ലക്ഷ്യം 2047 ലെ ‘വികസിത് ഭാരത്’ ; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: 2024 ലെ ആദ്യ ബജറ്റ് ചൊവ്വാഴ്ച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കെ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധനം ചെയ്ത് പ്രധാനമന്ത്രി. 2047 ലെ ‘വികസിത് ഭാരത്’ എന്ന സ്വപ്‌നത്തിലേക്കുള്ള അടിത്തറയാണ് ഈ ബജറ്റെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന ഉറപ്പ് നടപ്പിലാക്കുകയെന്നതാണ് ലക്ഷ്യമെന്നും ലോകത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. Also Read ; ‘പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്‌ഫോടനം നടത്തും ‘; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് മൊബൈല്‍ ഭീഷണി 60-വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂന്നാം തവണയും […]

ബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ നാലില്‍ നാലും നേടി തൃണമൂല്‍ കോണ്‍ഗ്രസ്; BJP-ക്ക് വന്‍ തിരിച്ചടി

കൊല്‍ക്കത്ത: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളിലെ നാല് മണ്ഡലങ്ങളില്‍ നാലും നേടി തൃണമൂല്‍ കോണ്‍ഗ്രസ്. നിലവിലെ ഒരു സീറ്റ് നിലനിര്‍ത്തി ബി.ജെ.പിയുടെ മൂന്ന് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. Also Read ; ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു തൃണമൂല്‍ സിറ്റിങ് സീറ്റായ മണിക്തലയില്‍ എംഎല്‍എ ആയിരുന്ന സാധന്‍ പാണ്ഡെയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. അവിടെ സ്ഥാനാര്‍ഥിയായി എത്തിയത് അദ്ദേഹത്തിന്റെ ഭാര്യ സുപ്തി തന്നെയാണ്. 2021-ല്‍ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ എന്നീ സീറ്റുകളില്‍ വിജയിച്ച […]

തന്നെ കാണാന്‍ വരുന്ന സന്ദര്‍ശകര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ; കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം

മണ്ഡി: തന്നെ കാണാന്‍ വരുന്ന സന്ദര്‍കര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് പറഞ്ഞ ബിജെപി എംപിയും നടിയുമായ കങ്കണ റാണാവത്തിന്റെ പ്രസ്താനയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്ത്. Also Read ; നേപ്പാളില്‍ മണ്ണിടിച്ചില്‍; രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു, 63 പേര്‍ ഒലിച്ചുപോയി കഴിഞ്ഞ ദിവസം മണ്ഡിയിലെ ഓഫീസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കങ്കണയുടെ പരാമര്‍ശം. മണ്ഡി നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സ്ഥലമാണെന്നും ടൂറിസ്റ്റുകളും അല്ലാത്തവരുമായി ഒരുപാട് പേര്‍ തന്നെ കാണാനായി വരുന്നുണ്ടെന്നും അതുകൊണ്ട് ഇനി […]

കോൺഗ്രസും സി പി എമ്മും ഒന്നായി; ലീഗ് പുറത്തായി

മലപ്പുറം: കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നതോടെ മുസ്ലീം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി. മലപ്പുറം കാവന്നൂര്‍ പഞ്ചായത്തിലാണ് മുസ്ലീം ലീഗിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. Also Read ; അരൂര്‍- തുറവൂര്‍ ഉയരപ്പാതയില്‍ വെളളക്കെട്ട് ; കലക്ടര്‍ മൂകസാക്ഷിയാകരുതെന്ന്് ഹൈക്കോടതി മുസ്ലീം ലീഗ് പ്രസിഡന്റനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. സിപിഎം കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. മുസ്ലീം ലീഗിന്റെ പ്രസിഡന്റിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. കാവനൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിന് ഏഴും കോണ്ഗ്രസിന് […]

‘എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണം, എല്ലാവരേയും ഒരുപോലെ കാണണം’; നിയുക്ത എംപി ഷാഫി പറമ്പിലിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപദേശം

കോഴിക്കോട്: നിയുക്ത വടകര എംപി ഷാഫി പറമ്പിലിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപദേശം. ശാപ്പാട് രാമനും കല്യാണരാമനുമൊന്നും ആകാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണമെന്നാണ് ഷാഫിക്ക് മുല്ലപ്പള്ളി നല്‍കിയ ഉപദേശം. വടകരയിലെ എം പി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. താന്‍ ആദ്യമായി എം പിയായി ശേഷം പത്ത് വര്‍ഷക്കാലം ഈ ഓഫീസില്‍ നിന്നാണ് പ്രവര്‍ത്തിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. Also Read ; പിഎസ്‌സി കോഴ വിവാദം നിയസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം പൂര്‍ണമായി തള്ളാതെ മുഖ്യമന്ത്രി, സംഭവത്തില്‍ അന്വേഷണം […]

