February 4, 2026

വി ഡി സതീശന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിഡി സതീശന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അതുകൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സതീശന്‍ എന്ന് വിളിച്ചത്. വി ഡി എന്നാല്‍ വെറും ഡയലോഗ് എന്നായി മാറിയെന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞു ശ്രദ്ധകിട്ടാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്നും റിയാസ് പറഞ്ഞു. പാര്‍ട്ടിയിലും മുന്നണിയിലും ഒരു വിലയും ഇല്ലാത്ത ആളാണ് വി ഡി സതീശനെന്നും സിപിഎമ്മിനോട് കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാടാന്‍ ഇറങ്ങിയാല്‍ നവകേരള സദസിന് ആളുകൂടുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു. Also Read; ഗവര്‍ണര്‍ക്കെതിരെ […]

യൂത്ത് കോണ്‍ഗ്രസ് മര്‍ദ്ദനം: പ്രതികള്‍ക്ക് സിപിഐഎം വരവേല്‍പ്പ്

കണ്ണൂര്‍ പഴയങ്ങാടിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ ജയില്‍ മോചിതരായ പ്രതികള്‍ക്ക് വരവേല്‍പ്പുമായി സിപിഐഎം. മാടായി ഏരിയ കമ്മിറ്റിയാണ് സ്വീകരണം ഒരുക്കിയത്. മാടായിപ്പാറയില്‍ കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് കഴിഞ്ഞ് മന്ത്രിസഭയുടെ ബസ് എരിപുരത്തെത്തിയപ്പോള്‍ കരിങ്കൊടി വീശിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. Also Read; ‘എനിക്ക് ഭയമില്ല, വാഹനം തടഞ്ഞാല്‍ ഇനിയും പുറത്തിറങ്ങും; ഗവര്‍ണര്‍ ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ 14 സിപിഐഎം […]

പത്തനംതിട്ട സിപിഐ ജില്ല കമ്മിറ്റി ഓഫീസ് പൂട്ടി സെക്രട്ടറി പോയി, കമ്മിറ്റിക്കായി വന്നവര്‍ പുറത്ത്

പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി സെക്രട്ടറി പോയതിനാല്‍ കമ്മറ്റികള്‍ക്കായി എത്തിയവര്‍ക്ക് പുറത്തുനില്‍ക്കേണ്ടിവന്നു. ഓഫീസ് സെക്രട്ടറി കോയമ്പത്തൂര്‍ പോയെന്നാണ് വിശദീകരണം. പാര്‍ട്ടി നടപടിയെടുത്ത ജില്ലാ സെക്രട്ടറി എപി ജയന്റെ അനുകൂലിയാണ് ഓഫീസ് സെക്രട്ടറി. എ പി ജയനെതിരായ നടപടിക്ക് പിന്നാലെയാണ് ഞായറാഴ്ച ഓഫീസ് തുറക്കാതിരുന്നതെന്ന്. അതേസമയം, വിഭാഗീയതയുമായി ബന്ധമില്ലെന്ന് എപി ജയന്‍ വിഭാഗം വിശദീകരിക്കുന്നുണ്ട്. ഓഫീസ് തുറക്കാനാകാത്തതിനാല്‍ എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് നടന്നത് ജോയിന്‍ കൗണ്‍സില്‍ ഓഫീസിലായിരുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് പിറകിലെ കോണ്‍ഫറന്‍സ് ഹാളിന്റെ ചാവി […]

സെക്രട്ടറി പദവി ഒഴിയില്ല; അവധി അപേക്ഷ നല്‍കി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയുന്നില്ലെന്ന് കാനം രാജേന്ദ്രന്‍. മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നല്‍കി. അപേക്ഷ 30-ാം തീയതി ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി പരിഗണിക്കും. പാര്‍ട്ടിയെ കൂട്ടായ നേതൃത്വം നയിക്കുമെന്നാണ് കാനത്തിന്റെ നിലപാട്. അതേസമയം ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാനത്തെ പദവിയില്‍ നിന്നും നീക്കണമെന്ന ആവശ്യം സിപിഐയില്‍ ശക്തമാണ്. എന്നാല്‍ ദേശീയ നേതൃത്വത്തെ ഇക്കാര്യം ആര് അറിയിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പമുണ്ട്. ദേശീയ നേതൃത്വം സ്വമേധയാ ഇടപെടുമെന്നാണ് […]

നവകേരള സദസിനെ അലങ്കോലപ്പെടുത്താന്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചിവിടുന്നുവെന്ന് സിപിഐഎം

തിരുവനന്തപുരം: നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിലുള്ള രോഷം തീര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അക്രമം അഴിച്ചിവിടുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.നവകേരള ബസിന് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തോടും പിന്നാലെയുണ്ടായ അക്രമങ്ങളോടും പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം. കരിങ്കൊടി പ്രകടനം നടത്തിയും സംഘര്‍ഷം സൃഷ്ടിച്ചും നവകേരള സദസിനെ അലങ്കോലപ്പെടുത്തലാണ് ലക്ഷ്യമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. നവകേരളസദസ് കണ്ണൂരിലെത്തിയപ്പോള്‍ ആസൂത്രിതമായാണ് അക്രമം കാണിച്ചത്. യുഡിഎഫ് അക്രമസമരം അവസാനിപ്പിക്കണം. ജനാധിപത്യപരമായി സര്‍ക്കാര്‍ നടത്തുന്ന പരിപാടിയെ തകര്‍ക്കാന്‍ നടത്തുന്ന നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ […]

