സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഏഴിടത്ത് വേനല്‍ മഴ, കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസം തുടരുമെന്നും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്. Also Read ; ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ചൈനയുടെ സൈബർ ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് കൊല്ലം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂര്‍, എറണാകുളം, മലപ്പുറം, കാസര്‍ക്കോട് ജില്ലകളിലാണ് സാധാരണയേക്കാള്‍ ഉയര്‍ന്ന ചൂടിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]

100 കോടിയിലേയ്ക്ക് ഇനി ദാ ഇത്ര ദൂരം കൂടി; ഈ കൊല്ലം ആടുജീവിതം കൊണ്ടുപോകുമോ?

100 കോടി എന്ന വിജയത്തിളക്കത്തിനോടടുക്കുകയാണ് ബ്ലെസി-പൃഥ്വിരാജ് പുതിയചിത്രം ആടുജീവിതം. മാര്‍ച്ച് 28-ന് റിലീസിനെത്തിയ ചിത്രം ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ ചിത്രം 93 കോടിയിലേക്ക് എത്തിനില്‍ക്കുകയാണ്. ചുരുക്കി പറഞ്ഞാല്‍ നൂറ് കോടി ക്ലബിലേക്ക് കടക്കാന്‍ ഇനി ഏഴ് കോടി കൂടി നേടിയാല്‍ മതി. Also Read ; നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു ഇങ്ങനെയാണെങ്കില്‍ വേഗത്തില്‍ 100 കോടിയിലെത്തുന്ന മലയാള സിനിമകളുടെ ലിസ്റ്റില്‍ ഇനി ആടുജീവിതവും എത്തും. മാത്രമല്ല മഞ്ഞുമ്മല്‍ […]

നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു

കാസര്‍കോട്: മൂളിയാറില്‍ നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കോപ്പാളംകൊച്ചിയിലെ ബിന്ദുവും മകളുമാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബിന്ദു തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. Also Read ; സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ സംഘം കേരളത്തിലെത്തി, വിവരങ്ങള്‍ ശേഖരിക്കും കുടുംബ പ്രശ്‌നമാണ് മരണ കാരണമെന്ന് സംശയിക്കുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു. ബിന്ദുവിനെ ഇടുക്കിയിലേക്കാണ് വിവാഹം കഴിച്ച് അയച്ചിരിക്കുന്നതെങ്കിലും വര്‍ഷങ്ങളായി കോപ്പാളംകൊച്ചിയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകന്‍ […]

സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ സംഘം കേരളത്തിലെത്തി, വിവരങ്ങള്‍ ശേഖരിക്കും

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് ഈ സംഘം എത്തിയത്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ ബന്ധുക്കളില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. Also Read;അബുദാബി ലുലുവില്‍ നിന്ന് വന്‍ തുക തിരിമറി; ജീവനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു അന്വേഷണസംഘം കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി രേഖകള്‍ പരിശോധിക്കും. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുണ്ട് എന്ന് അന്വേഷണ […]

എസ്ഡിപിഐ പിന്തുണ; യുഡിഎഫ് നിലപാട് പറയാന്‍ വൈകിയതില്‍ മുസ്ലിം സംഘടനകള്‍ക്കിടയിലും അതൃപ്തി

എസ്ഡിപിഐയുടെ പിന്തുണ തേടുന്ന കാര്യത്തില്‍ യുഡിഎഫ് നിലപാട് പറയാന്‍ വൈകിയതില്‍ മുസ്ലിം സംഘടനകള്‍ക്കിടയിലും അതൃപ്തി രൂക്ഷമാകുന്നു. എസ്ഡിപിഐയുടെ പിന്തുണ തേടുന്ന കാര്യത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ആദ്യ ഘട്ടത്തില്‍ സ്വീകരിച്ച മൗനമാണ് സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളുടെ അമര്‍ഷത്തിന് പ്രധാന കാരണം. അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധകക്ഷികള്‍ ഒരുമിക്കുന്നതില്‍ തെറ്റില്ല എന്നാണ് ഒരു വിഭാഗം നിലപാടറിയിച്ചിട്ടുള്ളത്. Also Read ; പ്രവേശനം നിഷേധിച്ച ഗര്‍ഭിണി പുറത്ത് പ്രസവിച്ച സംഭവം; മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍ എസ്ഡിപിഐ ഏകപക്ഷീയമായി നല്‍കാന്‍ തീരുമാനിച്ച പിന്തുണ […]