ആര്‍ക്കും ആഗ്രഹിക്കാം, അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം തള്ളി വികെ ശ്രീകണ്ഠന്‍

തൃശൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി സാധ്യത തള്ളി വി കെ ശ്രീകണ്ഠന്‍. സ്ഥാനാര്‍ഥിത്വം ആര്‍ക്കും മോഹിക്കാം, അഭിപ്രായം പറയാം. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി. Also Read ; തിരുവനന്തപുരത്തെ ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ ; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. യു ഡി എഫ് കൂടുതല്‍ കരുത്താര്‍ജിച്ചു വരുമ്പോള്‍ സ്ഥാനാര്‍ഥി ആകണമെന്ന് പലരും ആഗ്രഹിക്കും. ആഗ്രഹങ്ങള്‍ പലരീതിയില്‍ പുറത്തുവന്നേക്കാം. […]

തെലങ്കാനയില്‍ ബി.ആര്‍.എസിന് തിരിച്ചടി; 6 എം.എല്‍.സിമാര്‍ രേവന്ത് റെഡ്ഡിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു

ഹൈദരാബാദ് : തെലങ്കാനയില്‍ ബിആര്‍എസിന് തിരിച്ചടി. പ്രതിപക്ഷ പാര്‍ട്ടിയുടെ ആറ് എംഎല്‍സിമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആറ് എംഎല്‍എമാര്‍ ഉള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ ബിആര്‍എസ് വിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ആറ് നിയമസഭാ കൗണ്‍സില്‍ അംഗങ്ങളും പാര്‍ട്ടി വിട്ടത്. പിസിസി അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വസതിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് എംഎല്‍സിമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.തെലങ്കാനയിലെ എഐസിസിയുടെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിയുള്‍പ്പെടെയുള്ള നേതാക്കളും ചടങ്ങില്‍ […]

സാധ്യമായതെല്ലാം നിങ്ങള്‍ക്ക് വേണ്ടി ചെയ്യും; ഹഥ്‌റാസ് ദുരന്തഭൂമിയിലെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹഥ്‌റാസിലെ ദുരന്തഭൂമി സന്ദര്‍ശനം നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാവിലെ ഡല്‍ഹിയില്‍ നിന്നും റോഡ് മാര്‍ഗമാണ് രാഹുല്‍ ഹഥ്‌റാസിലേക്ക് എത്തിയത്.യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായി, സംസ്ഥാനത്തിന്റെ ചുമതലയുള്ള ഐഎസിസി നേതാവ് അവിനാശ് പാണ്ഡെ, പാര്‍ട്ടി വക്താവ് സുപ്രിയ ഷ്രിന്‍ഡെ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ട്. ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല്‍ എന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടായിരുന്നു 121 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. Also Read ; ഷൂട്ടൗട്ടില്‍ മെസിക്ക് പിഴച്ചു, രക്ഷകനായി […]

സ്പീക്കറുടെ ചേംബറിനടുത്ത് ചെങ്കോല്‍ വേണ്ട പകരം ഭരണഘടന മതി….. സ്പീക്കര്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ കത്ത്

ഡല്‍ഹി: ലോക്‌സഭയില്‍ നിന്നും ചെങ്കോല്‍ നീക്കി പകരം ഭരണഘടനയുടെ പകര്‍പ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി. സ്പീക്കറുടെ ചേംബറിന് തൊട്ടടുത്ത് സ്ഥാപിച്ചിരിക്കുന്ന ചെങ്കോല്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് സമാജ്‌വാദി പാര്‍ട്ടി എംപി ആര്‍ കെ ചൗധരി സ്പീക്കര്‍ ഓംബിര്‍ളക്ക് കത്ത് നല്‍കിയത്.ജനാധിപത്യത്തില്‍ ചെങ്കോലിന്റെ പ്രസക്തി എന്തെന്ന ചോദ്യം ഉന്നയിച്ച് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുന്നുവെന്നാണ് ബിജെപി ആരോപണം. Also Read ; കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നല്‍കാനായുള്ള സംവിധാനം ഒരുക്കും: […]

പെരിയ ഇരട്ടക്കൊലപാതക കേസ് ; പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് എന്നിവരെയാണ് പുറത്താക്കിയത്. രക്തസാക്ഷികളുടെ കുടുംബങ്ങളെ നേതാക്കള്‍ പരസ്യമായി അപമാനിച്ചുവെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേസ് വിശദമായി അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. Also Read ; വര്‍ക്കല ക്ലിഫ് സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ നടപ്പാക്കും ; സുരേഷ് ഗോപി വിവാഹ ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് […]