നല്ല ശമ്പളത്തില്‍ റെയില്‍വേക്ക് കീഴില്‍ RITES കമ്പനിയില്‍ ജോലി നേടാം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. RITES ലിമിറ്റഡ് ഇപ്പോള്‍ സൈറ്റ് എഞ്ചിനീയര്‍, സെക്ഷന്‍ എഞ്ചിനീയര്‍, ഡിസൈന്‍ എഞ്ചിനീയര്‍, ക്വാളിറ്റി അഷ്വറന്‍സ് / കണ്‍ട്രോള്‍ മാനേജര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സൈറ്റ് സര്‍വേയര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവധ ഡിഗ്രീ ഉള്ളവര്‍ക്ക് റെയില്‍വേക്ക് കീഴില്‍ RITES കമ്പനിയില്‍ ജോലി മൊത്തം 31 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല […]

സ്‌ഫോടനത്തിലുള്‍പ്പെട്ടവരെ കുടുംബം തള്ളി, സന്ദര്‍ശനത്തിന് പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയില്ലെന്നും കെകെ ശൈലജ

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്ന് മുന്‍ മന്ത്രിയും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ കെ ശൈലജ പറഞ്ഞു.ക്രിമിനലായി കഴിഞ്ഞാല്‍ അവരെ ക്രിമിനലുകള്‍ ആയി കണ്ടാല്‍ മതിയെന്നും ശൈലജ മാധൃമങ്ങളോട് പറഞ്ഞു. Also Read ; സി.പി.എം സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന് ഇ.ഡി; തൃശൂരില്‍ മാത്രം സിപിഎമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കള്‍ നല്ല പശ്ചാത്തലം ഉള്ള കുടുംബങ്ങളില്‍ നിന്ന് പോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാര്‍ ഉണ്ട്, സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ കുടുംബം തന്നെ അവരെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു, […]

സ്വര്‍ണമേ എങ്ങോട്ടാണീ പോക്ക്? നാല്‍പ്പത് ദിവസത്തിനിടെ കൂടിയത് 6,440 രൂപ

കോഴിക്കോട്: ഇന്നും പുതിയ റെക്കോഡിലേക്ക് കടന്ന് സ്വര്‍ണവില. പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 52,520 രൂപയും ഗ്രാമിന് 6,565 രൂപയുമായി. ഇതോടെ 40 ദിവസത്തിനിടെ ഒരു പവന് 6,440 രൂപയാണ് കൂടിയത്. ഫെബ്രുവരി 29ന് 46080 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അടിക്കടി വിലകൂടുകയും അല്‍പം കുറയുകയും ചെയ്‌തെങ്കിലും, പിന്നീട് ഈ വിലയിലേക്ക് ഇതുവരെ താഴ്ന്നിട്ടില്ല. Also Read ; പൂക്കോട് വെറ്റിനറി സര്‍വകലാശാല സിദ്ധാര്‍ത്ഥന്റെ മരണം ; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വയനാട്ടിലേക്ക് […]

‘ഇത് അദ്ദേഹത്തിനുള്ള എന്റെ ട്രിബ്യൂട്ട്’; ഞെട്ടിക്കുന്ന ലുക്കില്‍ ആടുജീവിതത്തിലെ ഗോകുല്‍

ആടുജീവിതത്തിലെ ഹക്കീം ആയി പ്രേക്ഷകരെ ഞെട്ടിച്ച യുവതാരമാണ് കെആര്‍ ഗോകുല്‍. പൃഥ്വിരാജിനൊപ്പം ഗോകുലും വലിയ രീതിയില്‍ ശരീര ഭാരം കുറച്ചിരുന്നു. ഇപ്പോള്‍ ശരീര ഭാരം കുറച്ച സമയത്തെ ഞെട്ടിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗോകുല്‍. ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്ല്‍ ആണ് തനിക്ക് പ്രചോദനമായത് എന്നാണ് ഗോകുല്‍ കുറിക്കുന്നത്. Also Read ; ക്ഷേമപെന്‍ഷന്‍ രണ്ടുഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും; ഇനി കുടിശ്ശിക അഞ്ച് ഗഡു ‘ആടുജീവിതത്തിലെ ഹക്കീം ആകാന്‍ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യന്‍ ബെയ്ലിന്റെ ആത്മസമര്‍പ്പണമാണ്. 2004ല്‍ […]

ക്ഷേമപെന്‍ഷന്‍ രണ്ടുഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും; ഇനി കുടിശ്ശിക അഞ്ച് ഗഡു

തിരുവനന്തപുരം: നേരത്തെ പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. Also Read ; ഡ്രൈവിങ് സീറ്റില്‍ മഞ്ജു വാര്യര്‍; വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ച് ഫ്‌ലയിങ് സ്‌ക്വാഡ്; ആളുകള്‍ കൂടി പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്രസര്‍ക്കാര്‍ വിഹിതവും സംസ്ഥാനം […]

ഭക്ഷണം കഴിച്ച് പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

തൊടുപുഴ: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തോപ്രാംകുടി സ്‌കൂള്‍ സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി(14) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സംസ്ഥാനത്ത് 20മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. മുമ്പ് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന സമയപരിധി. സമയപരിധി കഴിയുന്നതോടെ അന്തിമ തിരെഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. Also Read ;ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിധി ഇന്ന് അപരന്മാരുടെ പത്രികകള്‍ പിന്‍വലിപ്പിക്കാന്‍ മുന്നണികള്‍ […]

നിക്ഷേപിച്ച പണം തിരിച്ചുനല്‍കിയില്ല; സി.പി.എം. സഹകരണ സംഘത്തിനെതിരേ സി.പി.ഐ. എം.പി.യുടെ സഹോദരി

ഇരിട്ടി: സി.പി.എം. നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ വനിതാ സഹകരണ സംഘത്തില്‍ രണ്ടു ഘട്ടങ്ങളിലായി നിക്ഷേപിച്ച 18 ലക്ഷംരൂപ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുകിട്ടാതെ സി.പി.ഐ. നേതാവും രാജ്യസഭാംഗവുമായ പി. സന്തോഷ്‌കുമാറിന്റെ സഹോദരിയും അധ്യാപികയുമായ പെരുംപറമ്പിലെ ഷീജ വലയുന്നു. കീഴൂര്‍ ചാവശ്ശേരി വനിതാ സഹകരണ സംഘത്തിനെതിരേയാണ് ഈ പരാതി. Also Read ;തിരുവനന്തപുരത്ത് അമിതവേഗത്തിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് അപകടം; രണ്ട് മരണം പലിശയടക്കം 20 ലക്ഷംരൂപയാണ് സൊസൈറ്റി ഷീജക്ക് നല്‍കാനുള്ളത്. കഴിഞ്ഞ ജൂലായ് മുതല്‍ സ്ഥാപനത്തെ സമീപിച്ചെങ്കിലും അവധി പറഞ്ഞ് […]

തിരുവനന്തപുരത്ത് അമിതവേഗത്തിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് അപകടം; രണ്ട് മരണം

തിരുവനന്തപുരം: കുളത്തൂര്‍ തമ്പുരാന്‍ മുക്കില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബൈക്കോടിച്ചിരുന്ന അല്‍ സാജിര്‍ (20), കാല്‍നടയാത്രക്കാരനായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന അല്‍ അമാനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. Also Read ; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം ; സംസ്ഥാനത്ത് ചൂട് കൂടും,പാലക്കാട് പൊള്ളും പുലര്‍ച്ചെയോടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം ; സംസ്ഥാനത്ത് ചൂട് കൂടും,പാലക്കാട് പൊള്ളും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടിനാണ് സാധ്യത. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും. ഇന്നലെ പാലക്കാട് റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസാണ് പ്രവചിക്കുന്നത്. Also Read ; വിഷുവിന് പ്രിയപ്പെട്ടവര്‍ക്ക് കൈനീട്ടം കൊടുക്കാം തപാല്‍ വഴി; ബുക്കിംഗ് ആരംഭിച്ചു സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന […]