നാടകകൃത്തും എഴുത്തുകാരനുമായ ഹുസൈന്‍ കാരാടി അന്തരിച്ചു

താമരശ്ശേരി: റേഡിയോ നാടകരചനാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നാടകകൃത്തും എഴുത്തുകാരനുമായ ഹുസൈന്‍ കാരാടി (72) അന്തരിച്ചു. കരളില്‍ അര്‍ബുദബാധിതനായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് അന്തരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടേകാല്‍വരെ താമരശ്ശേരി വെഴുപ്പൂരിലെ പുതുക്കുടി വീട്ടിലും ഒമ്പതേകാല്‍ വരെ താമരശ്ശേരി ഗവ. യു.പി. സ്‌കൂളിലും പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് 9.30 ന് കെടവൂര്‍ ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. Also Read ; കണ്ണൂരില്‍ ബോംബ് സ്ഫോടനം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം ഇരുപതാംവയസ്സില്‍ ആകാശവാണിയുടെ യുവശക്തി […]

കണ്ണൂരില്‍ ബോംബ് സ്ഫോടനം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിനീഷ്, സാരില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Also Read ; കേരള സര്‍വകലാശാല പി.ജി പ്രവേശനപരീക്ഷ മേയ് 18 മുതല്‍ പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു ഈ സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന്. അപകടത്തില്‍ വിനീഷിന്റെ ഇരു കൈപ്പത്തിയും അറ്റുപോയി. കണ്ണൂരില്‍ നിന്നും വിനീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. Join with metro […]

വയനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രസീത അഴീക്കോടും

കല്‍പ്പറ്റ: വയനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രസീത അഴീക്കോടും ജനവിധി തേടുന്നു. ബിജെപി നേതാവായ സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന ട്രഷറര്‍ ആയിരുന്ന പ്രസീത കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോഴ വിവാദവുമായി ബന്ധപ്പെട്ട് സി കെ ജാനുവുമായി അകലുകയായിരുന്നു. സി കെ ജാനുവിനെ എന്‍ഡിഎയിലേക്ക് എത്തിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പണം നല്‍കി എന്നായിരുന്നു കേസ്. Also Read ; പതാക വിവാദം, റിയാസ് മൗലവി വധക്കേസ്; മുഖ്യമന്ത്രിക്കെതിരെ പോര്‍മുഖം തുറന്ന് മുസ്ലിം ലീഗ് […]

പതാക വിവാദം, റിയാസ് മൗലവി വധക്കേസ്; മുഖ്യമന്ത്രിക്കെതിരെ പോര്‍മുഖം തുറന്ന് മുസ്ലിം ലീഗ്

കല്‍പ്പറ്റ: വയനാട്ടിലെ ‘പതാക വിവാദത്തില്‍’ കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗിനേയും ലക്ഷ്യമിട്ട് മുഖ്യമന്ത്രി രംഗത്തിറങ്ങിയതോടെ പ്രത്യാക്രമണം കടുപ്പിക്കാന്‍ മുസ്ലിം ലീഗ്. കേരളത്തിന് പുറത്ത് സിപിഐഎമ്മിന് പ്രസക്തി ഇല്ലെന്ന വാദം ഉയര്‍ത്തിക്കാട്ടി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഈ പോര്‍മുഖം തുറന്നിരിക്കുന്നത്. മുഖ്യമന്ത്രിയോട് സൗമനസ്യം കാട്ടുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിയിലും മുന്നണിയിലും തുടരുന്നതിനിടയിലാണ് പുതിയ ഈ പോരിന് കുഞ്ഞാലിക്കുട്ടി തന്നെ തുടക്കം കുറിച്ചിരിക്കുന്നത്. Also Read ; താമരശ്ശേരി ചുരത്തില്‍ അപകടം; വാഴക്കുലകളുമായെത്തിയ പിക്കപ്പ് വാന്‍ നാലാം വളവില്‍ നിന്ന് രണ്ടാം […]

താമരശ്ശേരി ചുരത്തില്‍ അപകടം; വാഴക്കുലകളുമായെത്തിയ പിക്കപ്പ് വാന്‍ നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അപകടം. കര്‍ണാടകയില്‍ നിന്ന് വാഴക്കുലയുമായി വന്നിരുന്ന പിക്കപ്പ് ആണ് അപകടത്തില്‍പ്പെട്ടത്. ചുരം നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് 20 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. Also Read ;നഗരത്തിലിറങ്ങിയ പുലിക്കുഞ്ഞിന് കാറിടിച്ച് പരിക്ക് ഇന്ന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു ഈ അപകടം. പരിക്കു പറ്റിയ രണ്ട് കര്‍ണാടക സ്വദേശികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. Join with metro post : വാർത്തകളറിയാൻ Metro Post […]

