കെപിസിസി ഭാരവാഹിയാക്കിയില്ല; ചാണ്ടി ഉമ്മനെ തഴഞ്ഞതില്‍ അതൃപ്തി

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ ചാണ്ടി ഉമ്മനെ പരിഗണിക്കാതെ.ിരുന്നതില്‍ അതൃപ്തി. ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ അനുകൂലികള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ പദവിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് അപമാനിച്ച് പുറത്താക്കിയെന്നായിരുന്നു പ്രതികരണം. ഹിജാബ് വിവാദം; കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയണം, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാഭ്യാസ മന്ത്രി പുനഃസംഘടനയില്‍ ആദ്യം അതൃപ്തി പരസ്യമാക്കിയത് വനിതാ […]

മുതിര്‍ന്ന നേതാവിനെ പാര്‍ട്ടി തഴയുന്നു, ജി.സുധാകരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യാന്‍ സാഹചര്യം വരുമ്പോള്‍ ആലോചിക്കും: കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍. കോണ്‍ഗ്രസിലേക്ക് സ്വാം ചെയ്യാന്‍ സാഹചര്യം വരുമ്പോള്‍ ആലോചിക്കുമെന്നും നിലവില്‍ സാഹചര്യമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മുതിര്‍ നേതാവിനെ പാര്‍ട്ടി നിരന്തരം തഴയുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേവന് നേദിക്കുന്നതിന് മുന്‍പ് ആറന്മുള വള്ളസദ്യ മന്ത്രിക്ക് വിളമ്പി, ആചാര ലംഘനമെന്ന് തന്ത്രി അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായി ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത് ദേശീയ നേതൃത്വം ആണെന്നും അവരെ കൂട്ടി യോജിപ്പിച്ച് […]

എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പ്, പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുകളില്ല: കെ.മുരളീധരന്‍

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളുര്‍െ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെ.മുരളീധരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുകളില്ലെന്ന് കെ.മുരളീധരന്‍. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെ.സി വേണുഗോപാല്‍; ഷാഫി പറമ്പിലും എ പി അനില്‍കുമാറും കെസിയുടെ മുന്‍നിര പടയാളികള്‍ എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പെന്ന് അദ്ദേഹം ആരാഞ്ഞു. ഓരോ നേതാക്കള്‍ക്കും ഓരോരോ അഭിപ്രായമുണ്ടാകും.എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ അധ്യക്ഷന്‍ ആക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെ.സി വേണുഗോപാല്‍; ഷാഫി പറമ്പിലും എ പി അനില്‍കുമാറും കെസിയുടെ മുന്‍നിര പടയാളികള്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെ സി വേണുഗോപാലിന്റെ നീക്കം. കേരളത്തില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കെസിയുടെ പടയാളികളുടെ നീക്കം. കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ നടന്ന പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യാന്‍ കെ സി വേണുഗോപാല്‍ എത്തിയത് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഓപ്പറേഷന്‍ നംഖൂര്‍; ദുല്‍ഖറിനെ കസ്റ്റംസ് നേരിട്ട് വിളിപ്പിക്കും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ നേതൃത്വം ഭൂരിഭാഗം പേരും കെസി വേണുഗോപാലിന്റെ നിയന്ത്രണത്തിലാണ്. […]

സികെ ജാനു യുഡിഎഫിലേക്ക്, വിയോജിച്ച് ചെന്നിത്തലയും മുരളീധരനും

വയനാട്: യുഎഫില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് ആദിവാസി നേതാവ് സി.കെ ജാനു. രണ്ട് മാസം മുന്‍പ് ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) എന്‍ഡിഎ സഖ്യം വിട്ടിരുന്നു. പാര്‍ട്ടി അംഗത്വം ലഭിക്കുന്നതില്‍ സികെ ജാനു ആലുവയില്‍ വെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഒരു ട്രൈബല്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത് കോണ്‍ഗ്രസിന് ദേശീയതലത്തില്‍ ഗുണമുണ്ടാകുമെന്ന വിലയിരുത്തലിലാണഅ ഇപ്പോള്‍ പാര്‍ട്ടി. […]

