#news #Top Four

ഞാനൊരു ജ്യോതിഷിയാണ്, സ്വാമിയായി ചിത്രീകരിക്കരുത്; രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ദേവീദാസന്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ അമ്മാവന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്ന് ജ്യോതിഷിയെന്ന് വിശേഷിപ്പിക്കുന്ന ദേവീദാസന്‍. കുട്ടിയുടെ അമ്മ ശ്രീതു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം ംസ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. താന്‍ ഒരു വസ്തു വില്‍ക്കുന്നതിന്റെയും ബ്രോക്കറായി പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് ദേവീദാസന്‍ പറയുന്നത്.

Also Read; വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

‘ഞാന്‍ ആരുടെയും ആത്മീയ ഗുരുവല്ല. എന്നെ ഒരു സ്വാമിയായി ചിത്രീകരിക്കരുത്. ഞാനൊരു ജ്യോതിഷിയാണ്. ഒരു വസ്തുവിന്റെയും ബ്രോക്കറായി പ്രവര്‍ത്തിച്ചിട്ടില്ല. കുടുംബസ്ഥനാണ്. അവര്‍ ഒരു പൈസ പോലും എന്നെ ഏല്‍പ്പിച്ചിട്ടില്ല. പ്രതിയായ ഹരികുമാര്‍ തനിക്കൊപ്പം ഉണ്ടായിരുന്നത് കോവിഡിന് മുന്‍പായിരുന്നു. അയാള്‍ ഇവിടെ ജോലിക്ക് നിന്നിട്ടുണ്ട്. ഹരികുമാറിന്റെ കുടുംബത്തെ പരിചയമുണ്ട്. ജോലിക്ക് വന്ന സമയത്ത് അയാള്‍ നല്ല അനുസരണ ഉളള വ്യക്തിയായിരുന്നു. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ അയാളുടെ സ്വഭാവത്തില്‍ മാറ്റം വന്നു. മാനസികവൈകല്യം ഉളളതു പോലെയായിരുന്നു. അങ്ങനെ അയാളുടെ അച്ഛനെയും അമ്മയെയും വിവരം അറിയിച്ച് തിരികെ അയച്ചു. ഏഴ് മാസം മുന്‍പ് ശ്രീതു എന്നെ കാണാന്‍ വന്നിരുന്നു. കൂടെ അവരുടെ ഭര്‍ത്താവുമുണ്ടായിരുന്നു. ഹരികുമാറിന്റെ ശമ്പളം വാങ്ങാന്‍ വന്നിരുന്നത് അമ്മയും സഹോദരിയുമായിരുന്നു’- ദേവീദാസന്‍ വ്യക്തമാക്കി.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം, ഹരികുമാര്‍ കുട്ടിയെ കൊലപ്പെടുത്താനുണ്ടായ വ്യക്തമായ കാരണം ഇതുവരെ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. താനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എന്തിനാണ് കൊലപാതകം നടത്തിയത് എന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഹരികുമാര്‍ തയ്യാറായിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *