അന്‍വറിന്റെ ഡിഎംകെ മോഹം പൊലിയുന്നു, പാര്‍ട്ടിയുമായി ഇടയുന്നവരെ മുന്നണിയിലെടുക്കാന്‍ സാധിക്കില്ലെന്ന് ഡിഎംകെ

ചെന്നൈ: സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അന്‍വര്‍ എംഎല്‍എക്ക് തിരിച്ചടിയായി ഡിഎംകെ പാര്‍ട്ടി അംഗത്വം. ഡിഎംകെ പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടാണ് ഡിഎംകെ നേതൃത്വം. കേരളത്തിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ പാര്‍ട്ടിയില്‍ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമാണെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ പ്രതികരിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിന്‍ എടുക്കുമെന്നും ഇളങ്കോവന്‍ വ്യക്തമാക്കി. Also Read ; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ വളച്ചൊടിച്ചു, പ്രസ്താവനയെ പിഎംഎ […]

അഭിമുഖ വിവാദം: ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചെന്ന് ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ന്യൂനപക്ഷത്തെ സിപിഐഎമ്മില്‍ നിന്ന് അകറ്റാനുള്ള ഗൂഢ നീക്കം നടക്കുന്നതെന്നും ഇതിനെ ചെറുക്കുമെന്നും അദ്ദഹം പറഞ്ഞു. Also Read; കാന്തപുരം വിഭാഗത്തിന്റെ രിസാലയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ അതി രൂക്ഷവിമര്‍ശനം ‘മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദ ഹിന്ദു ദിനപത്രം മാപ്പ് പറഞ്ഞതാണ്. മുഖ്യമന്ത്രിയും കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു. അതിന് മുകളില്‍ നിലപാട് സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും’ ടി […]

കാന്തപുരം വിഭാഗത്തിന്റെ രിസാലയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ അതി രൂക്ഷവിമര്‍ശനം

കോഴിക്കോട്: കാന്തപുരം വിഭാഗത്തിന്റെ വാരികയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ അതി രൂക്ഷവിമര്‍ശനം. എപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്എസ്എഫിന്റെ വാരികയായ രിസാലയിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചു പോവുന്നതാണ് സിപിഎമ്മിന്റെ അടുത്തകാല സമീപനങ്ങളെന്നും മാസികയില്‍ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. Also Read; ചായ കുടിക്കാന്‍ ഡ്രൈവര്‍ ഇറങ്ങിയപ്പോള്‍ ലോറി മോഷ്ടിച്ചു, പോലീസ് പിറകെ എത്തിയപ്പോള്‍ കണ്ടത് ലോറി തലകീഴായി കിടക്കുന്നത് ! രിസാലയുടെ എഡിറ്റോറിയല്‍ പേജിലാണ് മുഖ്യമന്ത്രി ആരുടെ പിആര്‍ ഏജന്‍സി എന്ന തലക്കെട്ടോടു കൂടിയ ലേഖനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. […]

അഭിമുഖ വിവാദം: പിആര്‍ ഏജന്‍സി ഇല്ലെന്ന് പറഞ്ഞാല്‍ ഉണ്ടായ ക്ഷീണം മാറുമോ എന്ന് സിപിഐഎം സംസ്ഥാന സമിതി

തിരുവനന്തപുരം: അഭിമുഖ വിവാദത്തില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രിക്ക് നേരെ ചോദ്യ ശരങ്ങള്‍. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം ഉണ്ടാക്കിയ ക്ഷീണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും ദ ഹിന്ദുവിന്റെ വിശദീകരണം കൂടുതല്‍ പരിക്ക് ഉണ്ടാക്കിയില്ലേയെന്നും സംസ്ഥാന സമിതിയില്‍ ചോദ്യമുയര്‍ന്നു. പി ആര്‍ ഏജന്‍സി ഇല്ലെന്ന് പറഞ്ഞാല്‍ ഉണ്ടായ ക്ഷീണം മാറുമോയെന്നും അംഗങ്ങള്‍ ചോദിച്ചു. സംസ്ഥാന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നേരെ അഭിമുഖ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നത്. സംസ്ഥാന സമിതിയില്‍ പി ആര്‍ ആരോപണം നിഷേധിച്ച് […]

‘ചോദ്യങ്ങളോടുള്ള ഒളിച്ചോട്ടം പാര്‍ട്ടിക്ക് മാനക്കേടല്ലേ’ ; അന്‍വറിനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ , എടുത്ത് മാറ്റി സിപിഎം പ്രവര്‍ത്തകര്‍

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് കൊടുവള്ളിയില്‍ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. വാവാട് സഖാക്കള്‍ എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഈ ബോര്‍ഡുകള്‍ പിന്നീട് സിപിഎം പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. Also Read ; ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം കൊടുവള്ളി, വാവാട്, വെണ്ണക്കോട്, കരുവംപൊയില്‍ തുടങ്ങി കൊടുവള്ളിയുടെ വിവിധയിടങ്ങളിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ജനകീയ കൂട്ടായ്മ, പിവി അന്‍വറിന് പിന്തുണ തുടങ്ങിയ പേരുകളിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ചോദ്യങ്ങളോടുള്ള ഒളിച്ചോട്ടം പാര്‍ട്ടിക്ക് മാനക്കേടല്ലേ, ആര്‍.എസ്.എസ്. […]