രാജിവെച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ചായിരുന്നനു കണ്ണന്‍ ഗോപിനാഥന്റെ രാജി. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പാര്‍ട്ടി അംഗത്വം നല്‍കി. ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി; മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണന്‍. കോട്ടയം കൂരോപ്പട സ്വദേശിയാണ്. രാജിവെച്ചതിന് ശേഷം രാജ്യത്ത് നടന്ന സിഐഎ വിരുദ്ധ പ്രക്ഷോഭങ്ങളിലും […]

പേരാമ്പ്രയിലുണ്ടായ സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം; ഷാഫി പറമ്പിലിനെതിരെ കേസ്

കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ കോണ്‍ഗ്രസ്- സിപിഐഎം സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പൊലീസ് കേസെടുത്തു. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉള്‍പ്പടെ എട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. സംഘര്‍ഷത്തില്‍ സിപിഐഎം നേതാക്കളായ കെ സുനില്‍, കെ കെ രാജന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 492 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. […]

സ്വര്‍ണം നഷ്ടമായതില്‍ മറുപടി പറയേണ്ടത് അമ്പലം വിഴുങ്ങി സര്‍ക്കാര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍

കൊല്ലം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ശബരിമലയിലെ സ്വര്‍ണം നഷ്ടമായതില്‍ മറുപടി പറയേണ്ടത് അമ്പലം വിഴുങ്ങികളായ സര്‍ക്കാര്‍ ആണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സ്വര്‍ണപ്പാളി വിവാദത്തിലേക്ക് തന്ത്രിമാരെ വലിച്ചിഴയ്ക്കുന്നില്ല, കത്തുകള്‍ക്ക് രേഖയുണ്ട്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ശബരിമല പ്രതിഷേധത്തെ തുടര്‍ന്ന് റിമാന്‍ഡിലായ സന്ദീപ് വാര്യര്‍ അടക്കമുള്ളവരെ കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലിലെത്തി സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ന്യായമായ ആവശ്യത്തിന് വേണ്ടിയാണ് സമരം ചെയ്തത്. അതിന് വേണ്ടി ജയില്‍ വാസം […]

സ്വര്‍ണപാളി വിവാദം; ദേവസ്വം ബോര്‍ഡിന്റെ തലപ്പത്ത് കപട ഭക്തന്മാര്‍, വേണ്ടിവന്നാല്‍ സമരത്തിന് ഇറങ്ങും: കെ മുരളീധരന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വേണ്ടിവന്നാല്‍ സമരത്തിന് ഇറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കപട ഭക്തന്മാര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നതാണ് പ്രശ്നമെന്നും വിവാദം ഉയരുന്ന കാലഘട്ടത്തില്‍ രണ്ട് കാലയളവിവും യുഡിഎഫ് ആയിരുന്നില്ല അധികാരത്തിലെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ‘സ്വര്‍ണപ്പാളികള്‍ നേരെയാക്കാന്‍ കൊണ്ടുപോയത് 2019ലും 2025ലുമാണ്. ആ രണ്ട് തവണയും യുഡിഎഫ് അല്ല അധികാരത്തില്‍. ഇതേപ്പറ്റി […]

കേരളത്തിലെ ധനപ്രതിസന്ധി സഭയില്‍ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: നിയമസഭയില്‍ ധനപ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടു മണിക്കൂറായിരിക്കും ചര്‍ച്ച. പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും ധനപ്രതിസന്ധിയില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. അയ്യപ്പ സംഗമം രാഷട്രീയ കാപട്യം; സിപിഐഎം പ്രത്യയശാസ്ത്രം കാറ്റില്‍പ്പറത്തി: ഷാഫി പറമ്പില്‍ പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെങ്കിലും ചര്‍ച്ചയാകാം ധനമന്ത്രി മറുപടി നല്‍കി. ഈ സഭാ സമ്മേളന കാലത്തെ നാലാം ചര്‍ച്ചയാണിത്. അതേസമയം, കരൂര്‍ ദുരന്തത്തില്‍ […]