ഭാര്യയുമായി രഹസ്യബന്ധം, വിമാനത്താവളത്തില്‍ കത്തിയുമായെത്തി യുവാവിന്റെ കഴുത്തറത്തു

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ അരുംകൊല. വിമാനത്താവള ജീവനക്കാരനായ തുമക്കുരു മധുഗിരി സ്വദേശിയായ രാമകൃഷ്ണ(48)യെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ രാമകൃഷ്ണയുടെ നാട്ടുകാരനായ രമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിന് സമീപത്താണ് യാത്രക്കാരെയും ജീവനക്കാരെയും നടുക്കിയ അരുകൊല നടന്നത്. Also Read ; ജയിലില്‍ വീഡിയോ കോളും പുകവലിയും; കന്നഡ സൂപ്പര്‍താരം ദര്‍ശനെ ജയില്‍ മാറ്റി കൊല്ലപ്പെട്ട രാമകൃഷ്ണ വിമാനത്താവളത്തിലെ ട്രോളി ഓപ്പറേറ്ററാണ്. രാമകൃഷ്ണയും പ്രതിയായ രമേഷിന്റെ ഭാര്യയും തമ്മില്‍ അടുപ്പമുണ്ടായിരുന്നെന്നും ഇതിന്റെ പകയാണ് […]

ജനതാദള്‍ പ്രവര്‍ത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസ്; സി പി എം നേതാവടക്കം ആറ് പേരെ വെറുതെ വിട്ടു

പാലക്കാട്: ജനതാദള്‍ പ്രവര്‍ത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ വെറുതെ വിട്ടു പാലക്കാട് അതിവേഗ കോടതി. സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, പ്രവര്‍ത്തകരായ അത്തിമണി അനില്‍, കൃഷ്ണന്‍കുട്ടി, ഷണ്‍മുഖന്‍, പാര്‍ഥന്‍, ഗോകുല്‍ദാസ് എന്നിവരെയാണ് വെറുതെ വിട്ടത്. വണ്ടിത്താവളം സ്വദേശികളും ജനതാദള്‍ പ്രവര്‍ത്തകരുമായ ശിവദാസ്, കറുപ്പസ്വാമി എന്നിവരെയാണ് കൊലപ്പെടുത്തിയത്. 2002 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ശിവദാസും, കറുപ്പസ്വാമിയും സഞ്ചരിച്ചിരുന്ന ബൈക്കില്‍ […]

നഴ്‌സറി കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; കരാര്‍ ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ബദലാപുരില്‍ കിന്റര്‍ഗാര്‍ഡന്‍ കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ സ്‌കൂളിലെ കരാര്‍ ജീവനക്കാരനെ മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റകൃത്യം മറച്ചുവെക്കാനായി സ്‌കൂള്‍ അധികൃതര്‍ ശ്രമം നടത്തിയെന്നും അതിനാല്‍ അന്വേഷണം നടത്താനായി പ്രത്യേക സംഘത്തെ അയക്കുമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ അറിയിച്ചു Also Read; കഴക്കൂട്ടത്ത് നിന്നും 13 കാരിയെ കാണാതായിട്ട് 24 മണിക്കൂര്‍ പിന്നിട്ടു; തിരച്ചില്‍ ഊര്‍ജിതം നഴ്‌സറി കുട്ടികള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം പുറത്ത് വന്നതിന് പിന്നാലെയുണ്ടായ വ്യാപക അക്രമ […]

പിജി ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; മരിക്കുന്നതിന് മുമ്പ് ശരീരത്തില്‍ ഗുരുതരമായ 14 മുറിവുകള്‍

കൊല്‍ക്കത്ത: പിജി ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ശരീരത്തില്‍ മരിക്കുന്നതിന് മുമ്പ് ഗുരുതരമായ മുറിവുകള്‍ ഉണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ ശരീരത്തില്‍ തല, കവിളുകള്‍, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, ചുമല്‍, കാല്‍ മുട്ട്, കണങ്കാല്‍, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായി 14 മുറിവുകളാണ് കണ്ടെത്തിയത്. യുവതി ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ലൈംഗികാതിക്രമത്തിന് ഇരയായെന്നും റിപ്പോര്‍ട്ടിലുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

