മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പിവിആര്‍, വിഷു റിലീസുകള്‍ക്ക് കനത്ത തിരിച്ചടി

ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ചു. ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പിവിആര്‍ന്റെ ഈ തീരുമാനം. ഫോറം മാളില്‍ ആരംഭിച്ച പുതിയ പിവിആര്‍-ഐനോക്‌സിലും പുതിയ മലയാള ചിത്രങ്ങളുടെ റിലീസില്ല. ഇന്ന് റിലീസ് ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ആവേശം, വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കു ശേഷം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് തുടങ്ങിയ ചിത്രങ്ങളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദര്‍ശനമുണ്ടാകില്ല. Also Read ;സ്വര്‍ണമേ […]

സ്വര്‍ണമേ ഇതെങ്ങോട്ട് ? സംസ്ഥാനത്ത് ഇന്നും വില റെക്കോര്‍ഡില്‍

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്. പവന് 80 രൂപ വര്‍ധിച്ച് 52,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.10 രൂപ വര്‍ധിച്ച് 6,620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഈ മാസം ഇതുവരെ 2080 രൂപയാണ് പവന് കൂടിയത്.ഇന്നലെയും സ്വര്‍ണത്തിന് 80 രൂപ കൂടിയിരുന്നു.കഴിഞ്ഞ ദിവസം ഒറ്റ ദിവസം തന്നെ രണ്ട് തവണ സ്വര്‍ണവില വര്‍ദ്ധിച്ചിരുന്നു.ആദ്യം കൂടിയത് 80 രൂപയും രണ്ടാമത് 200 രൂപയുമാണ് അന്ന് കൂടിയത്. Also Read ; കേരളത്തില്‍ വൈദ്യുതി […]

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

തിരുവനന്തപുരം : കേരളത്തിലെ നിലവിലെ കാലാവസ്ഥ വ്യതിയാനവും ക്രമാതീതമായി ഉയരുന്ന ചൂടും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും ക്രമാതീതമായ വര്‍ധനയാണ് ഉണ്ടാകുന്നത്.പക്ഷേ നിലവിലെ സ്ഥിതി രൂക്ഷമായാല്‍ ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാമെന്നാണ് കണ്ടെത്തല്‍.ഇന്നലെ മാത്രം 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്.പീക്ക് സമയത്തെ ആവശ്യകത 5493 മെഗാവാട്ട് എന്ന പുതിയ റെക്കോര്‍ഡിലെത്തിയിട്ടുണ്ട്. Also Read ;അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന് എഐസിസി വൃത്തങ്ങള്‍ പാലക്കാട് ഇന്നലെ താപനില […]

കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ ജോലി നേടാം , തുടക്കാര്‍ക്ക് അവസരം

കേരള സര്‍ക്കാരിന്റെ കീഴില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ Analyst Grade-III തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അനലിസ്റ്റ് ഗ്രേഡ് 3 പോസ്റ്റുകളിലായി മൊത്തം Anticipated Vacancies ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല […]

മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് മര്‍ദനമേറ്റ് മരിച്ചു

പാലക്കാട്: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ യുവാവ് മര്‍ദനമേറ്റു മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് സംഭവം നടന്നത്. കടമ്പിടി പാഴിയോട്ടില്‍ രതീഷ് (39) ആണ് മര്‍ദനത്തില്‍ മരിച്ചത്.പാഴിയോട് നൂല്‍നൂല്‍പ്പ് കേന്ദ്രത്തിനു മുന്നില്‍ ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് ഈ സംഭവം. Also Read ;പത്തനംതിട്ടയില്‍ കടുത്ത പോരാട്ടം; കൊമ്പ് കോര്‍ത്ത് മുന്നണികള്‍ ഇതുമായി ബന്ധപ്പെട്ട് മരിച്ച യുവാവിന്റെ അയല്‍വാസിയായ നൗഫലിനെ (32) ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നൗഫലും രതീഷും ബുധനാഴ്ച രാവിലെ മുതല്‍ മദ്യപിച്ചിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. രതീഷിന്റെ […]

പത്തനംതിട്ടയില്‍ കടുത്ത പോരാട്ടം; കൊമ്പ് കോര്‍ത്ത് മുന്നണികള്‍

പത്തനംതിട്ട: ലോക്‌സഭ തിരഞ്ഞെടുപ്പിന് വെറും രണ്ട് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ആരോപണ പ്രത്യാരോപണങ്ങളുമായി പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ശ്രമത്തില്‍ എത്തിയിരിക്കുകയാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍. Also Read; ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവിന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു ജനവിധിക്ക് ഇനി വെറും 15 ദിവസം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. അനില്‍ ആന്റണിയുടെയും ആന്റോ ആന്റണിയുടെയും പരസ്പര ആരോപണങ്ങള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും ഒരുപോലെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമാകാനാണ് സാധ്യത. ദേശീയ […]

മാസപ്പടി വിവാദം: സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും, രേഖകള്‍ സഹിതം ഹാജരാകാന്‍ നിര്‍ദേശം.

കൊച്ചി: മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. രാവിലെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് സമന്‍സ് . ആദ്യമായാണ് സി എം ആര്‍ എല്‍ കേസില്‍ ഇ ഡി ചോദ്യം ചെയ്യല്‍ നടപടിയിലേക്ക് കടക്കുന്നത്. Also Read ; തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് : സ്വരാജിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി മാസപ്പടി വിവാദത്തില്‍ സിഎംആര്‍എലിലെ ഫിനാന്‍സ് വിഭാഗം ഉദ്യോഗസ്ഥരോടാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ […]

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് : സ്വരാജിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് രണ്ടിനാണ് കോടതി വിധി പറയുക. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ് നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുന്നത്. Also Read ; മേടമാസ വിഷു പൂജ; ശബരിമല നട തുറന്നു,വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മുതല്‍ തെരഞ്ഞെടുപ്പ് സമയത്ത് […]

മേടമാസ വിഷു പൂജ; ശബരിമല നട തുറന്നു,വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മുതല്‍

പത്തനംതിട്ട: വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് ആണ് നട തുറന്നത്. തീര്‍ത്ഥാടകര്‍ക്ക് എട്ടു ദിവസം ദര്‍ശനം നടത്താനാകും. Also Read ; കോടതികളിലെ കറുത്ത ഗൗണ്‍ ഒഴിവാക്കി; വേനല്‍ കനക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം ഇന്നു മുതല്‍ 18 വരെ ദിവസവും പൂജകള്‍ ഉണ്ട്. വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ്. 13 ന് […]

രക്ഷാപ്രവര്‍ത്തനത്തിന് പോയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെയാണ് പോലീസ് പ്രതി ചേര്‍ത്തതെന്ന് എംവി ഗോവിന്ദന്‍

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബോംബ് പൊട്ടിയ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഡി.വൈ.എഫ്.ഐ സഖാവിനേയാണ് പോലീസ് പ്രതിചേര്‍ത്തതെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു. Also Read ; കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ കുരുക്കിലായി ഇടുക്കി രൂപത നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ നിന്ന് അവരെ ആശുപത്രിയിലേക്ക് നീക്കാനും ചികിത്സ നല്‍കാനുംവേണ്ടി പ്രവര്‍ത്തിച്ചത് ഒരു ഡി.വൈഎഫ്.ഐ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ ഇതിന്റെ എല്ലാ ഭാഗവും അന്വേഷിച്ചപ്പോള്‍ പോലീസ് അദ്ദേഹത്തെ പിടിച്ചിരിക്കുകയാണെന്നും […]