ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം; പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

ചങ്ങനാശ്ശേരി : ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം ഇത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ കാരപ്പുഴ മാന്താറ്റ് രമേശനെ (65) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ പോലീസുകാരന്‍ ജയനാണ് വെട്ടേറ്റത്. Also Read ; അടൂരിലെ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചസംഭവം; ആത്മഹത്യയെന്ന് സൂചന ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഒരു കേസില്‍ പ്രതിയായിരുന്ന രമേശന്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തേടില്‍ കോടതിയിലെത്തുകയും രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോള്‍ കോടതിയില്‍ […]

അടൂരിലെ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചസംഭവം; ആത്മഹത്യയെന്ന് സൂചന

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവരാണ് മരിച്ചത്. അനുജയും ഹാഷിമും അടുത്തസുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാത്രി പത്തരയോടെ അടൂരില്‍നിന്ന് പത്തനാപുരത്തേക്കുള്ള വഴിയിലാണ് കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറിയത്. ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. Also Read […]

അരലക്ഷം കടന്ന് സ്വര്‍ണവില; ഞെട്ടലില്‍ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്ന് സ്വര്‍ണവില. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. 50,400 രൂപയാണ് നിലവിലെ സ്വര്‍ണ വില. Also Read ; നെയ്യാറ്റിന്‍കര കൊലക്കേസ് പ്രതികള്‍ ഉപയോഗിച്ച കാറുടമയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി ഒരു ഗ്രാമിന് 6,300 ആണ്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് കേരളത്തിലും വില കൂടാനുള്ള പ്രധാന കാരണം. എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്ന നില നേരത്തെ തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം നാല്‍പത്തിയൊമ്പതിനായിരത്തില്‍ എത്തിയിരുന്നു. മാര്‍ച്ച് 1 ന് രേഖപ്പെടുത്തിയ […]

സിഎംആര്‍എല്‍ മാസപ്പടി; മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയിരുന്ന ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. കേസ് തള്ളണമെന്ന വിജിലന്‍സ് വാദമാണ് ഇന്ന് കോടതി പരിശോധിക്കുക. കരിമണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തിയിരുന്ന ആരോപണം. Also Read ; നിയമസഭ കയ്യാങ്കളി കേസ് ഇന്ന് പരിഗണിക്കും ഇതില്‍ താന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് […]

നിയമസഭ കയ്യാങ്കളി കേസ് ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മന്ത്രി വി ശിവന്‍കുട്ടി, എല്‍ഡിഎഫ് നേതാക്കളായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ തുടരന്വേഷണം നടത്തിയശേഷം മുഴുവന്‍ രേഖകളും നല്‍കിയില്ല എന്ന പ്രതിഭാഗത്തിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ ഈ ഹര്‍ജിയില്‍ തര്‍ക്കമുണ്ടെങ്കില്‍ അത് സമര്‍പ്പിക്കുവാന്‍ പ്രോസിക്യൂഷന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു അതാണ് […]

ലോക്സഭ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 2023 ഒക്ടോബര്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികക്ക് ശേഷം 3,88,000 വോട്ടര്‍മാരാണ് പുതുതായി ചേര്‍ന്നിട്ടുളളത്. 18 19 വയസ് പ്രായമുള്ള സമ്മതിദായകരാണ് യുവവോട്ടര്‍മാരുടെ വിഭാഗത്തിലുള്ളത്. ഹ്രസ്വകാലയളവിനുള്ളില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ ഈ വര്‍ദ്ധനവ് ശരാശരി അടിസ്ഥാനത്തില്‍ രാജ്യത്തുതന്നെ ഒന്നാമതാണ്. Also Read ; ബൂത്തുകളില്‍ വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കല്‍: ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രചാരണ […]

ബൂത്തുകളില്‍ വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കല്‍: ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ സ്ഥിരതാമസമില്ലാത്തവരുടെയും അന്യ സംസ്ഥാന തൊഴിലാളികളുടെയും പ്രദേശങ്ങളില്‍ കേട്ടുകേള്‍വി പോലുമില്ലാത്തവരുടെയും വോട്ട് ചേര്‍ത്തുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എല്‍ ഡി എഫ് തൃശൂര്‍ ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജന.സെക്രട്ടറി കെ പി രാജേന്ദ്രന്‍ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കി. അടഞ്ഞുകിടക്കുന്ന വീടുകളും ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും കേന്ദ്രീകരിച്ചും വോട്ടര്‍പട്ടികയില്‍ നിന്നും ഐ ഡി കാര്‍ഡ് നമ്പറുകളും വീട്ടുനമ്പറുകളും എടുത്ത് വീടുകളില്‍ താമസിക്കുന്നവര്‍ പോലുമറിയാതെയും വ്യാജ വാടക കരാറുകള്‍ […]

സിപിഎമ്മിന് നിലപാടില്ല; മോദിയെ കുറ്റം പറഞ്ഞാല്‍ സ്വന്തം കുടുംബം അകത്താകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്; വിമര്‍ശനവുമായി കെ മുരളീധരന്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, സിപിഎമ്മിനെതിരെയും കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സിപിഎം-ബിജെപി ബാന്ധവമുണ്ടെന്നും, എന്നാല്‍ ഇതൊന്നും യുഡിഎഫിനെ ബാധിക്കില്ലെന്നും ഇരുപതില്‍ ഇരുപത് സീറ്റുകളും നേടുമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. Also Read ; ഹോളി ആഘോഷത്തിന്റെ പേരില്‍ മുസ്ലീം കുടുംബത്തെ അപമാനിച്ച കേസ്; നാല് പേര്‍ പിടിയില്‍ നരേന്ദ്ര മോദിയെക്കുറിച്ച് ഒന്നും പറയാത്ത മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ കുറ്റം പറയുകയാണ്. മോദിയെ കുറ്റം പറഞ്ഞാല്‍ സ്വന്തം കുടുംബം അകത്താകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിയുടെ ജല്‍പ്പനങ്ങള്‍ […]

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട്: മാവൂരില്‍ വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ വീട്ടുപകരണങ്ങളും വീട്ടിനുളളില്‍ സൂക്ഷിച്ചിരുന്ന പണവും പൂര്‍ണമായി കത്തിനശിച്ചു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീട്ടുകാര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. വീടിന് തൊട്ടടുത്തുളള തെങ്ങിനും തീപിടിത്തം ഉണ്ടായിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ

മൂന്നാര്‍: വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ. കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ ലോക്കാട് എസ്റ്റേറ്റിന് സമീപം നിലയുറപ്പിച്ച് ആന ഗതാഗത തടസ്സമുണ്ടാക്കുകയും കെ.എസ്.ആര്‍.ടി.സി. ബസിനുള്ളിലേക്ക് തുമ്പികൈയിടുകയും ചെയ്തിരുന്നു. റാപ്പിഡ് ആക്ഷന്‍ ടീം സ്ഥലത്തെത്തി ജനവാസ മേഖലയില്‍ നിന്ന് ആനയെ തുരത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 6.45 ഓടെ ലോക്കാട് ടോള്‍ പോസ്റ്റിന് സമീപമാണ് ആന നിലയുറപ്പിച്ചത്. ചിന്നക്കനാലില്‍ നിന്നുമെത്തിയ ആര്‍.ആര്‍.ടി സംഘം ആനയെ ചൊക്കനാട് ഭാഗത്തേക്ക് തുരത്തി ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി മദപ്പാടിലായിരുന്ന പടയപ്പ വാഹനങ്ങള്‍ […]