കോഴിക്കോട് : അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞ 12ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോകുന്ന വഴി സ്‌കൂട്ടറില്‍ എത്തിയ പ്രതി കുട്ടിയെ കടന്നു പിടിക്കുകയും തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിക്കുകയുമായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ പ്രതിയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭിക്കാതിരുന്നത് പ്രതിയിലേക്ക് പോലീസ് എത്തുന്നത് വൈകിപ്പിച്ചു. ദിവസങ്ങള്‍ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചു. തുടര്‍ന്നാണ് പ്രതിയായ മാങ്കാവ് സ്വദേശി ഫാസിലിനെ പന്നിയങ്കര പോലീസ് […]

യുവതിക്ക് മറ്റൊരാളുമായി അടുപ്പമെന്ന് സംശയം, 22 കാരിയെ കൊലപ്പെടുത്തി ;ആണ്‍സുഹൃത്ത് അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ 22 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. രാജ എന്ന യുവാവാണ് സംഭവത്തില്‍ അറസ്റ്റിലായത്. കൊല്ലപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ കുറച്ചു നാളുകളായി ബോണ്ട്‌സിയിലുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. പെണ്‍കുട്ടിയും ആണ്‍സുഹൃത്തുമായി കുറെ നാളായി പ്രണയത്തിലായിരുന്നെന്നും എന്നാല്‍ അടുത്തിടെ പെണ്‍കുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ഇയാള്‍ സംശയിച്ചിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നുമാണ് പോലീസ് പറയുന്നത്. Also Read ; ഒരു മാസമായി അര്‍ജുന്‍ കാണാമറയത്ത്; ലോറിയുടെ കയര്‍ കിട്ടിയ സ്ഥലത്ത് തിരച്ചില്‍ തുടരും ഗുര്‍ഗാവിലെ ഗംറോജ് ടോള്‍ പ്ലാസയ്ക്കരികിലായുള്ള […]

തലസ്ഥാനത്ത് വീണ്ടും കൊലപാതകം ; കൊല്ലപ്പെട്ടത് ക്രിമിനല്‍ കേസ് പ്രതി ഷിബിലി

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും അരുംകൊല. തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു.വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഷിബിലിയാണ് കൊല്ലപ്പെട്ടത്. ഗുണ്ടാപകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. തലസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ അരുംകൊലയാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ നടുറോഡില്‍ വെട്ടികൊലപ്പടുത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ ജോയി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. വെട്ടേറ്റ് മൂന്ന് മണിക്കൂറോളം […]

കോട്ടയം നഗരമധ്യത്തില്‍ കഞ്ചാവുമായി പിടിയിലായ ആള്‍ ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ നിന്നും ആറരക്കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു. കേസിലെ പ്രതിയായ ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് നഗരമധ്യത്തില്‍ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടില്‍ നിന്നും ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാര്‍ നായികിനെയും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പോലീസും അറസ്റ്റ് ചെയ്യുന്നത്. ഇയാളെ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് […]

കടം വാങ്ങിയ പണം തിരികെ ചോദിക്കുന്നവരുടെ സഹതാപം പിടിച്ചുപറ്റാന്‍ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി യുവതി

ചെന്നൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ച് വരുന്നവരുടെ സഹതാപം പിടിച്ചുപറ്റാനായി ഏഴുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി യുവതി. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30) ആണ് മകള്‍ തുഖാറയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സത്യയ്ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റുചെയ്തു. Also Read; ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ന് വിദഗ്ധ സംഘമെത്തും; ഇവിടം വാസയോഗ്യമാണോയെന്ന് പരിശോധിക്കും രണ്ടാംക്ലാസില്‍ പഠിക്കുന്ന തുഖാറയെ കഴിഞ്ഞദിവസം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കാണാതായത്. തുടര്‍ന്ന് അച്ഛന്‍ പ്രകാശ് ശങ്കരാപുരം പോലീസില്‍ പരാതി നല്‍കി. സി.സി.ടി.വി […]

ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണം: യുവതിയും സുഹൃത്തും റിമാന്റില്‍

ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണത്തില്‍ യുവതിയെയും സുഹൃത്തിനെയും റിമാന്‍ഡ് ചെയ്തു. യുവതി ആശുപത്രിയില്‍ പോലീസ് കാവലില്‍തന്നെ തുടരും. മൃതദേഹം മറവു ചെയ്ത തോമസ് ജോസഫിനെയാണ് റിമാന്‍ഡ് ചെയ്തത്. മറവു ചെയ്യാന്‍ സഹായിച്ച സുഹൃത്ത് അശോക് ജോസഫിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകും. കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തോടെ മരിച്ചതാണോ എന്നാണ് ഉറപ്പുവരുത്തേണ്ടത്. Also Read; തിരുവനന്തപുരം ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം കൊച്ചിയിലെ സ്വകാര്യ […]