭരണം കമ്മീഷണര്‍മാരായിരുന്ന എന്‍ വാസുവും കെ എസ് ബൈജുവും പറഞ്ഞിട്ടാണെന്നായിരുന്നു […]

ശബരിമല സ്വര്‍ണ്ണക്കൊള്ള വീണ്ടും അറസ്റ്റ്; ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍ അറസ്റ്റില്‍. ഉച്ചയ്ക്ക് ശേഷം റാന്നി കോടതിയില്‍ ഹാജരാക്കും. സ്വര്‍ണത്തെ ചെമ്പാക്കിയതില്‍ സുധീഷ് കുമാറിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സുധീഷ് കുമാറിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ഇയാള്‍. […]

സ്വര്‍ണപ്പാളി കൈമാറ്റം ചെയ്തു; പി എസ് പ്രശാന്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം

എറണാകുളം: ശബരിമലയിലെ സ്വര്‍ണപ്പാളി കൈമാറ്റം ചെയ്തത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശില്‍പ പാളികളും താങ്ങുപീഠവും കൈമാറാന്‍ പിഎസ് പ്രശാന്ത് നിര്‍ദേശം നല്‍കിയതായി ഹൈക്കോടതി ചുണ്ടിക്കാട്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദേവസ്വം ബോര്‍ഡിന്റെ മിനുട്ട്‌സ് ബുക്ക് പിടിച്ചെടുക്കാനും ഹൈക്കോടതി എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെറിയ മീനല്ല എന്നും പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തില്‍ കേളീയവേഷം […]

രാഷ്ട്രപതി ശബരിമലയില്‍; ദര്‍ശന ക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. രാവിലെ 7.30ഓടെ രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് ഹെലികോപ്ടറില്‍ പത്തനംതിട്ടയിലേക്ക് തിരിച്ചു. തീരുമാനിച്ചതിലും നേരത്തെയാണ് ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടര്‍ ഇറങ്ങി. തുടര്‍ന്ന് റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ […]

സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: ശബരിമലയിലെ സ്വര്ണക്കടത്ത് കേസില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്ത് നോട്ടീസ് നല്‍കി വിട്ടയച്ചത്. ദ്വാരപാലക പാളികള്‍ കൊണ്ടുപോയത് അനന്തസുബ്രഹ്‌മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചത്. അനന്ത സുബ്രഹ്‌മണ്യം പിന്നീട് പാളികള്‍ നാഗേഷിന് കൈമാറുകയായിരുന്നു. സന്നിധാനത്ത് നടന്നത് സ്വര്‍ണക്കവര്‍ച്ച തന്നെയെന്ന് എസ്‌ഐടി വ്യക്തമാക്കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… […]

പ്രസാദ് ഇ ഡി ശബരിമല പുതിയ മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെ തിരഞ്ഞെടുത്തു. നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം മേല്‍ശാന്തിയാണ് ചാലക്കുടി സ്വയായ പ്രസാദ് ഇ ഡി. ബരിമല മാളികപ്പുറം മേല്‍ശാന്തി എം ജി മനു നമ്പൂതിരിയാണ്. കൊല്ലം മയ്യനാട് സ്വദേശിയാണ് മനു നമ്പൂതിരി. മേയര്‍ നല്ല മനുഷ്യന്‍; തൃശൂര്‍ മേയറെ പുകഴ്ത്തി സുരേഷ് ഗോപി പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടികളായ കശ്യപ് വര്‍മ്മ, മൈഥിലി കെ വര്‍മ്മ എന്നിവരാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍, കോടയില്‍ നാളെ ഹാജരാക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. നാളെ കോടതിയില്‍ ഹാജരാക്കും. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. മോഷ്ടിച്ച സ്വര്‍ണം […]