ആത്മകഥ വിവാദം ; ഗൂഡാലോചനയെന്ന് ഇ പി,യോഗം കഴിയും മുന്‍പേ മടങ്ങി

തിരുവനന്തപുരം: ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സെക്രട്ടേറിയറ്റിന് വിശദീകരണം നല്‍കി ഇ പി ജയരാജന്‍. വിവാദത്തിന് പിന്നില്‍ ഗൂഡാലോചനയാണെന്ന നിലപാടില്‍ ഉറച്ച ഇ പി താന്‍ എഴുതിയതല്ല പുറത്തുവന്നതെന്നും പറഞ്ഞു. പിന്നാലെ സെക്രട്ടേറിയറ്റ് തീരും മുമ്പ് ഇപി ഇറങ്ങി. Also Read ; കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി, കേരളം ഇത് മറക്കില്ല : എം ബി രാജേഷ് അതേസമയം, ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഡി സി ബുക്‌സ് സിഇഒ രവി […]

വോട്ടര്‍പട്ടികയിലെ ക്രമക്കേട് ; കോടതിയെ സമീപിക്കുമെന്ന് സി കൃഷ്ണകുമാര്‍, പിന്നില്‍ എല്‍ഡിഎഫും യുഡിഎഫുമെന്ന് ആരോപണം

പാലക്കാട്: മണ്ഡലത്തില്‍ വ്യാപകമായി വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ അറിയിച്ചു. ഇതിന് പിന്നില്‍ എല്‍ഡിഎഫും യുഡിഎഫുമാണെന്നും അദ്ദേഹം ആരോപിച്ചു. Also Read ; പി വി അന്‍വറിനെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി പി ശശി ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്റെ വോട്ട് വാടക വീടിന്റെ മേല്‍വിലാസത്തിലാണെന്നും ആ വീട്ടില്‍ താമസിക്കുന്നത് വേറെ ആളുകളാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. ബിജെപിക്ക് അനുകൂലമായി കിട്ടുന്ന വോട്ടുകള്‍ ആസൂത്രിതമായി നീക്കി, ഇരുമുന്നണികളും വ്യാപകമായി […]

പി വി അന്‍വറിനെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി പി ശശി

കണ്ണൂര്‍: പി വി അനവര്‍ എംഎല്‍എയ്‌ക്കെതിരെ പി ശശി. അന്‍വറിനെതിരെ അപകീര്‍ത്തി കേസ് നല്‍കി. തനിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ചൂണ്ടികാട്ടി ശശി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു എന്നാല്‍ അന്‍വര്‍ ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്‍വറിനെതിരെ ശശിയുടെ നടപടി. തലശ്ശേരി, കണ്ണൂര്‍ കോടതികളിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. Also Read ; വാഹന പരിശോധന ; ലൈസന്‍സും ആര്‍ സിയും ഡിജിറ്റല്‍ കാണിച്ചാല്‍ മതി, അസല്‍ രേഖകള്‍ പിടിച്ചെടുക്കരുത് നേരത്തെ തന്നെ […]

ഇ പി വന്നാല്‍ യുഡിഎഫ് സ്വീകരിക്കും: എം എം ഹസ്സന്‍

പാലക്കാട്: ഇ പി വന്നാല്‍ യുഡിഎഫ് സ്വീകരിക്കുമെന്ന് എം എം ഹസ്സന്‍. എന്നാല്‍ കോണ്‍ഗ്രസിലേക്ക് വരണമോ എന്നുള്ളത് ഇപിയാണ് തീരുമാനിക്കേണ്ടതെന്നും ഹസ്സന്‍ പറഞ്ഞു. ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ പി ജയരാജന്റേതായി പുറത്തുവന്നത് ആത്മ നൊമ്പരങ്ങളുടെ കഥയാണ്. കുറേക്കാലമായി ജയരാജന്‍ ഒരു മുറിവേറ്റ സിംഹത്തെ പോലെയാണ് കഴിയുന്നത്. അദ്ദേഹത്തിന് അര്‍ഹതപ്പെട്ട പാര്‍ട്ടി സെക്രട്ടറി സ്ഥാനം നിഷേധിച്ചു. അങ്ങനെ ഒരുപാട് സംഭവങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടെന്നും എം എം ഹസ്സന്‍ ചൂണ്ടിക്കാട്ടി. Also […]

ഇ പിയുടെ ആത്മകഥാ വിവാദം: ആത്മകഥ തയ്യാറാക്കിയ ദേശാഭിമാനി ലേഖകനോട് വിശദീകരണം തേടി സിപിഐഎം

കണ്ണൂര്‍: ഇ പി ജയരാജന്റെ ആത്മകഥ വിവാദമായ സാഹചര്യത്തില്‍ ആത്മകഥ തയ്യാറാക്കിയ ദേശാഭിമാനി ലേഖകനോട് വിശദീകരണം തേടി സിപിഐഎം. ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ ചീഫ് രഘുനാഥിനോടാണ് സിപിഐഎം വിശദീകരണം ആവശ്യപ്പെട്ടത്. ഡിസി ബുക്‌സിന് ആത്മകഥ പബ്ലിഷ് ചെയ്യാനായി നല്‍കിയോ എന്ന് സിപിഐഎം പരിശോധിക്കുകയാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം ആത്മകഥാ വിവാദത്തില്‍ സിപിഐഎം ഇ പി ജയരാജനോട് വിശദീകരണം തേടിയേക്കുമെന്നും സൂചനയുണ്ട്. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം […]

