‘അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട’; ഡിജിപിക്ക് എഡിജിപി എംആര്‍ അജിത് കുമാറിന്റെ വിചിത്ര കത്ത്

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വിചിത്ര കത്ത് ഡിജിപിക്ക്. തനിക്കെതിരെ നടക്കുന്ന അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നാണ് കത്തിലെ ഉള്ളടക്കം. അന്വേഷണ സംഘത്തിലുള്ള ഐജിയും ഡിഐജിയും തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടെന്നും അന്വേഷണം കഴിയും വരെ രണ്ട് ഉദ്യോഗസ്ഥരും ഡിജിപിയെ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നും കത്തില്‍ പറയുന്നു. സര്‍ക്കാരോ ഡിജിപിയോ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കുന്നതിന് പകരമാണ് സംവിധാനങ്ങളെ മറികടന്ന് എഡിജിപി കത്തയച്ചത്. Also Read; ഇന്ന് അത്തം ; തൃപ്പൂണിത്തറയില്‍ ഇന്ന് അത്തച്ചമയം അതേസമയം […]

പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിഷയത്തില്‍ വിശദമായ വിവരശേഖരണമാണ് അന്വേഷണ സംഘം നടത്തുന്നത്. ഇതിന് ശേഷമാകും അന്‍വറിന്റെ മൊഴി രേഖപ്പെടുത്തുക. ഓരോ പരാതിയിലും പ്രത്യേകം അന്വേഷണം നടത്തും. Also Read ; കഴിഞ്ഞയാഴ്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാശിക്ക് പോയോ, അതോ മസനഗുഡി വഴി ഊട്ടിക്ക് പോയോ ? ; അന്‍വറിന്റെ ആരോപണങ്ങളില്‍ കെ എം ഷാജി എഡിജിപി എംആര്‍ അജിത്കുമാര്‍, മുന്‍ എസ്പി സുജിത് ദാസ്, […]

കഴിഞ്ഞയാഴ്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാശിക്ക് പോയോ, അതോ മസനഗുഡി വഴി ഊട്ടിക്ക് പോയോ ? ; അന്‍വറിന്റെ ആരോപണങ്ങളില്‍ കെ എം ഷാജി

പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി കെ എം ഷാജി രംഗത്ത്. പി വി അന്‍വര്‍ ഉന്നയിച്ചത് ഗുരുതരമായ വിഷയങ്ങളാണെന്നും അത് അങ്ങനെ ഒത്തുതീര്‍പ്പാക്കാന്‍ പറ്റുന്നതല്ലെന്നും മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി പറഞ്ഞു. ഇത് അന്‍വറിന്റെയോ മുഖ്യമന്ത്രിയുടെയോ പരിധിയില്‍ നില്‍ക്കുന്ന കേസല്ല, കേരളത്തിലെ ജനങ്ങളെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നമാണത്. മുഖ്യമന്ത്രിയെ കണ്ടുവന്ന അന്‍വര്‍ പത്രക്കാരോടാണ് ദേഷ്യപ്പെടുന്നത്. ഇത് കമ്യൂണിസ്റ്റ് സര്‍ക്കാറാണെന്ന് ഓര്‍ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ കഴിഞ്ഞയാഴ്ച കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കാശിക്ക് […]

എം.വി. ഗോവിന്ദനെതിരായ ആരോപണം: സ്വപ്‌ന സുരേഷിനെതിരെ എടുത്ത അപകീര്‍ത്തി കേസില്‍ അന്വേഷണം വഴിമുട്ടി

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ ആരോപണങ്ങളില്‍ സ്വപ്ന സുരേഷിനെതിരെ എടുത്ത അപകീര്‍ത്തി കേസിലെ അന്വേഷണം പാതി വഴിയില്‍. സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിലൂടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ആരോപണങ്ങളിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. എന്നാല്‍ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലുളളവര്‍ സ്ഥലം മാറിപ്പോയിട്ടും കേസ് പുതിയ സംഘത്തെ ഏല്‍പ്പിച്ചിട്ടില്ല. ഒരു തവണ സ്വപ്നയെയും വിജേഷ് പിളളയെയും ചോദ്യം ചെയ്തതല്ലാതെ മറ്റൊരു അന്വേഷണം നടക്കാത്തതില്‍ പാര്‍ട്ടിയിലും അതൃപ്തിയുണ്ട്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് വിജേഷ് […]

മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി എം വി ഗോവിന്ദനും കൈമാറി പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും കൈമാറി പി വി അന്‍വര്‍ എംഎല്‍എ. ലക്ഷക്കണക്കിന് സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും ജനങ്ങളുടെ വികാരമാണതെന്നും അന്‍വര്‍ വ്യക്തമാക്കി. ഉയര്‍ത്തിയ ആരോപണങ്ങളുമായി പൊതുസമൂഹത്തിന് മുമ്പില്‍ തന്നെയുണ്ടാവുമെന്നും അന്‍വര്‍ പറഞ്ഞു. Also Read; പി വി അന്‍വര്‍ എംഎല്‍എയും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള കൂടിക്കാഴ്ച ഇന്ന് എഡിജിപിയെ മാറ്റണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കും. അന്തസുള്ള പാര്‍ട്ടിക്കും സര്‍ക്കാരിനും മുന്നിലാണ് പരാതി നല്‍കിയത്. നടപടി […]

പി വി അന്‍വര്‍ എംഎല്‍എയും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. പാര്‍ട്ടി സെക്രട്ടറിയുടെ ഫ്‌ലാറ്റില്‍ വെച്ചാണ് കൂടിക്കാഴ്ച. അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടെ തെളിവുകള്‍ പാര്‍ട്ടിക്ക് കൈമീറാനാണ് പാര്‍ട്ടി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും അന്‍വര്‍ പരാതി എഴുതി നല്‍കും, പോലീസ് സേനയിലെ ക്രമക്കേടുകളില്‍ ഇടപെടാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെടും. നേരത്തെ മുഖ്യമന്ത്രിയെ കണ്ട് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ നല്‍കിയിരുന്നു. ഇന്നലെ പാര്‍ട്ടി സെക്രട്ടറി […]

മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു, ബാക്കിയെല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ : പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദമായി ശ്രദ്ധയില്‍പ്പെടുത്തിയതായി പി വി അന്‍വര്‍ എംഎല്‍എ. പ്രധാനപ്പെട്ട കാര്യങ്ങള്‍ എഴുതികൊടുത്തതായും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കൂടാതെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും നല്‍കുമെന്നും ഇതോടെ തന്റെ ഉത്തരവാദിത്തം തീരുന്നുവെന്നും ബാക്കിയെല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ എന്നും അന്‍വര്‍ പ്രതികരിച്ചു. Also Read ; അജിത് കുമാറിനെ തൊടാന്‍ മുഖ്യമന്ത്രിക്ക് ഭയം , കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണം : കെ […]

ഇപിക്കെതിരെ പി ജയരാജന്‍ ; വൈദേകം റിസോര്‍ട്ട് വിവാദം സംസ്ഥാന സമിതിയില്‍ ഉന്നയിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഇ പിയ്‌ക്കെതിരെ കുരുക്ക് മുറുക്ക് പി ജയരാജന്‍. ഇപിക്കെതിരായ വൈദേകം റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും എന്ത് നടപടി എടുത്തെന്നായിരുന്നു സംസ്ഥാന സമിതിയില്‍ പി ജയരാജന്റെ ചോദ്യം. എന്നാല്‍ നിലവില്‍ ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നായിരുന്നു യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി. ഇപിക്കെതിരായ നടപടിയില്‍ തുടര്‍ നടപടികള്‍ക്കുള്ള എല്ലാ പഴുതുമിട്ടാണ് നേതൃത്വത്തിന്റെ നില്‍പ്പ്. Also Read ; എഡിജിപി എം ആര്‍ അജിത് കുമാറും മുഖ്യമന്ത്രിയും ഇന്ന് ഒരേ […]

എഡിജിപി എം ആര്‍ അജിത് കുമാറും മുഖ്യമന്ത്രിയും ഇന്ന് ഒരേ വേദിയില്‍

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയുള്ള പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരു വേദിയില്‍ എത്തും. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്. ഭരണപക്ഷ എംഎല്‍എയായ പി വി അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങളില്‍ മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.അന്‍വറിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു. മുഖ്യമന്ത്രിക്കും എഡിജിപിക്കും പുറമേ ഡിജിപി ഷെയ്ക്ക് ദര്‍വേശ് […]

ഇ പിക്ക് പകരം ടി പി രാമകൃഷ്ണന്‍ ? എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തീരുമാനം ഉടന്‍

തിരുവനന്തപുരം: ഇ പി ജയരാജനെ പകരം മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനത്തേക്കെത്തുമെന്നാണ് സൂചന.ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.ഒന്നാം പിണറായി വിജയന്‍ മന്ത്രി സഭയില്‍ എക്‌സൈസ്- തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ടിപി രാമകൃഷ്ണന്‍. നിയമസഭയില്‍ പേരാമ്പ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി പി നിലവില്‍ എല്‍ഡിഎഫ് എംഎല്‍എമാരുടെ കോര്‍ഡിനേറ്റിങ് ചുമതലയുള്ള നേതാവ് കൂടിയാണ്. Also Read ; മോഹന്‍ലാല്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും ; ഹേമ കമ്മിറ്റി […]