എടിഎം കൗണ്ടറിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്

എടിഎം കൗണ്ടറിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്. എടിഎം മെഷീനില്‍ പണത്തിനായി കാര്‍ഡിട്ട് നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ തൊട്ടടുത്തു കിടന്ന പാമ്പ് പത്തിവിടര്‍ത്തി ചീറ്റുകയായിരുന്നു. പുല്‍പ്പള്ളിയിലെ പെരിക്കല്ലൂരില്‍ സ്ഥാപിച്ച് കനറാ ബാങ്കിന്റെ എടിഎം കൗണ്ടറിനുള്ളിലാണ് പാമ്പിനെ കണ്ടത്. ഞായര്‍ രാത്രി ഒമ്പതരയോടെ പണമെടുക്കാനെത്തിയ പെരിക്കല്ലൂര്‍ സ്വദേശി ഷൈജുവിന് നേരെയാണ് പാമ്പ് ഫണം വിടര്‍ത്തിയത്. ഉടന്‍ ഷൈജു വാതില്‍ തുറന്ന് പുറത്തു ചാടിയശേഷം വാതിലടച്ചു. Also Read ; വിവാഹത്തിന് ആരെങ്കിലും ഈ കാറില്‍ വരുമോ? സംഗതി വൈറലായി… തുടര്‍ന്ന് പുല്‍പള്ളി ഫോറസ്റ്റ് […]

ശശി തരൂര്‍ ഡല്‍ഹി നായരല്ല, അസ്സല്‍ നായര്‍- നേരത്തെ ഉണ്ടായത് ധാരണാപിശകെന്ന് ജി. സുകുമാരന്‍ നായര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍ ഡല്‍ഹി നായര്‍ അല്ലെന്നും അസ്സല്‍ നായരാണെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഡല്‍ഹി നായര്‍ എന്ന ശശി തരൂരിനോടുള്ള കാഴ്ചപ്പാട് മാറിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. Also Read ; കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ പതിനെട്ട് മണിക്കൂറിന് ശേഷം രക്ഷിച്ചു എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. ഈ തിരഞ്ഞെടുപ്പിലും സമദൂര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംഘടനയില്‍ പെട്ട ആളുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. […]

രാഹുല്‍ ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലേ? ആണെങ്കില്‍ വയനാട്ടില്‍ തമ്മില്‍ മത്സരിക്കില്ലലോ? രാഹുലിനെ കടന്നാക്രമിച്ച് സ്മൃതി ഇറാനി

കല്‍പറ്റ: വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനായി സ്മൃതി ഇറാനി വയനാട്ടിലെത്തി. രാഹുല്‍ ഗാന്ധിയെയും ഇന്‍ഡ്യ മുന്നണിയെയും കടന്നാക്രമിച്ചായിരുന്നു സ്മൃതി ഇറാനിയുടെ പ്രസംഗം. Also Read ;കേരള സര്‍ക്കാര്‍ കമ്പനികളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ജോലി ‘ഡല്‍ഹിയിലെ കൂട്ടുകാര്‍ ഇവിടെ ശത്രുക്കളാണ്, എന്താണിത്?’ എന്ന് കോണ്‍ഗ്രസിനെയും ഇടതുമുന്നണിയെയും പരിഹസിച്ച് സ്മൃതി ഇറാനി ചോദിച്ചു. ‘രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യമല്ലേ? രാഹുല്‍ ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലേ? ആണെങ്കില്‍ വയനാട്ടില്‍ […]

ഉത്സവത്തിനിടെ കത്തിക്കുത്ത്; ഒരാള്‍ക്ക് ദാരുണാന്ത്യം

മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. വെളത്തൂര്‍ മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ് (21) ആണ് മരണപ്പെട്ടത്. Also Read ; ആഗോളതലത്തില്‍ പണിമുടക്കി വാട്‌സാപ്പും ഇന്‍സ്റ്റയും; പിന്നാലെ പുന:സ്ഥാപിച്ചു മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ചാണ് സംഭവം നടന്നത്. മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം. ആക്രമണത്തില്‍ 6 പേര്‍ക്കാണ് കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. Join with metro post […]

ഇനി വീടുപൂട്ടിപോകുമ്പോള്‍ പോലീസിനോട് വിവരം പറയണം

കോഴിക്കോട്: വേനലവധിക്കാലമാണ്, ഏവരും യാത്രക്കായി തെരഞ്ഞെടുക്കുന്ന സമയമായതിനാല്‍ ഈ സമയങ്ങളില്‍ മോഷണം കൂടുതലായി നടക്കാറുണ്ട്. ഈ വേളയില്‍ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. കേരള പോലീസിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീട് പൂട്ടി പോകുന്നവര്‍ വിവരം അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അറിയിച്ചാല്‍ പരമാവധി 14 ദിവസം വരെ വീടും പരിസരവും നിരീക്ഷണത്തിലായിരിക്കുമെന്നാണ് പോലീസ് പറയുന്നത്. വീട് കേന്ദ്രീകരിച്ചുള്ള മോഷണമുള്‍പ്പെടെ വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. Also Read ; മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരെ […]