ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് ; ഇന്നലെ മാത്രം ദര്‍ശനം തേടിയെത്തിയത് 71248 ഭക്തര്‍

പത്തനംതിട്ട: ശബരിമലയിലെ ഭക്തജന തിരക്ക് ദിവസം തോറും വര്‍ധിക്കുന്നു. ഇന്നലെ മാത്രം ശബരിമലയില്‍ ദര്‍ശനം നടത്തിയത് 71248 പേരാണ്. സ്‌പോട്ട് ബുക്കിങ്ങിലൂടെ 13281 പേരും ദര്‍ശനം നടത്തി. കൂടാതെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് നട തുറന്നപ്പോള്‍ ആദ്യ മണിക്കൂറില്‍ മാത്രം ദര്‍ശനം നടത്തിയത് 13370 ഭക്തന്‍മാരാണ്. പിന്നീട് അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അത് 17974 ആയി വര്‍ധിച്ചു. Also Read ; റോഡ് തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവം ; ഏരിയ സെക്രട്ടറി ഒന്നാം […]

ശബരിമലയിലെ ദിലീപിന്റെ വിഐപി സന്ദര്‍ശനം ; ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമലയിലെ ദിലീപിന്റെ വിഐപി സന്ദര്‍ശനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ ഇന്നലെ പരിഗണിക്കേണ്ട ഹര്‍ജിയായിരുന്നു പക്ഷേ അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.അതേസമയം വിഷയത്തില്‍ വീഴ്ച സ്ഥിരീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കും. ശബരിമല സ്പെഷല്‍ കമ്മീഷണറും വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. Also Read ; കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു ‘വിവാദ പരിഗണന’യില്‍ നാല് പേര്‍ക്കെതിരെ നടപടിയെടുത്തതായി എക്സിക്യൂട്ടിവ് ഓഫീസര്‍ ഹൈക്കോടതിയെ ഇന്ന് അറിയിക്കും. […]

ദിലീപിന്റെ ശബരിമല ദര്‍ശനം ; നടന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ നടന്‍ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍.മന്ത്രിയും ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലത്താണ് ദിലീപിന് മുറി നല്‍കിയത്. അതും പണം വാങ്ങാതെയാണ് മുറി അനുവദിച്ചത്.ദേവസ്വം മെമ്പറുടെ മുറിയാണ് ദിലീപിന് നല്‍കിയത്. Also Read ; കെ സുധാകരനെ മാറ്റേണ്ട കാര്യമില്ല, സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി മികച്ച വിജയം നേടി: ശശിതരൂര്‍ കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ വിവാദ സന്ദര്‍ശനം. ഹരിവരാസനം പാടി നടയടക്കുന്നതുവരെയുള്ള മുഴുവന്‍ സമയവും ദിലീപും സംഘവും ശബരിമലയില്‍ […]

ശബരിമലയില്‍ ചുക്കുവെള്ളം ഇനിമുതല്‍ പൈപ്പിലൂടെ ; പതിനെട്ടാംപടി മുതല്‍ ശബരീപീഠം വരെ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ദേവസ്വം

ശബരിമല: ശബരിമലയില്‍ അയ്യപ്പഭക്തന്‍മാര്‍ക്ക് ഇനി മുതല്‍ ചുക്കുവെള്ളം പൈപ്പിലൂടെ ലഭ്യമാകും. പതിനെട്ടാംപടി മുതല്‍ ശബരീപീഠം വരെയാണ് വെള്ളം പൈപ്പിലൂടെ ലഭിക്കുക. ഇതിനായി ശബരിപീഠം വരെ ദേവസ്വംബോര്‍ഡ് പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ശരംകുത്തിയിലെ ബോയ്‌ലര്‍ പ്ലാന്റില്‍നിന്നും നേരിട്ടാണ് തീര്‍ഥാടനപാതയില്‍ പൈപ്പിലൂടെ ചുക്കു വെള്ളമെത്തുന്നത്. ഉരക്കുഴി മുതല്‍ നീലിമല വരെ 73 കേന്ദ്രങ്ങളിലാണ് ചുക്കുവെള്ളം നല്‍കുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്താണ് വെള്ളം തയ്യാറാക്കുന്നത്. ശബരിമല ഓവര്‍സിയര്‍മാരായ ജി. ഗോപകുമാര്‍, രമേഷ് കൃഷ്ണന്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ജി.പി. പ്രവീണ്‍, […]

ശബരിമലയില്‍ വി ഐ പി വിവാദം! ദിലീപും ജഡ്ജിയും നോര്‍ക്ക അംഗവും ശ്രീകോവിലിന് മുന്നില്‍ തൊഴുതതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: നടന്‍ ദിലീപിന് പുറമെ, വി ഐ പി പരിഗണനയോടെ പോലീസ് അകമ്പടിയില്‍ വേറെയും ആളുകള്‍ ശബരിമലയില്‍ എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലാ ജഡ്ജി കെ കെ രാധാകൃഷ്ണന്‍, നോര്‍ക്കയുടെ ചുമതല വഹിക്കന്ന കെ പി അനില്‍കുമാര്‍ എന്നിവരാണ് മറ്റുള്ളവര്‍. ഇവര്‍ക്കൊപ്പം വലിയൊരു കൂട്ടം ആളുകളും പോലീസ് അകമ്പടിയോടെ സന്നിധാനത്ത് എത്തിയെന്നാണ് ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. സന്നിധാനത്ത് എത്തിയ ദിലീപ്, കെ കെ രാധാകൃഷ്ണന്‍, കെ പി അനില്‍കുമാര്‍ […]