ചോദ്യംചെയ്യലിന് ഇന്നുതന്നെ ഹാജരാകണം: കരുവന്നൂര്‍ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഇ.ഡി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറുന്ന സിപിഎം നേതാക്കളുടെ ശ്രമങ്ങള്‍ക്ക് തടയിട്ട് ഇ.ഡി. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, കൗണ്‍സിലര്‍ പി കെ ഷാജന്‍ എന്നിവര്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണം എന്ന് ഇ.ഡി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്ന് എംഎം വര്‍ഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് വഴങ്ങാതെ ഇ.ഡി നിലപാട് കര്‍ശനമാക്കുകയായിരുന്നു. Also Read ;വില്ലേജ് ഓഫിസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍ കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് […]

വില്ലേജ് ഓഫിസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍

കടുത്തുരുത്തി: വൈദ്യുതിച്ചാര്‍ജ് അടയ്ക്കാനെന്നപേരില്‍ 1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിലായി. ഞീഴൂര്‍ വില്ലേജ് ഓഫിസര്‍ ജോര്‍ജ് ജോണ്‍ (52) ആണ് അറസ്റ്റിലായത്.കുറവിലങ്ങാട് സ്വദേശിയായ യുവാവ് ജനന രജിസ്‌ട്രേഷന്‍ നടത്താന്‍ പാലാ ആര്‍ഡിഒ ഓഫീസില്‍ അപേക്ഷ കൊടുത്തിരുന്നു. Also Read ; ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ 290 സ്ഥാനാര്‍ത്ഥികള്‍ പരിശോധന നടത്തി അന്വേഷണ റിപ്പോര്‍ട്ട് ആര്‍ഡിഒ ഓഫിസില്‍ സമര്‍പ്പിക്കാന്‍ കൈക്കൂലിയായി 1300 രൂപ വില്ലേജ് ഓഫിസര്‍ ആവശ്യപ്പെട്ടിരുന്നു .വില്ലേജ് ഓഫീസിലെ വൈദ്യുതിച്ചാര്‍ജ് അടയ്ക്കാനെന്ന പേരിലാണ് പണം […]

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ 290 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച 252 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. മാര്‍ച്ച് 28നാണ് സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയത്. Also Read; ശൈലജയ്ക്കും ഷാഫിക്കുമെതിരെ അപരന്‍മാരുടെ കൂട്ടം ; വടകരയില്‍ തീപാറും ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ നല്‍കിയത് തിരുവനന്തപുരം മണ്ഡലത്തിലാണ്. ആലത്തൂരാണ് കുറവ് സ്ഥാനാര്‍ഥികളുള്ളത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച […]

ശൈലജയ്ക്കും ഷാഫിക്കുമെതിരെ അപരന്‍മാരുടെ കൂട്ടം ; വടകരയില്‍ തീപാറും

കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മുന്‍മന്ത്രി കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്ത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോഴാണ്, വടകരയില്‍ മുന്‍മന്ത്രി ശൈലജയ്ക്ക് പുറമെ, ശൈലജ കെ കെ, ശൈലജ കെ, ശൈലജ പി എന്നിവര്‍ മത്സര രംഗത്തെത്തിയത്. Also Read ; തൃശൂര്‍ ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി കൂടാതെ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണനുമാണ് ഉള്ളത്. യുഡിഎഫിന്റെ ഷാഫി പറമ്പിലിന് അപരന്മാരായി രണ്ട് […]

തൃശൂര്‍ ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി

തൃശൂര്‍: തൃശൂര്‍ മൂര്‍ക്കനാട് ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍കൂടി മരിച്ചു. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ സന്തോഷാണ് മരിച്ചത്. ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെ ആയിരുന്നു സംഘര്‍ഷമുണ്ടായത്. പരുക്കേറ്റ് നാലുപേര്‍ ചികിത്സയിലാണ്. സംഘര്‍ഷത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രധാനപ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം