കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസിന്റെ പാതിരാ പരിശോധന ; പാലക്കാട് പ്രതിഷേധം, സംഘര്‍ഷം

പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് തീര്‍ത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ്. അതില്‍ ഏറ്റവും ശക്തമായ ഒന്നായിരുന്നു ഇന്നലെ അര്‍ധരാത്രി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ നടന്ന പാതിരാ പരിശോധന. ട്രോളി ബാഗുകളിലാക്കി തെരഞ്ഞെടുപ്പിന് ആവശ്യമായ കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പരിശോധന നടത്തിയത്. പാലക്കാട് കെപിഎം റീജന്‍സി എന്ന ഹോട്ടലിലായിരുന്നു പോലീസ് പരിശോധന. വികെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല, ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നപ്പോളാണ് മൂന്ന് നിലകളിലായി […]

സന്ദീപ് വാര്യര്‍ ഇടത് നയം അംഗീകരിച്ചാല്‍ സ്വീകരിക്കുമെന്ന് ടി പി രാമകൃഷ്ണന്‍, സന്ദീപിനെ പാര്‍ട്ടിയിലെടുക്കുക എളുപ്പമല്ലെന്ന് എം വി ഗോവിന്ദന്‍

പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന സന്ദീപ് വാര്യരെ വീണ്ടും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എല്‍എഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും. സന്ദീപ് ഇടത് നയം അംഗീകരിച്ചാല്‍ സ്വീകരിക്കാമെന്നാണ് ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കിയത്. സന്ദീപ് ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണെന്നും സരിനെപോലെയല്ല സന്ദീപെന്നും അദ്ദേഹം പറഞ്ഞു. സരിന്‍ ഇടത് നയം സ്വീകരിച്ച് വന്നയാളാണ്. ഇടത് നയം സ്വീകരിക്കുന്ന ആരെയും സ്വീകരിക്കും. അത്തരത്തില്‍ നയം മാറ്റി […]

കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം : കെ മുരളീധരന്‍

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍. കുഴല്‍പ്പണ ആരോപണം വെറും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള ആരോപണം മാത്രമായി അവസാനിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാര്‍ അന്വേഷിച്ച ശേഷം ഇഡിയോട് അന്വേഷണത്തിന് ആവശ്യപ്പെടണമെന്നും തയ്യാറാകാത്ത പക്ഷം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. Also Read ; ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെ സര്‍ജറി ; 14 കാരന്റെ വയറ്റില്‍ ബാറ്ററി, ബ്ലേഡ് ഉള്‍പ്പെടെ 65 സാധനങ്ങള്‍ ‘പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. ഇത്തരത്തിലാണെങ്കില്‍ കേരളത്തിലേക്ക് പണമൊഴുകും. […]

സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് പോകില്ല, പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകും : സി കൃഷ്ണകുമാര്‍

പാലക്കാട്: സന്ദീപ് വാര്യര്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അതിനെ നിഷേധിച്ച് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് പോകില്ലെന്നും മറ്റ് പാര്‍ട്ടികളിലേക്ക് പോകുമെന്നത് തെറ്റായ വാര്‍ത്തയാണെന്നും എ കെ ബാലനെ പോലെയുള്ളവര്‍ക്ക് അത് ആഗ്രഹിക്കാമെന്നുമാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. പാലക്കാട്ട് കണ്‍വെന്‍ഷന്‍ നടന്ന ദിവസം താന്‍ തന്നെയാണ് സന്ദീപിനെ ക്ഷണിച്ചത്. കൊട്ടാരക്കര പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദീപ് പോയത്. വരും ദിവസം സജീവമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സന്ദീപ് വാര്യര്‍ ഉണ്ടാകുമെന്നും കൃഷ്ണകുമാര്‍ […]

പാലക്കാട് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് എം വി ഗോവിന്ദന്‍

പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഡോ സരിന്റെയും ഷാനിബിന്റെയും അഭിപ്രായം ശരിയായിരുന്നുവെന്നാണ് പാലക്കാട്ടെ പുതിയ സംഭവ വികാസങ്ങള്‍ കാണിക്കുന്നതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ എംവി ഗോവിന്ദന്‍ പറയുന്നു. പാലക്കാട് ഡിസിസി തീരുമാനം മറികടന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്, ഇതോടെ ബിജെപിയുമായുള്ള കോണ്‍ഗ്രസിന്റെ ഡീല്‍ വ്യക്തമായി. ഡിസിസിയുടെ ലിസ്റ്റില്‍ ഇല്ലാതിരുന്നയാളെ സതീശനും കൂട്ടരും അണികള്‍ക്ക് മേല്‍ അടിച്ചേല്‍പിച്ചുവെന്നും മുരളീധരന്‍ നിയമസഭയിലെത്തുന്നതിനെ സതീശന്‍ ഭയക്കുന്നുവെന്നും ലേഖനത്തിലുണ്ട്. Also Read; പി സരിന്റെ ചിഹ്നം […]