ശബരിമല ആരാധനയ്ക്കുള്ള സ്ഥലം; ഡോളി സമരത്തെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ഡോളി തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ആരാധനയ്ക്കുള്ള സ്ഥലമാണ് ശബരിമലയയെന്നും അവിടെ ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് പറഞ്ഞു. ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്ററും ദേവസ്വം ബോര്‍ഡും ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. Also Read; മധു മുല്ലശ്ശേരി ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കും : കെ സുരേന്ദ്രന്‍ ശബരിമലയില്‍ പ്രീ പെയ്ഡ് ഡോളി സര്‍വീസ് തുടങ്ങിയതില്‍ […]

ശബരിമല: കെ എസ് ആര്‍ ടി സിയെ പ്രതിദിനം ആശ്രയിക്കുന്നത് 90,000 യാത്രക്കാര്‍, സ്വാമീസ് ചാറ്റ്‌ബോട്ടിലൂടെ ബസ് സമയം അറിയാം

ശബരിമല: ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ 43,241 ട്രിപ്പാണ് കെ എസ് ആര്‍ ടി സി നടത്തിയതെന്ന് കെഎസ്ആര്‍ടിസി പമ്പ സ്പെഷ്യല്‍ ഓഫീസര്‍ കെപി രാധാകൃഷ്ണന്‍ അറിയിച്ചു. പമ്പ യൂണിറ്റില്‍നിന്ന് മാത്രം 180 ബസുകളാണ് സര്‍വീസ് നടത്തുന്നത്. പ്രതിദിനം ശരാശരി 90,000 യാത്രക്കാരാണ് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നത്. ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, എരുമേലി, പത്തനംതിട്ട, കമ്പം, തേനി, പഴനി, തെങ്കാശി, തിരുനല്‍വേലി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ദീര്‍ഘദൂര സര്‍വീസുകള്‍ […]

ശബരിമലയിലെ ഡോളി സര്‍വീസ് ഇനി പ്രീപെയ്ഡ്; തൊഴിലാളികള്‍ പണി മുടക്കി സമരത്തില്‍

ശബരിമല: ഡോളി സര്‍വീസിനു പ്രീപെയ്ഡ് സംവിധാനം ഒരുക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ശബരിമലയില്‍ ഡോളി തൊഴിലാളികള്‍ പണിമുടക്ക് സമരത്തില്‍. പമ്പയിലാണു സമരം ആരംഭിച്ചത്. പ്രീപെയ്ഡ് സംവിധാനത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ബോധ്യപ്പെടുത്താതെ ദേവസ്വം ബോര്‍ഡ് ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു എന്നാരോപിച്ചാണ് സമരമെന്ന് തൊഴിലാളികള്‍ പറഞ്ഞു. Also Read; വീട്ടിലെ പാചക വാതകം ചോര്‍ന്നതിന് പിന്നാലെ പൊട്ടിത്തെറി ; മൂന്ന് പേര്‍ക്ക് പരിക്ക് അതേസമയം പമ്പാ നദിയില്‍ ഇറങ്ങുന്നതിന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തി. ശക്തമായ […]

കനത്ത മഴ; ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി വനംവകുപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനത്തതോടെ ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണമേര്‍പ്പെടുത്തി വനം വകുപ്പ്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. Also Read; സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച; പ്രതികരിച്ച് സന്ദീപ് വാര്യര്‍ ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്-ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തില്‍ സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ […]

അയ്യപ്പസ്വാമിയുടെ പ്രസാദം ഇനി വീട്ടിലെത്തും

ശബരിമല: അയ്യപ്പസ്വാമിയുടെ പ്രസാദങ്ങളെല്ലാം ഇനി വീട്ടിലെത്തും. പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് പ്രസാദം ലഭിക്കുക. ഇതിനായി പോസ്റ്റ് ഏഫീസില്‍ പ്രത്യേക ഫോം പൂരിപ്പിച്ച് പണമടച്ചാല്‍ മതി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഈ അപേക്ഷകള്‍ ദേവസ്വം ബോര്‍ഡിന് കൈമാറും. ബോര്‍ഡ് ആര്‍എംഎസ് വഴി പ്രസാദം അപേക്ഷകന് അയയ്ക്കും. പ്രസാദസഞ്ചിയില്‍ നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവ ലഭിക്കും. എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇതിനുള്ള സൗകര്യമുണ്ട്. Also Read; തുടര്‍ച്ചയായ അഞ്ചാംമാസവും വാണിജ്യ സിലിണ്ടറിന് വിലകൂടി