ബൂത്തുകളില്‍ വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കല്‍: ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ സ്ഥിരതാമസമില്ലാത്തവരുടെയും അന്യ സംസ്ഥാന തൊഴിലാളികളുടെയും പ്രദേശങ്ങളില്‍ കേട്ടുകേള്‍വി പോലുമില്ലാത്തവരുടെയും വോട്ട് ചേര്‍ത്തുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എല്‍ ഡി എഫ് തൃശൂര്‍ ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജന.സെക്രട്ടറി കെ പി രാജേന്ദ്രന്‍ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കി. അടഞ്ഞുകിടക്കുന്ന വീടുകളും ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും കേന്ദ്രീകരിച്ചും വോട്ടര്‍പട്ടികയില്‍ നിന്നും ഐ ഡി കാര്‍ഡ് നമ്പറുകളും വീട്ടുനമ്പറുകളും എടുത്ത് വീടുകളില്‍ താമസിക്കുന്നവര്‍ പോലുമറിയാതെയും വ്യാജ വാടക കരാറുകള്‍ […]





Malayalam 


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