‘സര്‍ക്കാരിനോ തനിക്കോ ഒരു പി ആര്‍ സംഘവുമില്ല, ലേഖികയുടെ കൂടെ വന്നയാള്‍ പി ആര്‍ ആണെന്ന് അറിഞ്ഞില്ല’: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിനോ തനിക്കോ ഒരു പി.ആര്‍ സംഘവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.ആര്‍. ഏജന്‍സിക്ക് വേണ്ടി സര്‍ക്കാരോ താനോ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍, മാധ്യമങ്ങള്‍ തമ്മിലുള്ള പോരിന് തന്നെ ഇടയാക്കരുതെന്നും ഹിന്ദു മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. താന്‍ പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ശരിയായിട്ടില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. Also Read ; തൃശൂര്‍ […]

കാട്ടുകുരങ്ങ്‌ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ് ; സുധാകരന്റേത് സെല്‍ഫ് ഗോളാണ്, പ്രതികരിച്ചത് കണ്ണാടി നോക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ആര്‍എസ്എസ് തണലില്‍ വളരുന്ന കാട്ടുകുരങ്ങന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സുധാകരന്‍ പ്രതികരിച്ചത് കണ്ണാടി നോക്കിയാണെന്നും റിയാസ് തിരിച്ചടിച്ചു. Also Read ; ‘പി ആര്‍ ഏജന്‍സി മുഖേന അഭിമുഖം നല്‍കുന്നത് സംഘപരിവാറിനെ സഹായിക്കാന്‍’; പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല ശാഖയ്ക്ക് കാവല്‍ നിന്നതായി പ്രഖ്യാപിച്ച ആളാണ് സുധാകരന്‍. വേണമെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതും സുധാകരനാണ്. […]

അഭിമുഖ സമയത്ത് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത് രണ്ട്‌പേര്‍; സ്വര്‍ണക്കടത്ത് വിവരങ്ങള്‍ കൈമാറിയത് ഒപ്പമുണ്ടായിരുന്നവര്‍

ഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ മുഖ്യമന്ത്രിയുടെ അഭിമുഖം ദ ഹിന്ദു ദിനപത്രമെടുത്തപ്പോള്‍ അവിടെ പിആര്‍ കമ്പനിയായ കൈസന്‍ ഗ്രൂപ്പിന്റെ സിഇഒയും ഉണ്ടായിരുന്നതായി വിവരം. മലപ്പുറത്തെ സ്വര്‍ണ്ണക്കടത്ത് വിവരം അഭിമുഖത്തില്‍ ചേര്‍ക്കാനാവശ്യപ്പെട്ടത് കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരനും, മുന്‍ സിപിഎം എംഎല്‍എ ടി കെ ദേവകുമാറിന്റെ മകന്‍ സുബ്രഹ്മണ്യനുമാണെന്ന് വ്യക്തമായി. മറ്റ് രണ്ട് പ്രധാന പത്രങ്ങളെയും അഭിമുഖത്തിനായി പിആര്‍ ഏജന്‍സി സമീപിച്ചിരുന്നു. Also Read ; ‘തനിക്ക് ആരോടും പ്രതിബദ്ധതയില്ല, തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു’: കെ ടി […]

‘തനിക്ക് ആരോടും പ്രതിബദ്ധതയില്ല, തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു’: കെ ടി ജലീല്‍ എംഎല്‍എ

മലപ്പുറം: ഇനി മത്സരരംഗത്തേക്കില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ജലീല്‍ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധതയില്ല. അത് കോണ്‍ഗ്രസിനോടായാലും സിപിഎമ്മിനോടായാലും. പക്ഷേ സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് താല്‍പര്യമെന്നും ജലീല്‍ പറഞ്ഞു. അതേസമയം അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ചിലതിനോട് യോജിപ്പുണ്ട് എന്നാല്‍ ചില കാര്യങ്ങളില്‍ യോജിപ്പില്ലെന്നും ജലീല്‍ പറഞ്ഞു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വൈകീട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തില്‍ പറയുമെന്നും കെ ടി ജലീല്‍ അറിയിച്ചു. Also Read ; വിവാദങ്ങളില്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത് മന്ത്രി മുഹമ്മദ് […]

വിവാദങ്ങളില്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത് മന്ത്രി മുഹമ്മദ് റിയാസ് ; ‘അഭിമുഖത്തിന് മുഖ്യമന്ത്രിക്ക് പിആറിന്റെ ആവശ്യമില്ല’

കോഴിക്കോട്: ദി ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പിണറായിക്ക് പ്രതിരോധം തീര്‍ത്ത് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്ക് അഭിമുഖം കൊടുക്കാന്‍ പിആര്‍ ഏജന്‍സിയുടെ സഹായം ഇല്ലെന്ന് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ദി ഹിന്ദു വിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. വിഷയത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മാധ്യമങ്ങളെ അധിക്ഷേപിച്ച റിയാസ് മുഖ്യമന്ത്രിയെ പിന്തുണച്ചാണ് സംസാരിച്ചത്. മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കില്‍ ഇടനിലക്കാരന്റെ ആവശ്യമില്ല. മാധ്യമങ്ങള്‍ എന്തു […]