പ്രതിപക്ഷ നേതാവ് മത്സരിച്ച പറവൂര്‍ നിയോജകമണ്ഡലത്തില്‍ ഫലം വൈകിയേക്കും
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മത്സരിക്കുന്ന പറവൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം. മറ്റുമണ്ഡലത്തില്‍ ക്രമീകരിച്ചത്രയും വോട്ടെണ്ണല്‍ മേശകള്‍ പറവൂര്‍ മണ്ഡലത്തില്‍ ക്രമീകരിച്ചിട്ടില്ലാത്തതിനാല്‍ എണ്ണലും ഫലപ്രഖ്യാപനവും വൈകാനിടയുണ്ടെന്ന ആശങ്ക ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ഫിലിപ്പ് കളക്ടറെ അറിയിച്ചു. ആലുവ യു സി കോളേജിലാണ് പറവൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണുന്നത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
മറ്റ് മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് 14 വീതം മേശകള്‍ ക്രമീകരിക്കുമ്പോള്‍ 13 വോട്ടെണ്ണല്‍ മേശകളാണ് പറവൂരിന് വേണ്ടി ഒരുക്കുന്നത്. ഹാളിലെ സ്ഥലക്കുറവ് ചൂണ്ടിക്കാട്ടിയാണ് പറവൂരിലെ വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കുറച്ചത്. ഇതിനാല്‍ 17 റൗണ്ട് പൂര്‍ണ്ണമായും ഒരു റൗണ്ട് ഭാഗികമായും എണ്ണിയാലേ പറവൂരിലെ വോട്ടെണ്ണല്‍ തീരുകയുള്ളൂ. മറ്റു മണ്ഡലങ്ങളിലേതുപോലെ 14 മേശകള്‍ പറവൂരിനായി ക്രമീകരിച്ചാല്‍ 12 റൗണ്ടില്‍ വോട്ടെണ്ണി തീരാം.
പറവൂര്‍ എല്ലാവരും ശ്രദ്ധിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് എന്നതിനാല്‍ വോട്ടെണ്ണല്‍ നീളുന്നതും ഫലപ്രഖ്യാപനം വൈകുന്നതും ആക്ഷേപത്തിന് ഇടയാക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ യു സി കോളേജിലെ തന്നെ വേറെ ഹാളിലേക്ക് വോട്ടെണ്ണല്‍ മാറ്റാനാകുമോയെന്നാണ് ആലോചന.





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































