റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ത്ഥിയില്ലാതെ കോണ്‍ഗ്രസിന്റെ പത്താം സ്ഥാനാര്‍ത്ഥിപ്പട്ടിക

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പത്താംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോളും അമേഠിയിലും റായ് ബറേലിയിലും സ്ഥാനാര്‍ത്ഥികളില്ല. പട്ടികയില്‍ 17 സ്ഥാനാര്‍ത്ഥികളാണ് ഇടംപിടിച്ചിരിക്കുന്നത്. ഒഡീഷയില്‍ നിന്നുള്ള എട്ട് സ്ഥാനാര്‍ത്ഥികളും ആന്ധ്രാപ്രദേശില്‍ നിന്നുള്ള അഞ്ച് പേരും ബിഹാറില്‍ നിന്നുള്ള മൂന്ന് പേരും പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരാളുമാണ് ഏറ്റവും പുതിയ പട്ടികയിലുള്ളത്. Also Read; ബിജെപി നേതാവിന്റെ ആരോപണം തള്ളി അടൂര്‍ പ്രകാശ് ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്നും പിസിസി അദ്ധ്യക്ഷ വൈ എസ് ശര്‍മ്മിള റെഡ്ഡി ജനവിധി തേടും. ബിഹാറിലെ മഹാഖഡ്ബന്ധന്റെ […]

ബിജെപി നേതാവിന്റെ ആരോപണം തള്ളി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചെന്ന ബിജെപി സംസ്ഥാന നേതാവിന്റെ ആരോപണം തള്ളി അടൂര്‍ പ്രകാശ്. പുറത്തുവന്ന ശബ്ദരേഖ കെട്ടുകഥയാണെന്നും തനിക്ക് ജയരാജ് കൈമളിനെ അറിയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. Also Read ; പോളിങ് ഉദ്യോഗസ്ഥര്‍ ബാലറ്റുമായി വീട്ടിലെത്തും; വീട്ടില്‍ വോട്ട് ചെയ്യാനുള്ള അപേക്ഷ നല്‍കാന്‍ അവസാന ദിവസം ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനെ 2019ലെ തിരഞ്ഞെടുപ്പില്‍ സഹായിച്ചെന്നാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമളിന്റെ വെളിപ്പെടുത്തല്‍. ജയരാജ് കൈമളിന്റെ പുറത്ത് വന്ന ശബ്ദ […]

പി.എ.മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്, കലക്ടര്‍ വിശദീകരണം തേടി

കോഴിക്കോട്: മന്ത്രി പി.എ.മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്. പരാതിയില്‍ മന്ത്രിയോട് ജില്ലാ കലക്ടര്‍ വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് വ്യക്തമാക്കിയാണ് കലക്ടര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി എളമരം കരീ ഉള്‍പ്പെടെ പങ്കെടുത്ത കായിക സംവാദത്തിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി നടത്തിയ പ്രഖ്യാപനമാണ് വിവാദമായത്. Also Read;വിവാദങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു; ബെന്യാമിനും ബ്ലെസിക്കുമെതിരെ ഞാന്‍ എവിടെയും പരാതി ഉന്നയിച്ചിട്ടില്ലെന്ന് നജീബ് ‘കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ […]

തിരുവനന്തപുരത്ത് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക് ചേക്കേറി. എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന തങ്കമണി ദിവാകരനാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തങ്കമണി ദിവാകരന്‍ മത്സരിച്ചിരുന്നു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി. Also Read ; 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചെന്ന് ബിജെപി നേതാവ് ജയരാജ് കൈമള്‍ സ്ത്രീകള്‍ക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് […]

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചെന്ന് ബിജെപി നേതാവ് ജയരാജ് കൈമള്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന നേതാവ് ജയരാജ് കൈമള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനെ 2019ലെ തിരഞ്ഞെടുപ്പില്‍ സഹായിച്ചെന്നാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമള്‍ വെളിപ്പെടുത്തിയത്. 2019ല്‍ എന്‍ഡിഎയ്ക്ക് വേണ്ടി ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും എല്‍ഡിഎഫിന് വേണ്ടി എ സമ്പത്തുമാണ് ആറ്റിങ്ങലില്‍ മത്സരിച്ചിരുന്നത്. Also Read; വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് റഷ്യയില്‍ കുടുങ്ങിയവരില്‍ ഒരു മലയാളി കൂടി തിരിച്ചെത്തി 2019ല്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ ബിജെപി […]

‘ടിക്കറ്റെടുക്കാന്‍ പണമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്, ബോണ്ട് വഴിലഭിച്ച 2000 കോടി എവിടെപ്പോയി?’

