രാജസ്ഥാനില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 33 സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സദര്‍പുരയില്‍ നിന്ന് മത്സരിക്കും. സച്ചിന്‍ പൈലറ്റ് ടോങ്കില്‍ നിന്ന് ജനവിധി തേടും. മുതിര്‍ന്ന നേതാവ് സിപി ജോഷിയും പട്ടികയില്‍ ഇടംപിടിച്ചു. നത്വാരയില്‍ നിന്നാണ് സിപി ജോഷി മത്സരിക്കുന്നത്. ദിവ്യ മദേര്‍ന, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിങ്ങ് ദൊതാസാര, കൃഷ്ണ പൂനിയ തുടങ്ങിയ നേതാക്കള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. Also Read; രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട […]

നിയമസഭ തെരഞ്ഞെടുപ്പ്; മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് ഇന്ന് പുറത്തുവിട്ടത്. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മധ്യപ്രദേശില്‍ 144 സീറ്റുകളിലും ഛത്തീസ്ഗഡില്‍ 30 സീറ്റുകളിലും തെലങ്കാനയില്‍ 55 സീറ്റുകളിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ചിന്ദ്വാരയില്‍നിന്ന് മത്സരിക്കും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro […]

കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം

ഡൽഹി: കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം. ‍അടുത്ത അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എല്ലാ സ്‌ക്രീനിംഗ് കമ്മിറ്റി യോഗങ്ങളും ഇവിടെയാണ് നടന്നിരുന്നത്. 2011 മുതൽ കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗവും ഇവിടെ നിന്നാണ് പ്രവർത്തിക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാ എം.പിയായ പ്രദീപ്‌ ഭട്ടാചാര്യയ്‌ക്ക് അനുവദിച്ച വസതിയാണ് കോൺഗ്രസ് ‘വാർ റൂം’ ആയി ഉപയോഗിച്ചിരുന്നത്. ഓഗസ്റ്റ് 18 ന് പ്രദീപ്‌ ഭട്ടാചാര്യയുടെ കാലാവധി അവസാനിച്ചിരുന്നു. ഡൽഹിയിലെ ഗുരുദ്വാര രകാബ് ഗഞ്ച് (ജിആർജെ) റോഡിലായിരുന്നു വസതി. […]

രാജ്യത്ത് ജാതി സെന്‍സസ് അനിവാര്യമെന്ന് രാഹുല്‍ ഗാന്ധി, പ്രചാരണ വിഷയമാക്കാന്‍ പ്രമേയവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ നന്മക്ക് ജാതി സെന്‍സസ് അനിവാര്യമാണെന്ന് രാഹുല്‍ ഗാന്ധി എം.പി. ജാതി സെന്‍സസുമായി മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും ഇക്കാര്യം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. Also Read; രണ്ട് ലക്ഷത്തിനായി പരാക്രമം, 10 മിനിറ്റില്‍ ഒരു ലിറ്റര്‍ മദ്യം അകത്താക്കിയ യുവാവിന് ദാരുണാന്ത്യം വരുന്ന തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് പ്രധാന പ്രചാരണ വിഷയമാക്കാന്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ നന്‍മക്ക് അത് അനിവാര്യമാണ്. സെന്‍സസ് […]

അന്ന് പിണറായി പരനാറിയെന്ന് വിളിച്ചു, ഇന്ന് എന്‍ കെ തോല്‍പ്പിക്കാനാകാത്ത സ്ഥാനാര്‍ഥി, സി പി ഐ എം ആരെയിറക്കും ഗോദയില്‍? രണ്ട് പേരുകള്‍ മുന്നിലുണ്ട്

കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍കെ പ്രേമചന്ദ്രന്‍ വീണ്ടും മല്‍സരിക്കാനെത്തുന്നതോടെ സിപിഎം ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ തന്നെ കളത്തിലിറക്കാനുള്ള ആലോചനയില്‍. ജാതി സമവാക്യങ്ങള്‍ സ്വാധീനിക്കുന്ന മണ്ഡലത്തില്‍ മുന്‍ മാവേലിക്കര എംപി സിഎസ് സുജാതയെ സജീവമായി പരിഗണിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന സൂചന. ഒപ്പം എം സ്വരാജിന്റെയും പേരും ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയിലെ നേതൃത്വത്തിലുണ്ടായിരുന്ന ഏക വനിതാ നേതാവ് കൂടിയായിരുന്നു സിഎസ് സുജാത. പ്രേമചന്ദ്രനെതിരെ സുജാത മല്‍സരത്തിനെത്തിയാല്‍ […]

അച്ചു ഉമ്മന്‍ ലോക്‌സഭയിലേക്ക്, വമ്പന്‍ നീക്കവുമായി കോണ്‍ഗ്രസ്‌

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതപ്പെട്ടിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ചതോടെ ഇതേ തരംഗം ലോക്‌സഭയിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പുതിയ നീക്കം നടത്തുന്നത്.