പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഈ സമ്മേളന കാലയളവില്‍ 143 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതിനാല്‍ എഐസിസി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. യുഡിഎഫ് നേതൃത്വത്തില്‍ ഇന്ന് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി […]

വി ഡി സതീശന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിഡി സതീശന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അതുകൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സതീശന്‍ എന്ന് വിളിച്ചത്. വി ഡി എന്നാല്‍ വെറും ഡയലോഗ് എന്നായി മാറിയെന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞു ശ്രദ്ധകിട്ടാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്നും റിയാസ് പറഞ്ഞു. പാര്‍ട്ടിയിലും മുന്നണിയിലും ഒരു വിലയും ഇല്ലാത്ത ആളാണ് വി ഡി സതീശനെന്നും സിപിഎമ്മിനോട് കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാടാന്‍ ഇറങ്ങിയാല്‍ നവകേരള സദസിന് ആളുകൂടുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു. Also Read; ഗവര്‍ണര്‍ക്കെതിരെ […]

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം;വനിതാ നേതാക്കളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി പേലീസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തില്‍ ഏറ്റുമുട്ടി പോലീസും പ്രവര്‍ത്തകരും. രാഹുല്‍ മാങ്കുട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ അടക്കമുള്ള വനിതാ നേതാക്കളുടെ വസ്ത്രങ്ങളാണ് സംഘര്‍ഷത്തില്‍ കീറിയത്. പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. Also Read; വിദേശ രാജ്യങ്ങളിലെ ജോലി ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് വാഹനത്തിന്റെ ചില്ലും ഷീല്‍ഡുകളും പ്രവര്‍ത്തകര്‍ വടി കൊണ്ട് അടിച്ചുതകര്‍ക്കുകയും ബാരിക്കേഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ച […]

രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടിനെ നേതൃസ്ഥാനത്ത് നിന്ന് നീക്കും

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടിനെ നേതൃസ്ഥാനത്ത് നിന്ന് നീക്കുമെന്നും പുതിയ നിയമസഭ കക്ഷി നേതാവിനെ നിയമിക്കുമെന്നും എഐസിസി നേതൃത്വം അറിയിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നേതൃസ്ഥാനത്തിന് ഇന്നലെ മാറ്റം വരുത്തിയതിന് പിന്നാലെയാണ് രാജസ്ഥാനിലും നേതൃമാറ്റത്തിന് കോണ്‍ഗ്രസ് തീരുമാനമെടുത്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനേറ്റത് അപ്രതീക്ഷിത തോല്‍വിയായിരുന്നു. അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ നിരന്തരമായുള്ള വാഗ്‌വാദങ്ങളാണ് രാജസ്ഥാനിലെ തോല്‍വിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മയാണ് ബിജെപിയുടെ മുഖ്യമന്ത്രി. മുന്‍ മുഖ്യമന്ത്രി […]

മുന്‍ മന്ത്രി കെപി വിശ്വനാഥന്‍ അന്തരിച്ചു

തൃശ്ശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്‍ അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് രാവിലെ 9.35 നായിരുന്നു അന്ത്യം. 1991 മുതല്‍ 1994 വരെ കെ കരുണാകരന്‍ മന്ത്രി സഭയിലും 2004 മുതല്‍ 2005 വരെ ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലും വനം വകുപ്പ് മന്ത്രിയായിരുന്നു കെ പി വിശ്വനാഥന്‍. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ പ്രവേശനം നടത്തിയ അദ്ദേഹം 1967 […]

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍ നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എല്‍ ഡി എഫ് 10 സീറ്റുകളിലും ബി ജെ പി നാല് സീറ്റിലും വിജയിച്ചു. എസ് ഡി പി ഐയും ആം ആദ്മിയും ഓരോ ഇടങ്ങളില്‍ വിജയിച്ചു. 14 ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍ ഡി എഫിന്റെ പത്തും യു ഡി എഫിന്റെ പതിനൊന്നും […]

അവസാനം വരെ അഭിനയത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ശിവരാജ് കുമാര്‍

