ക്ഷേമപെന്‍ഷന്‍ രണ്ടുഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും; ഇനി കുടിശ്ശിക അഞ്ച് ഗഡു

തിരുവനന്തപുരം: നേരത്തെ പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. Also Read ; ഡ്രൈവിങ് സീറ്റില്‍ മഞ്ജു വാര്യര്‍; വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ച് ഫ്‌ലയിങ് സ്‌ക്വാഡ്; ആളുകള്‍ കൂടി പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്രസര്‍ക്കാര്‍ വിഹിതവും സംസ്ഥാനം […]

ഭക്ഷണം കഴിച്ച് പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

തൊടുപുഴ: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തോപ്രാംകുടി സ്‌കൂള്‍ സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി(14) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സംസ്ഥാനത്ത് 20മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. മുമ്പ് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന സമയപരിധി. സമയപരിധി കഴിയുന്നതോടെ അന്തിമ തിരെഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. Also Read ;ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിധി ഇന്ന് അപരന്മാരുടെ പത്രികകള്‍ പിന്‍വലിപ്പിക്കാന്‍ മുന്നണികള്‍ […]

നിക്ഷേപിച്ച പണം തിരിച്ചുനല്‍കിയില്ല; സി.പി.എം. സഹകരണ സംഘത്തിനെതിരേ സി.പി.ഐ. എം.പി.യുടെ സഹോദരി

ഇരിട്ടി: സി.പി.എം. നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ വനിതാ സഹകരണ സംഘത്തില്‍ രണ്ടു ഘട്ടങ്ങളിലായി നിക്ഷേപിച്ച 18 ലക്ഷംരൂപ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുകിട്ടാതെ സി.പി.ഐ. നേതാവും രാജ്യസഭാംഗവുമായ പി. സന്തോഷ്‌കുമാറിന്റെ സഹോദരിയും അധ്യാപികയുമായ പെരുംപറമ്പിലെ ഷീജ വലയുന്നു. കീഴൂര്‍ ചാവശ്ശേരി വനിതാ സഹകരണ സംഘത്തിനെതിരേയാണ് ഈ പരാതി. Also Read ;തിരുവനന്തപുരത്ത് അമിതവേഗത്തിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് അപകടം; രണ്ട് മരണം പലിശയടക്കം 20 ലക്ഷംരൂപയാണ് സൊസൈറ്റി ഷീജക്ക് നല്‍കാനുള്ളത്. കഴിഞ്ഞ ജൂലായ് മുതല്‍ സ്ഥാപനത്തെ സമീപിച്ചെങ്കിലും അവധി പറഞ്ഞ് […]

തിരുവനന്തപുരത്ത് അമിതവേഗത്തിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് അപകടം; രണ്ട് മരണം

തിരുവനന്തപുരം: കുളത്തൂര്‍ തമ്പുരാന്‍ മുക്കില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബൈക്കോടിച്ചിരുന്ന അല്‍ സാജിര്‍ (20), കാല്‍നടയാത്രക്കാരനായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന അല്‍ അമാനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. Also Read ; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം ; സംസ്ഥാനത്ത് ചൂട് കൂടും,പാലക്കാട് പൊള്ളും പുലര്‍ച്ചെയോടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം ; സംസ്ഥാനത്ത് ചൂട് കൂടും,പാലക്കാട് പൊള്ളും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടിനാണ് സാധ്യത. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും. ഇന്നലെ പാലക്കാട് റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസാണ് പ്രവചിക്കുന്നത്. Also Read ; വിഷുവിന് പ്രിയപ്പെട്ടവര്‍ക്ക് കൈനീട്ടം കൊടുക്കാം തപാല്‍ വഴി; ബുക്കിംഗ് ആരംഭിച്ചു സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന […]

