ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം: ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ഇപിയെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് നടപടി. Also Read ; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരും; പത്ത് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് ഇ പി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും […]

എം മുകേഷിന്റെ നിയമസഭാംഗത്വത്തില്‍ തീരുമാനം ഇന്ന് ; രാജിവെക്കണമോ എന്ന കാര്യം സംസ്ഥാന സമിതി ചര്‍ച്ച ചെയ്‌തേക്കും

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ആരോപണ വിധേയനായ എം മുകേഷ് നിയമസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നതിനിടെ സിപിഐഎം സംസ്ഥാന സമിതി ഇന്ന് ചേരും. സംഘടനാകാര്യങ്ങള്‍ മുഖ്യവിഷയമാകുന്ന യോഗത്തിന്റെ അജണ്ടയില്‍ ഇക്കാര്യമില്ല. എന്നാല്‍ പൊതുരാഷ്ട്രീയ സ്ഥിതി അവലോകനത്തിന്റെ ഭാഗമായി രാജി സമ്മര്‍ദ്ദം ചര്‍ച്ചക്ക് വരാനിടയുണ്ട്. Also Read ; ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും കൊല്ലത്ത് നിന്നുളള നേതാക്കളുടെ അഭിപ്രായം കേള്‍ക്കണമെന്ന് ഇന്നലത്തെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ധാരണയുമുണ്ട്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുകേഷ് രാജി വയ്ക്കേണ്ടതില്ല എന്നാണ് സിപിഐഎമ്മിന്റെ ഇതുവരെയുള്ള […]

ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും

തിരുവനന്തപുരം: ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് കണ്‍വീനര്‍ സ്ഥാനമൊഴിയാനുള്ള നീക്കം. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. അതേസമയം ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കില്ല. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇന്നത്തെ സംസ്ഥാന സമിതിയില്‍ ഈ വിഷയംചര്‍ച്ച ചെയ്യാനിരിക്കെയാണ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ഇ.പി ജയരാജന്‍ […]

സിപിഐ നിലപാട് സ്ത്രീപക്ഷം, തെറ്റ് ചെയ്തവര്‍ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും – ചിഞ്ചുറാണി

കൊല്ലം: എം മുകേഷ് എംഎല്‍എയുടെ രാജി സംബന്ധിച്ച സിപിഐ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സിപിഐ നിലപാട് സ്ത്രീപക്ഷമാണെന്നും ആനിരാജയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിക്കെന്നും ചിഞ്ചുറാണ് പറഞ്ഞു. എത്ര ഉന്നതനായാലും കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്നും ഇരകള്‍ക്ക് നീതി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ സിപിഐയില്‍ ഭിന്നാഭിപ്രായമില്ല സിപിഐയുടെ ദേശീയ നേതാക്കള്‍ പറഞ്ഞത് തന്നെയാണ് പാര്‍ട്ടി നിലപാടെന്നും ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു. Also Read ; നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ് ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന […]

വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്തു; മുകേഷിന്റെ യാത്ര അതീവ സുരക്ഷയില്‍

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ആരോപണ വിധേയനായ നടന്‍ മുകേഷ് വാഹനത്തില്‍ നിന്ന് എംഎല്‍എ ബോര്‍ഡ് നീക്കി. എംഎല്‍എ ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് പുറപ്പെട്ടത്. അതേസമയം എങ്ങോട്ടാണ് യാത്രയെന്നതില്‍ വ്യക്തതയില്ല. അതീവ സുരക്ഷയിലാണ് മുകേഷിന്റെ യാത്ര. Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ലൈംഗികാതിക്രമ പരാതിയില്‍ മുകേഷിന്റെ രാജി ആവശ്യം ശക്തമായിരിക്കെയാണ് വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കിയത്. പോകുന്നവഴികളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് […]