മുതിര്‍ന്ന സിപിഐഎം നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന സിപിഐഎം നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു. സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് എന്‍ ശങ്കരയ്യ. 102 വയസ്സായിരുന്നു. പനിയും ശ്വാസതടസവും കാരണം തിങ്കളാഴ്ച മുതല്‍ ചെന്നെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് അന്ത്യം. 1964 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി വന്ന് സിപിഐഎം രൂപീകരിച്ച 32 നേതാക്കളില്‍ ഒരാളാണ് ശങ്കരയ്യ. പ്രായാധിക്യത്തെത്തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. Also Read; സേഫ് ആന്റ് സ്‌ട്രോങ് […]

മണിപ്പൂര്‍ കലാപത്തിലുണ്ടായ അവമതിപ്പ് മറികടക്കാന്‍ ‘ഹമാസ് തീവ്രവാദ വിരുദ്ധ റാലി’യുമായി ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹമാസ് തീവ്രവാദ വിരുദ്ധ റാലികള്‍ നടത്താന്‍ തീരുമാനിച്ച് ബിജെപി. യുദ്ധത്തിനിടയാക്കിയത് ഹമാസ് നടത്തിയ ആക്രമണമാണ് എന്നാരോപിച്ചാണ് ബിജെപി റാലി നടത്തുക. സിപിഐഎമ്മും കോണ്‍ഗ്രസും നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികള്‍ക്ക് ബദലായാണ് ബിജെപിയുടെ റാലി. നാലിടത്ത് റാലികളും സംഗമങ്ങളും നടത്താനാണ് തീരുമാനം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എറണാകുളത്തും തൃശൂരും കോഴിക്കോട്ടും പത്തനംതിട്ടയിലുമാണ് ഹമാസ് തീവ്രവാദ വിരുദ്ധ റാലികള്‍ നടത്തുക. കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന ഈ റാലികളില്‍ ക്രൈസ്തവ സഭാ […]

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

മലപ്പുറം: ബസില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ കേസ്. പോക്‌സോ കേസില്‍ പ്രതിയായ ജില്ലാ കമ്മിറ്റി ആംഗം വേലായുധന്‍ വള്ളിക്കുന്നിനെ പാര്‍ട്ടി ആംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം പാര്‍ട്ടിയുടെ സല്‍പേരിനു കളങ്കമിണ്ടാക്കിയെന്ന ആക്ഷേപം ഉയര്‍ന്നതിനാലാണ് സസ്‌പെന്‍ഷനെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. Also Read; കണ്ടല സഹകരണ ബാങ്കില്‍ ഇ ഡി റെയ്ഡ് പോക്‌സോ കേസ് പോലുള്ള ആരോപണമിയര്‍ന്നവരെ സംരക്ഷിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മറ്റു നടപടികളിലേക്ക് […]

സി.പി.എമ്മിന്റെ പലസ്തീന്‍ റാലിയില്‍ ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഇതുവരെ ആലോചന നടത്തിയിട്ടില്ല: എം.കെ മുനീര്‍

തിരുവനന്തപുരം: സി.പി.എമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഇതുവരെ ആലോചന നടത്തിയിട്ടില്ലെന്ന് എം.കെ മുനീര്‍. ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണ് എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍, യുഡിഎഫ് എന്നുള്ള നിലയ്ക്കുമല്ല ഓരോ പ്രസ്ഥാനവും അവരുടേതായിട്ടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണെന്നും, മുനീര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുസ്ലിം ലീഗാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതെന്ന് പറഞ്ഞ എംകെ മുനീര്‍, പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നും വ്യക്തമാക്കി. […]

പി എം എ സലാമിന് രാഷ്ട്രീയം പറയാനുള്ള വകതിരിവില്ല, ലീഗിനെ കുഴപ്പത്തിലാക്കി എളമരം കരീം

തിരുവനന്തപുരം: സമസ്തയും മുസ്ലീം ലീഗും തമ്മിലുള്ള ഭിന്നതയില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ പരിഹസിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. പിഎംഎ സലാമിന് രാഷ്ട്രീയ കാര്യങ്ങള്‍ ഗൗരവമായി പറയാന്‍ അറിവില്ല. സമസ്തയോട് എടുത്ത നിലപാട് ലീഗിനെ തന്നെ കുഴപ്പത്തിലാക്കി. പിഎംഎ സലാമിന് വകതിരിവില്ലെന്നും എളമരം കരീം പരിഹസിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ഇതിനിടെ കേരള ഘടകം ജെഡിഎസില്‍ നിന്ന് […]