പി സരിന്റെ ചിഹ്നം സ്റ്റെതസ്‌കോപ്പ്; ഡോക്ടറുടെ കുഴല്‍ എന്ന് പറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുമെന്ന് സരിന്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ.പി.സരിന് ചിഹ്നമായി ലഭിച്ചത് സ്റ്റെതസ്‌കോപ്പാണ്. വ്യാഴാഴ്ച മുതല്‍ ചിഹ്നം മുന്‍നിര്‍ത്തിയാകും സരിന്‍ പ്രചാരണത്തിനിറങ്ങുക. ഡോക്ടറെന്ന രീതിയില്‍ സ്റ്റെതസ്‌കോപ്പ് എന്ന ചിഹ്നം അവതരിപ്പിക്കാന്‍ കൂടുതല്‍ എളുപ്പമാണെന്നും സരിന്‍ പറഞ്ഞു. ‘ഇതുതന്നെ ചിഹ്നമായി കിട്ടിയത് നന്നായെന്ന് പറയുന്നവരുണ്ട്. ജനങ്ങള്‍ക്ക് ഈ ചിഹ്നത്തിന്റെ ഗുണം മനസിലാവും. കാണുമ്പോള്‍ മനസിലായില്ലെങ്കിലും ഡോക്ടറുടെ കുഴല്‍ എന്നുപറയുമ്പോള്‍ സാധാരണക്കാര്‍ക്ക് അത് മനസിലാവും. അതിന്റെ ഒരറ്റത്തിരിക്കാത്ത ആരുമുണ്ടാവില്ല. ആളുകള്‍ക്കിടയിലേക്ക് ഈ ചിഹ്നം പെട്ടന്നെത്തുമെന്ന് ഉറപ്പാണെന്നും സരിന്‍ […]

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയില്ല

കണ്ണൂര്‍: പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയില്ല. വിഷയം ചര്‍ച്ച പോലും ചെയ്യാതെ പൂര്‍ണ വിവരങ്ങള്‍ പുറത്ത് വരട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജില്ലാ കളക്ടറുടെ മൊഴിയില്‍ വ്യക്തതയില്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. Also Read; അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ 1 കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ തെറ്റ് ചെയ്തുവെന്ന് നവീന്‍ […]

പാലക്കാട് സിപിഐഎമ്മിനുള്ളില്‍ പൊട്ടിത്തെറി; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് സിപിഐഎമ്മിനുള്ളില്‍ വീണ്ടും വിഭാഗീയത രൂക്ഷം. സിപിഐഎം ഔദ്യോഗിക നേതൃത്വത്തിനെതിരെ കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. Also Read; വണ്ടാനം മെഡിക്കല്‍ കോളേജില്‍ റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി കഴിഞ്ഞ ദിവസം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ അബ്ദുള്‍ ഷുക്കൂറിന്റെ പിണക്കം പരിഹരിച്ച് ചൂടാറും മുമ്പേയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും വന്ന ഒരു വ്യക്തിയെ ലോക്കല്‍ സെക്രട്ടറി ആക്കിയതാണ് വിഭാഗീയകയ്ക്ക് കാരണം. കൊഴിഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റും […]

തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് : എം വി ഗോവിന്ദന്‍

പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് ആണെന്ന വിമര്‍ശനമുയര്‍ത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൂര വിവാദത്തില്‍ അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിനൊടുവില്‍ ആര്‍എസ്എസ് പൂരം അലങ്കോലമാക്കിയത് പുറത്തുവരുമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. തൃശൂര്‍ പൂരം പൂര്‍ണമായി കലങ്ങിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. Also Read; പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍ തൃശൂര്‍ പൂരം വിഷയം ഉപതെരഞ്ഞെടുപ്പില്‍ ഒരു പ്രശ്നമായി ഉയര്‍ത്തുകയാണ് യുഡിഎഫ്. ഇതിലൂടെ വി […]

കൂറുമാറ്റ കോഴ ആരോപണത്തില്‍ ഉടന്‍ അന്വേഷണമില്ല ; തോമസ് കെ തോമസ് അടക്കം ആരും പരാതി നല്‍കിയില്ല

തിരുവനന്തപുരം : കൂറുമാറ്റ കോഴ ആരോപണത്തില്‍ ഉടന്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. അജിത് പവാറിന്റെ എന്‍സിപിയിലേക്ക് ചേരാനായി രണ്ട് എംഎല്‍എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. എല്‍സിപി എംഎല്‍എ തോമസ് കെ തോമസാണ് ഇത്തരത്തില്‍ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണ പരാതിയില്‍ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കിയാലും തിടുക്കത്തില്‍ ഈ വിഷയത്തില്‍ അന്വേഷണം ഉണ്ടാകില്ലെന്നാണ് വിവരം. […]