ലൈംഗിക പീഡന പരാതി ; മുകേഷിന് താല്‍കാലിക ആശ്വാസം, സെപ്റ്റംബര്‍ 3 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്ക്ക് താല്‍കാലിക ആശ്വാസം. എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. സെപ്റ്റംബര്‍ മൂന്ന് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയില്‍ മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തത്. ഈ സാഹചര്യത്തില്‍ ജാമ്യം തേടിയാണ് മുകേഷ് കോടതിയെ സമീപിച്ചത്. Also Read; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു, നഗ്നചിത്രം പകര്‍ത്തി ; ‘ബ്രോ ഡാഡി’ അസി.ഡയറക്ടര്‍ക്കെതിരെ പീഡന പരാതി ആരോപണത്തില്‍ കേസെടുത്തതോടെ മുകേഷ് എംഎല്‍എ സ്ഥാനത്ത് […]

പരാതിക്കാരി ഭീഷണിപ്പെടുത്തി, ഉയരുന്നത് തെറ്റായ ആരോപണങ്ങള്‍ ; മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് മുകേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് നടനും എംഎല്‍എയുമായ എം.മുകേഷ്. പരാതിക്കാരിയായ നടി തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങളാണ് ഉയരുന്നതെന്നും മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു.മുന്നണിക്കുള്ളില്‍ നിന്നു തന്നെ രാജി ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് തിരക്കിട്ട് മുകേഷ് മുഖ്യമന്ത്രിയെ കണ്ടത്. Also Read; ഭാര്യയുമായി രഹസ്യബന്ധം, വിമാനത്താവളത്തില്‍ കത്തിയുമായെത്തി യുവാവിന്റെ കഴുത്തറത്തു പരാതിക്കാരി പണം തട്ടാന്‍ ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറി. ബലാത്സംഗ കേസില്‍ മുകേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കില്ലെന്നാണ് സൂചന. തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകള്‍ നിരത്തി […]

ലൈംഗികാതിക്രമ പരാതി ; നടന്‍ മുകേഷിനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസെടുത്തു. മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം 26ാം തിയതിയാണ് നടി മുകേഷ് ഉള്‍പ്പെടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇമെയില്‍ മുഖാന്തരം നടി ഇവര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ എഎംഎംഎ സംഘടനയില്‍ അംഗത്വം […]

സിനിമ മേഖലയിലെ ആക്ഷേപങ്ങള്‍ ഇതാദ്യമായല്ല ; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം, മുകേഷിന്റെ രാജി സിപിഐഎം തീരുമാനിക്കട്ടെ – കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: സിനിമ മേഖലയിലില്‍ നിന്നും ഉയര്‍ന്നു വരുന്ന ഇത്തരം ആക്ഷേപങ്ങള്‍ ആദ്യമായിട്ടല്ലെന്ന് കൊടുക്കുന്നില്‍ സുരേഷ് എംപി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. Also Read ; സ്റ്റെയര്‍കേസിലെ കൈവരിയില്‍ തല കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന ആരോപണവിധേയര്‍ എത്ര ഉന്നതരായാലും നിയമം നിയമത്തിന് വഴിക്ക് പോകണം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണോ എന്ന് സിപിഐഎം തീരുമാനിക്കട്ടെയെന്നും കൊടിക്കുന്നില്‍ പറഞ്ഞു. അതേസമയം സുരേഷ് ഗോപി എപ്പോഴും ഒരു […]

എംഎല്‍എ സ്ഥാനം രാജിവെക്കില്ല ; സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷ് ഒഴിയും

കൊച്ചി: സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷ് പുറത്തേക്ക്. മുകേഷിനെ നയ രൂപീകരണ സമിതിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐഎം തീരുമാനം. അതേസമയം മുകേഷിന്റെ എംഎല്‍എ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തീരുമാനമൊന്നും ആയില്ല. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുമെന്നാണ് വിവരം. Also Read ; നടിയുടെ ആരോപണത്തില്‍ സിദ്ദിഖിനെതിരെ കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന്‍ കരുണ്‍ അധ്യക്ഷനായി സിനിമാ […]