കോഴിക്കോട്: കൃത്യമായി കണക്കുകള്‍ സമര്‍പ്പിക്കുന്നവരാണ് രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഒരു കണക്കും നല്‍കാത്തത് ബി.ജെ.പിയാണ്. ആദായനികുതി നിയമങ്ങളൊന്നും അവര്‍ക്ക് ബാധകമല്ലെന്നും കോഴിക്കോട് എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. Also Read ; കാട്ടാന ആക്രമണം; പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം മുമ്പ് സി.പി.എമ്മിന് 15 കോടി രൂപയുടെ നോട്ടീസ് ആദായ നികുതി വകുപ്പില്‍നിന്ന് മുന്‍പ് ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കും പിരിച്ചെടുത്ത കണക്കും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആ നോട്ടീസ്. […]

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആശ്വാസം; നികുതി കുടിശ്ശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നും നികുതി കുടിശ്ശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ്. ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ യാതൊരു നടപടിയും ഉണ്ടാവില്ലെന്നും തുഷാര്‍ മേത്ത അറിയിച്ചു. Also Read ;ഭാര്യയെയും രണ്ട് മക്കളെയും കൊന്ന ശേഷം മൃതദേഹങ്ങള്‍ക്കരികെ യുവാവ് കഴിഞ്ഞത് മൂന്നുദിവസം പാര്‍ട്ടിയുടെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ബി.വി നാഗരത്‌ന, അഗസ്റ്റിന്‍ […]

ഇന്‍ഡ്യ റാലിയെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി രംഗത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഡ്യ റാലിയെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും രംഗത്ത്. ഡല്‍ഹിയില്‍ ഇന്നലെ നടന്ന ഇന്‍ഡ്യ റാലിക്ക് പ്രാധാന്യമേറെയാണ്. വലിയ രീതിയില്‍ ജനപങ്കാളിത്തമുണ്ടായ റാലി ബിജെപിക്ക് നല്‍കുന്നത് ശക്തമായ മുന്നറിയിപ്പാണ്. ബിജെപിയുടെ നിയമവിരുദ്ധ നടപടിക്കുളള താക്കീതാണ് ഈ ജനപങ്കാളിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെജ്രിവാളിനെതിരായ ഇഡി നീക്കത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണെന്നും മദ്യനയ അഴിമതി ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് മുന്നില്‍ ഉണ്ടായിരുന്നെന്നും അതിനാലാണ് അന്ന് കോണ്‍ഗ്രസ് ബിജെപിക്കൊപ്പം നിന്നതെന്നും കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു അന്നത്തെ പരാതി. കോണ്‍ഗ്രസിതര പാര്‍ട്ടി […]

കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് വിശദീകരിച്ച് രാഹുല്‍ ഗാന്ധി

മുംബയ്: കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് വിശദീകരിച്ച് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ബിജെപി അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ഉദാഹരണങ്ങള്‍ നിരത്തിയായിരുന്നു രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. Also Read ;ഇലക്ട്രല്‍ ബോണ്ട് കേസ്; ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും ‘അധികാരത്തോടാണ് നമ്മള്‍ പോരാടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അധികാരം എന്താണ് എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ആ രാജാവിന്റെ ആത്മാവ് ഇവിഎം, എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് […]

ഷമയൊന്നും പാര്‍ട്ടിയുടെ ആരുമല്ലെന്ന് സുധാകരന്‍, ഷമയെ പിന്തുണച്ച് സതീശന്‍, കോണ്‍ഗ്രസ് സ്ത്രീവിരുദ്ധ പ്രസ്ഥാനമോ?

ലോക്‌സഭ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിമര്‍ശനം ഉയര്‍ത്തിയ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദിനെ തള്ളി കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍. ഷമ മുഹമ്മദ് പാര്‍ട്ടിയിലെ ആരുമല്ലെന്നുമാണ് കെ സുധാകരന്റെ പ്രതികരണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയില്ലെന്നും ഷമ മുഹമ്മദിന്റെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കെ സുധാകരന്റെ പ്രതികരണം. Also Read ; അയല്‍വാസിയുടെ ചെവി യുവതി കടിച്ചു മുറിച്ചു, കാരണം ചെറിയൊരു തര്‍ക്കം..! ‘അതൊക്കെ അവരോട് ചോദിച്ചാല്‍ മതി. അവരൊന്നും പാര്‍ട്ടിയുടെ […]