ബംഗളൂരു: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നാല്‍ വാഗ്ദാനം നിരസിച്ചിരിക്കുകയാണ് നടന്‍ ശിവരാജ് കുമാര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം നല്‍കാമെന്നും ഈ അവസരം എല്ലാവര്‍ക്കും ലഭിക്കണമെന്നില്ലെന്നും ശിവകുമാര്‍ താരത്തോട് പറഞ്ഞിരുന്നു. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഇഡിഗ കമ്മ്യൂണിറ്റിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനിടെയാണ് ശിവകുമാര്‍ വിവരം പങ്കുവച്ചത്. ‘ഞാന്‍ ശിവരാജ് കുമാറിനോട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ഇത് ബാധകമല്ല. ഏത് സമയത്ത് വേണമെങ്കിലും അഭിനയിക്കാം.പടിവാതിക്കല്‍ എത്തുന്ന […]

ഊര്‍ജം തിരിച്ചുപിടിക്കാനൊരുങ്ങി കോണ്‍ഗ്രസ് കേരളഘടകം; 25177 പുതിയ കമ്മിറ്റികള്‍

കോഴിക്കോട്: മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി ചര്‍ച്ചയാകുന്നതിനിടെ പാര്‍ട്ടിയുടെ ഊര്‍ജം തിരിച്ചുപിടിക്കാന്‍ ശ്രമമാരംഭിച്ച് കോണ്‍ഗ്രസ് കേരളഘടകം. ഇതിന്റെ ഭാഗമായി ബൂത്തടിസ്ഥാനത്തില്‍ അടിയന്തരമായി കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനാണ് നിര്‍ദേശം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പതിമൂന്ന് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ബൂത്ത് കമ്മിറ്റി രൂപവല്‍കരിക്കുക. പ്രസിഡന്റ്, വനിത ഉള്‍പ്പെടെ രണ്ട് വൈസ് പ്രസിഡന്റ്, ട്രഷറര്‍, രണ്ട് വനിതകള്‍ ഉള്‍പ്പെടെ അഞ്ച് എക്‌സിക്യുട്ടീവ് അംഗങ്ങള്‍, മൂന്ന് ഡിജിറ്റല്‍ മീഡിയ ടാസ്സ് ഫോഴ്സ് അംഗങ്ങള്‍ […]

കോണ്‍ഗ്രസിനെ കൈവിട്ട് മിസോറാം; നില മെച്ചപ്പെടുത്തി ബിജെപി

മിസോറാമിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പുതിയെ രാഷ്ടീയ കക്ഷിയായ സോറം പീപ്പിള്‍സ് മുവ്‌മെന്റിന് വന്‍ഭൂരിപക്ഷത്തോടെ ചരിത്രവിജയം.40 ല്‍ 27 സീറ്റുകളില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് വിജയിച്ചു. ഭരണകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ടിന് (എംഎന്‍എഫ്) 10 സീറ്റുകളാണ് നേടാനായത്. Also Read; മുണ്ടുടുത്ത് വന്നപ്പോള്‍ കോലിയുടെ റസ്റ്ററന്റില്‍ കയറ്റിയില്ല…! ഭരണകക്ഷിയായ എംഎന്‍എഫിനെ പരാജയപ്പെടുത്തിയ സെഡ്പിഎമ്മിന്റെ വോട്ടുവിഹിതത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം മുഴുവന്‍ സീറ്റുകളിലും മത്സരിച്ച കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നു. കഴിഞ്ഞ തവണ […]

തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

നിയമസഭാ തെരഞ്ഞെടുപ്പിലെ മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളോടൊപ്പം തയ്യാറെടുക്കുമെന്നും ഖാര്‍ഗെ പ്രതികരിച്ചു. കൂടാതെ വിജയം സമ്മാനിച്ച തെലങ്കാനയിലെ ജനങ്ങളോട് ഖാര്‍ഗെ നന്ദിയും അറിയിച്ചു. നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരെഞ്ഞടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഹൃദയഭൂമി ബിജെപിയുടെ കൈപ്പിടിയിലാണ്. എക്‌സിറ്റ് പോളുകള്‍ ജയം പ്രവചിച്ച ഇടങ്ങളില്‍ പോലും അപ്രതീക്ഷിതമായ തിരിച്ചടിയാണ് കോണ്‍ഗ്രസിനുണ്ടായത്. ബിജെപി വലിയ പ്രതീക്ഷ നല്‍കാതെയിരുന്ന ഛത്തീസ്ഗഡില്‍ […]