പി വി അന്‍വറിനുള്ള മറുപടിയും പാര്‍ട്ടി നടപടിയും ഇന്ന് ; എം വി ഗോവിന്ദന്‍ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും
ന്യൂഡല്‍ഹി: പാര്‍ട്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനും നേരെ അന്‍വര്‍ തുടുത്ത ആരോപണങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കും. ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് എം.വി.ഗോവിന്ദന്‍ അറിയിച്ചു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളുകയാണെന്നും എല്ലാ ആരോപണങ്ങള്‍ക്കുമുള്ള വിശദമായ മറുപടി പിന്നീട് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അന്‍വറിന്റെ നീക്കത്തില്‍ മുമ്പ് സംശയിച്ച കാര്യങ്ങള്‍ ശരിയായെന്നും അദ്ദേഹം പറയുകയുണ്ടായി. പോളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായിട്ടാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