വിഷുവിന് പ്രിയപ്പെട്ടവര്‍ക്ക് കൈനീട്ടം കൊടുക്കാം തപാല്‍ വഴി; ബുക്കിംഗ് ആരംഭിച്ചു

പ്രിയപ്പെട്ടവര്‍ക്ക് ‘വിഷുക്കൈനീട്ടം’ അയക്കാന്‍ ഈ വര്‍ഷവും തപാല്‍ വഴി അവസരമൊരുക്കി തപാല്‍വകുപ്പ്. ഈ മാസം ഒന്‍പതുവരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയില്‍ കൈനീട്ടം പ്രിയപ്പെട്ടവരുടെ കൈകളിലെത്തും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാല്‍ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ. Also Read ; ഗുരുവായൂരില്‍ പുലര്‍ച്ചെ ഒരു മണിക്കൂര്‍ വിഷുക്കണി ദര്‍ശനം കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാല്‍ ഫീസായി ഈടാക്കും. 120 രൂപയ്ക്ക് കൈനീട്ട സന്തോഷം പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാം. […]

ഗുരുവായൂരില്‍ പുലര്‍ച്ചെ ഒരു മണിക്കൂര്‍ വിഷുക്കണി ദര്‍ശനം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം ഒരു മണിക്കൂര്‍. ഏപ്രില്‍ 14നു പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെയാണ് ഈ ദര്‍ശനം. ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരി, ചക്ക, മാങ്ങ, കൊന്നപ്പൂവ്, ഗ്രന്ഥം, സ്വര്‍ണം, വസ്ത്രം, നാണയം, നാളികേരം എന്നിവ വച്ചാണ് കണിയൊരുക്കുന്നത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

സിദ്ധാര്‍ഥന്റെ മരണം; പ്രതികളെ സി.ബി.ഐ കസ്റ്റഡിയിലെടുക്കും

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികള്‍ക്കായി സി.ബി.ഐ കസ്റ്റഡി അപേക്ഷ നല്‍കും. ഇതിനിടെ, സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴി രേഖപ്പെടുത്താന്‍ ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സി.ബി.ഐ. Also Read ;ബസില്‍ കൈ കാണിക്കുന്നവര്‍ അന്നദാതാവ്, സീറ്റുണ്ടെങ്കില്‍ ഏത് സമയത്തും ഏത് സ്ഥലത്തും ബസ് നിര്‍ത്തി നല്‍കണമെന്ന് കെഎസ്ആര്‍ടിസി ഉത്തരവ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഒരാഴ്ച ഇനി വയനാട്ടില്‍ തുടരും. കേസ് രേഖകളുടെ പകര്‍പ്പ് കല്‍പ്പറ്റ ഡി.വൈ.എസ്.പി ടി.എന്‍. സജീവന്‍ സി.ബി.ഐക്ക് കൈമാറി. കോടതിയില്‍ […]

ബസില്‍ കൈ കാണിക്കുന്നവര്‍ അന്നദാതാവ്, സീറ്റുണ്ടെങ്കില്‍ ഏത് സമയത്തും ഏത് സ്ഥലത്തും ബസ് നിര്‍ത്തി നല്‍കണമെന്ന് കെഎസ്ആര്‍ടിസി ഉത്തരവ്

ബസില്‍ സീറ്റുണ്ടെങ്കില്‍ ഏത് സ്ഥലത്തും എത് സമയത്തും ബസ് നിര്‍ത്തി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയുടെ ഉത്തരവ്. പ്രതിസന്ധിക്കാലത്ത് ടിക്കറ്റ് വരുമാനമാണ് കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിന് അടിസ്ഥാനം. അതിനാല്‍ ബസിന് കൈ കാണിക്കുന്നവര്‍ അന്നദാതാവാണെന്ന് ഓര്‍ത്ത് ബസ് നിര്‍ത്തി നല്‍കണമെന്നും ഉത്തരവിലുണ്ട്. രാത്രി 10 മുതല്‍ രാവിലെ 6:00 വരെ ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തി കൊടുക്കണം. രാത്രി 8:00 മുതല്‍ രാവിലെ 6:00 വരെ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തി കൊടുക്കണം. Also Read ;‘വീട്ടിലിരുന്ന് […]