നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്കെതിരെ നടപടി

കോഴിക്കോട്: പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി നവ കേരള സദസില്‍ പങ്കെടുത്ത് പാര്‍ട്ടി അച്ചടക്കം ലംഘിച്ച എന്‍ അബൂബക്കറിനെ (പെരുവയല്‍) കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് പ്രവീണ്‍കുമാര്‍ അറിയിച്ചു. കൂടാതെ കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യുകെ ഹുസൈന്‍, കട്ടിപ്പാറ പഞ്ചായത്ത് പയോണ വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തു (മുട്ടായി) എന്നിവരെ മുസ്ലിം ലീഗില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. […]

ബഹിഷ്‌കരണ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കള്‍ നവകേരള സദസില്‍

കോഴിക്കോട് : യു.ഡി.എഫിന്റെ ബഹിഷ്‌കരണ ആഹ്വാനം തള്ളി കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കള്‍ നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തു. ഓമശേരിയില്‍ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാതയോഗത്തിലാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ പങ്കെടുത്തിരുന്നത്. കോണ്‍ഗ്രസ് നേതാവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ എന്‍. അബുബേക്കര്‍, മുസ്ലിംലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ.ഹുസൈന്‍ , മുസ്ലീംലീഗ് കട്ടിപ്പാറ പഴവണ വാര്‍ഡ് പ്രസിഡന്റ് മൊയ്തു മുട്ടായി എന്നിവരാണ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. മൊയ്തു […]

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കനഗോലുവിന്റെ സംഭാവന; ആപ്പ് വഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കും, യൂത്ത് കോണ്‍ഗ്രസ് പ്രതിരോധത്തില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന ആരോപണം കനഗോലു പ്രഖ്യാപനത്തിന്റെ ഭാഗമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇപ്പോഴെ ലക്ഷകണക്കിന് വ്യാജ ഐഡി കാര്‍ഡാണ് ഉണ്ടാക്കിയതെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എത്ര ലക്ഷം വ്യാജ ഐഡികാര്‍ഡാണ് ഉണ്ടാക്കുകയെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി സൃഷ്ടിച്ച സംഭവം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എ എ റഹീം എംപി പ്രതികരിച്ചിരുന്നു. ഈ ആപ്പിന്റെ സഹായത്തോടെ ആരുടെയും തിരിച്ചറിയല്‍ കാര്‍ഡ് […]

rahul gandhi

കോണ്‍ഗ്രസ് രാജസ്ഥാന്‍ തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും വിമത ശല്യത്തില്‍ വലഞ്ഞ് നില്‍ക്കുകയാണ് എന്നതാണ് വാസ്തവം. നാല്‍പതിലേറെ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിമത ഭീഷണിയുമുണ്ട്. ഈ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസിന് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും വിജയമുറപ്പാണ്. പക്ഷേ രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നായിരുന്നു. മാത്രമല്ല, രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രാചരണ രംഗത്തേക്ക് രാഹുല്‍ ഗാന്ധി […]

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎം ഇടപെടല്‍ മൂലം: കെ സുധാകരന്‍

കാസര്‍കോട്: സിപിഐഎം ഇടപെടല്‍ മൂലമാണ് കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘അനുമതി തന്നാലും ഇല്ലെങ്കിലും റാലി കോഴിക്കോട് കടപ്പുറത്ത് നടത്തും. ഒന്നുകില്‍ റാലി നടക്കും അല്ലെങ്കില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ യുദ്ധം നടക്കും. ചോര കൊടുത്തും നവംബര്‍ 23-ന് റാലി നടത്തും. ശശി തരൂര്‍ അടക്കം എല്ലാ നേതാക്കളെയും റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്’ എന്നും കെ സുധാകരന്‍ വ്യക്തമാക്കി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു. 221986 വോട്ടുകള്‍ക്കാണ് രാഹുല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിക്ക് 168588 വോട്ടുകളും അരിത ബാബുവിന് 31930 വോട്ടുകളുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ബൂത്ത് തലം തൊട്ടുള്ള പ്രവര്‍ത്തകര്‍ മുതല്‍ വോട്ട് ചെയ്താണ് തന്നെ വിജയിപ്പിച്ചത്. അവരോട് കടപ്പാടുണ്ടെന്നും ജനാധിപത്യത്തെ ഹനിക്കുന്നവര്‍ നാടുഭരിക്കുന്ന കാലത്ത് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും രാഹുല്‍ പറഞ്ഞു. Also Read; നവംബര്‍ […]

കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കോഴിക്കോട് കടപ്പുറത്ത് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. നവകേരള സദസ്സ് നടക്കുന്നതിനാല്‍ മുന്നൊരുക്കം വേണമെന്ന് ഡിസിസിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ മാറ്റമില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കടപ്പുറത്ത് തന്നെ റാലി നടത്തും. തടയാമെങ്കില്‍ തടയട്ടേയെന്നും കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് നവംബര്‍ 23ന് […]

മണിപ്പൂര്‍ കലാപത്തിലുണ്ടായ അവമതിപ്പ് മറികടക്കാന്‍ ‘ഹമാസ് തീവ്രവാദ വിരുദ്ധ റാലി’യുമായി ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹമാസ് തീവ്രവാദ വിരുദ്ധ റാലികള്‍ നടത്താന്‍ തീരുമാനിച്ച് ബിജെപി. യുദ്ധത്തിനിടയാക്കിയത് ഹമാസ് നടത്തിയ ആക്രമണമാണ് എന്നാരോപിച്ചാണ് ബിജെപി റാലി നടത്തുക. സിപിഐഎമ്മും കോണ്‍ഗ്രസും നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികള്‍ക്ക് ബദലായാണ് ബിജെപിയുടെ റാലി. നാലിടത്ത് റാലികളും സംഗമങ്ങളും നടത്താനാണ് തീരുമാനം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എറണാകുളത്തും തൃശൂരും കോഴിക്കോട്ടും പത്തനംതിട്ടയിലുമാണ് ഹമാസ് തീവ്രവാദ വിരുദ്ധ റാലികള്‍ നടത്തുക. കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന ഈ റാലികളില്‍ ക്രൈസ്തവ സഭാ […]

മൃതദേഹം പൊതിഞ്ഞ ബാഗുകളിലും അഴിമതി; കേന്ദ്രം അന്വേഷിക്കണമെന്ന് അനില്‍ അക്കര

തൃശൂര്‍: കോവിഡ് കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് വലിയ തോതിയുള്ള സാമ്പത്തിക തിരിമറിയും കൊള്ളയും നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. എന്‍ ആര്‍ എച്ച് എം വഴി ലഭിച്ച എട്ട് കോടി പത്തൊമ്പത് ലക്ഷം രൂപയില്‍ വന്‍ കൊള്ളയാണ് നടന്നത്. മെഡിക്കല്‍ കോളജ് എംപ്ലോയീസ് സഹകരണ സംഘവും മെഡിക്കല്‍ കോളജ് എച്ച് ഡി എസ് വിഭാഗവും ചേര്‍ന്നാണ് ഈ കൊള്ള നടത്തിയതെന്നും അനില്‍ അക്കര ആരോപിച്ചു. Also Read; ‘ഇന്ത്യ’യുള്ള എസ് സിഇആര്‍ടി പുസ്തകങ്ങള്‍ സ്വന്തം […]

അക്രമം നടത്തിയത് ടോള്‍ കമ്പനി ഗുണ്ടകള്‍; പോലീസിന്റെ അതിക്രമത്തിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയെന്ന് ടി എന്‍ പ്രതാപന്‍

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയിട്ടില്ലെന്നും ടോള്‍ കമ്പനി ഗുണ്ടകളാണ് അക്രമം നടത്തിയതെന്നും ടി എന്‍ പ്രതാപന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസെടുത്ത പോലീസിന്റെ അതിക്രമത്തെക്കുറിച്ച് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പോലീസ് കള്ളക്കേസാണ് എടുത്തതെന്നും സമരം നടത്തിയതിനുള്ള പൂമാലയായി ഈ കേസിനെ കാണുന്നുവെന്നും ടിഎന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. Also Read; ലോക്‌സഭ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ജോസ് കെ മാണി […]