വിവാഹമോചനം കഴിഞ്ഞ് മൂന്ന് ദിവസം ; മുന്‍ഭര്‍ത്താവ് നഗ്നചിത്രമെടുത്തു, മര്‍ദിച്ചു, മനംനൊന്ത് യുവതി ജീവനൊടുക്കി

തിരുവനന്തപുരം : മുന്‍ഭര്‍ത്താവ് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സംഭവമുണ്ടായത്. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ വിവാഹമോചിതയായത്. യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുന്‍ ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് എഴുതിയ കുറിപ്പും മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിക്ക് കോടതിയില്‍ നിന്നും വിവാഹമോചനം ലഭിച്ചത്. ഇതിനു പിന്നാലെ മകളും യുവതിയും മണികണേഠശ്വരത്ത് ഒറ്റക്കായിരുന്നു താമസം. […]

തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കാറിനുള്ളില്‍; വീട്ടില്‍ നിന്ന് പോയത് ലക്ഷങ്ങളുമായി

തിരുവനന്തപുരം: കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കേരള – തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലാണ് കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മലയന്‍കീഴ് സ്വദേശി ദീപുവാണു (44) മരിച്ചതെന്നു പൊലീസ് പറഞ്ഞു. Also Read ; ലോക്‌സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം….. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ കൊടിക്കുന്നിലിനെ മത്സരിപ്പിക്കും തമിഴ്‌നാട് പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് 70 ശതമാനവും അറുത്തനിലയിലാണ്. സീറ്റ് ബെല്‍റ്റ് ധരിച്ച് കാറിന്റെ ഡിക്കി തുറന്ന നിലയിലായിരുന്നു. രാത്രി […]

സ്ത്രീയെ പിടിച്ചുവെച്ച് കൂട്ടമര്‍ദനം ; വീഡിയോ പുറത്ത് , മുഖ്യപ്രതി അറസ്റ്റില്‍

ഭോപ്പാല്‍: ഒരു കൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് സ്ത്രീയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലാണ് സംഭവം. സ്ത്രീയെ പുരുഷന്മാര്‍ പിടിച്ചുവെച്ചിരിക്കുന്നതും വടികൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ പുറത്തുവന്നതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് സൂപ്രണ്ട് മനോജ് കുമാര്‍ സിംഗ് പറഞ്ഞു. Also Read ; റെയില്‍വേയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി ; വൈകിയത് ഏഴ് ട്രെയിനുകള്‍, സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍ കൊക്രി ഗ്രാമവാസിയായ നിര്‍സിംഗാണ് മുഖ്യപ്രതി. വീഡിയോയില്‍ കാണുന്ന മറ്റ് വ്യക്തികളെ കണ്ടെത്താനുള്ള […]

റെയില്‍വേയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി ; വൈകിയത് ഏഴ് ട്രെയിനുകള്‍, സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: വടകരയ്ക്കും മാഹിക്കും ഇടയില്‍ പൂവാടന്‍ ഗേറ്റിനു സമീപം റെയില്‍വേയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി. വെള്ളിയാഴ്ച ആറ് മണിയോടെ റെയില്‍വേയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് വടകരയ്ക്കും മാഹിക്കും ഇടയില്‍ സിഗ്‌നല്‍സംവിധാനം പ്രവര്‍ത്തനരഹിതമായി. ഇതേതുടര്‍ന്ന് ഏഴ് ട്രെയിനുകളാണ് വൈകിയത്. സംഭവത്തില്‍ സംശയം തോന്നിയ അതിഥിത്തൊഴിലാളികളായ രണ്ട് പേരെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. Also Read ; ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂവാടന്‍ ഗേറ്റിലെ കേബിള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് […]

മകളോട് മോശമായി പെരുമാറി; 59 കാരന്റെ മൂക്കിടിച്ച് തകര്‍ത്ത് അമ്മ

പത്തനംതിട്ട: അടൂരില്‍ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 59കാരന്റെ മുഖത്തടിച്ച് അമ്മ. പത്തനംതിട്ട ഏനാത്ത് വെച്ച് അടൂര്‍ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്കാണ് അടിയേറ്റത്. അടിയില്‍ രാധാകൃഷ്ണന്റെ മൂക്കിന്റെ പാലം പൊട്ടി. Also Read; പ്രിയങ്കയെ നേരിടാന്‍ ഖുശ്ബു എത്തണം ; ആവശ്യമുയര്‍ത്തി ബിജെപി അനുകൂല സാമൂഹിക മാധ്യമങ്ങള്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പത്തനംതിട്ട നെല്ലിമുകള്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ ബസില്‍ വച്ച് 17കാരിയോട് രാധാകൃഷ്ണ പിള്ള മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് […]

ടിപി വധക്കേസ്; മൂന്ന് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ടിപി വധക്കേസിലെ കൊലയാളി സംഘത്തിന് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍. മൂന്നു പേരെ ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ജൂണ്‍ മാസത്തിലാണ് ഇത്തരമൊരു നീക്കം സര്‍ക്കാര്‍ നടത്തിയത്. ജൂണ്‍ 13 നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടില്‍ […]

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ മരണം; നിര്‍ണായക കണ്ടെത്തലുമായി പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുമായി പോലീസ്. കേസില്‍ അറസ്റ്റിലായ ബിനോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി പോക്സോ കോടതി പ്രതിയെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടിയുടെ മരണത്തില്‍ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. പ്രതിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ്. പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നും നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് […]

ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന; ഇതര സംസ്ഥാനക്കാരായ രണ്ട്‌പേര്‍ പിടിയില്‍

തൃശൂര്‍: ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍. ബീഹാര്‍ സ്വദേശികളായ പര്‍വ്വേഷ് മുഷറഫ്, ഇല്യാസ് ഷേക്ക് എന്നിവരെയാണ് തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും പോലീസും ചേര്‍ന്ന് പിടിച്ചത്. കയ്പമംഗലം മൂന്നുപീടികയിലാണ് ഇവര്‍ ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയത്.250 ഗ്രാമോളം കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. Also Read ; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ബിഹാറില്‍ […]

വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി ; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ വീട്ടില്‍ കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റില്‍. പനവൂര്‍ കരിക്കുഴിയില്‍ താമസിക്കുന്ന മുഹമ്മദ് ഷെഹീനാണ് അറസ്റ്റിലായത്. പോളിത്തീന്‍ കവറില്‍ നട്ടുവളര്‍ത്തിയ അഞ്ച് കഞ്ചാവ് ചെടികളും കണ്ടെത്തിയിട്ടുണ്ട്. Also Read ; വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വന്ന മാലാഖ; രാം ചരണിന്റെയും ഉപാസന കൊനിഡെലയുടെയും മകള്‍ ക്ലിന്‍ കാരയ്ക്ക് ഒന്നാം പിറന്നാള്‍ രണ്ട് മാസമായി ഷെഹീന്‍ ഈ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അയല്‍വാസികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. രണ്ട് അടി ഉയരത്തില്‍ വളര്‍ന്ന ചെടിയാണ് പിടികൂടിയത്. കുറച്ച് […]

യുപിയിലെ അലീഗഢില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലീഗഢില്‍ മോഷണക്കുറ്റമാരോപിച്ച് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 35കാരനായ മുഹമ്മദ് ഫരീദെന്ന ഔറംഗസേബാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.15 ഓടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ഗാന്ധിപാര്‍ക്ക് പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. Also Read ; ഒ ആര്‍ കേളു മന്ത്രിയാകും; ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പുകള്‍ ലഭിക്കില്ല ചൊവ്വാഴ്ച രാത്രി വൈകിയാണ് യുവാവിന് മര്‍ദനമേറ്റുവെന്ന വിവരം പോലീസിന് ലഭിച്ചത്. മുഹമ്മദ് ഫരീദ് ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയെന്ന് ആരോപിച്ച് ഇയാളെ ക്രൂരമായി മര്‍ദിക്കുകയും അതിന് ശേഷമാണ് […]