ആത്മകഥയുടെ കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതം: ഇ പി ജയരാജന്‍

കണ്ണൂര്‍: തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. വ്യാജ വാര്‍ത്തകളാണ് പുറത്ത് വരുന്നതെന്നും പുസ്തകത്തിന്റെ കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. ആത്മകഥയെഴുതികൊണ്ടിരിക്കുകയാണ്. ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ല. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടുമില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡി.സി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ […]

ദുരിതാശ്വാസത്തിന്റെ പേരില്‍ ബിരിയാണി ചലഞ്ച് ; 1.2 ലക്ഷം രൂപ തട്ടിയെടുത്തു, മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകരുടെ പണത്തട്ടിപ്പ്. ആലപ്പുഴയില്‍ വയനാട് ദുരിത ബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 3 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. Also Read ; ട്രംപിന്റെ വരവോടെ മസ്‌കിന്റെ ടെസ്ലയുടെ വിപണിമൂല്യം വര്‍ധിച്ചു ; ഒരുലക്ഷം കോടി ഡോളര്‍ കടന്നു കായംകുളം പുതുപ്പള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി […]

പോലീസ് വിലക്ക് മറികടന്ന് ചേലക്കരയില്‍ അന്‍വറിന്റെ വാര്‍ത്താസമ്മേളനം; എല്‍എഡിഎഫ് മദ്യവും പണവുമൊഴുക്കുന്നുവെന്ന് ആരോപണം

തൃശ്ശൂര്‍: ചേലക്കരയില്‍ പോലീസ് വിലക്ക് ലംഘിച്ച് പി വി അന്‍വര്‍ എംഎല്‍എ വാര്‍ത്താസമ്മേളനം നടത്തി. താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് അനവര്‍ വാര്‍ത്താസമ്മേളനവുമായി മുന്നോട്ട് വന്നത്. എന്നാല്‍ വാര്‍ത്താസമ്മേളനത്തിനിടെ അന്‍വറിനോട് ഇത് നിര്‍ത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്‍വര്‍ അവരോട് തര്‍ക്കിക്കുകയും തുടര്‍ന്ന് അവര്‍ അന്‍വറിന് നോട്ടീസ് നല്‍കി അവിടെ നിന്നും മടങ്ങുകയുമായിരുന്നു. Also Read ; മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോകുകയായിരുന്ന 19.7 ലക്ഷം രൂപ ഇലക്ഷന്‍ സ്‌ക്വാഡ് പിടികൂടി അതേസമയം മുഖ്യമന്ത്രി […]

കൂറുമാറ്റത്തിന് 100 കോടി കോഴ വാഗ്ദാനം ചെയ്തതിന് തെളിവില്ല ; തോമസ് കെ തോമസിന് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം : കൂറുമാറ്റത്തിന് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണം തള്ളി എന്‍സിപി അന്വേഷണ കമ്മീഷന്‍. എംഎല്‍എ തോമസ് കെ തോമസിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോക്ക് കമ്മീഷന്‍ കൈമാറി. കോഴ ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവിന്റെ ഗൂഡാലോചനയെന്നാണ് തോമസ് കെ തോമസ് കമ്മീഷന് നല്‍കിയ മൊഴി. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായി മുഖ്യമന്ത്രിയെ കണ്ട് എ കെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് പി സി […]

കൊട്ടിക്കലാശത്തിനൊരുങ്ങി മുന്നണികള്‍ ; വയനാട്ടില്‍ പ്രിയങ്കയ്‌ക്കൊപ്പം രാഹുലും, ചേലക്കരയിലും അവസാനമണിക്കൂറില്‍ വാശിയേറിയ പ്രചാരണം

വയനാട്/തൃശൂര്‍: വയനാട് ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വാശിയേറിയ പ്രചാരണമാണ് മുന്നണികള്‍ നടത്തുന്നത്. ഇരു മണ്ഡലങ്ങളും കൊട്ടിക്കലാശത്തിന് ഒരുങ്ങുമ്പോള്‍ റോഡ് ഷോകളും ഗൃഹസന്ദര്‍ശനവുമൊക്കെയായി തെരഞ്ഞെടുപ്പ് ആവേശം കത്തിക്കയറുകയാണ്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി റോഡ്‌ഷോയില്‍ പങ്കെടുത്തു. പ്രിയങ്കയുടെ കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. വൈകിട്ട് തിരുവമ്പാടിയിലെ കൊട്ടിക്കലാശത്തിലായിരിക്കും രാഹുല്‍ ഗാന്ധി പങ്കെടുക്കുക. Also Read ; വഖഫുമായി ബന്ധപ്പെട്ട ചോദ്യം ഇഷ്ടപ്പെട്ടില്ല, മാധ്യമപ്രവര്‍ത്തകനെ റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ്‌ഗോപി […]