ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നാളത്തെ സാംപിള്‍ വെടിക്കെട്ടിനും ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൂരം വെടിക്കെട്ടിനും നിയന്ത്രണങ്ങളോടെ ജില്ലാ ഭരണകൂടം അനുമതി നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നല്‍കിയ സമാന അനുമതിയാണ് ഈ വര്‍ഷവും നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും. നാളെ വൈകീട്ട് 7.30നുള്ള സാംപിള്‍ വെടിക്കെട്ട് വടക്കാഞ്ചേരി ദേശവും പൂര ദിവസമായ ചൊവ്വാഴ്ച വൈകീട്ട് 7.30നുള്ള വെടിക്കെട്ട് എങ്കക്കാട് ദേശവും ബുധനാഴ്ച പുലര്‍ച്ചെയുള്ള വെടിക്കെട്ട് കുമരനെല്ലൂര്‍ ദേശവുമാണ് നടത്തുക. വെടിക്കെട്ടിന് അനുമതി നല്‍കാന്‍ ധാരണയായെന്ന് ജില്ലാ […]

സ്ഥാനാര്‍ഥിയാകാനില്ലെന്ന് ശോഭന, ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ഥിയായി നടി ശോഭനയെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ താന്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് താരം രംഗത്ത് വന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ച ശോഭന ആവശ്യമെങ്കില്‍ പ്രചാരണ രംഗത്തിറങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്. സുരേഷ് ഗോപി വഴിയാണ് നടി ശോഭനയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതിനെ കുറിച്ച് ബി ജെ പിയില്‍ ആലോചനകള്‍ നടന്നത്. Also Read ; ഇയാള്‍ എന്ത്…(തെറി)..! സതീശനെ പച്ചത്തെറി വിളിച്ച് സുധാകരന്‍, മൈക്കിന് മുന്നില്‍ വീണ്ടും നിലമറന്ന് കെ പി സി സി […]

സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ തുടങ്ങും മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. 32 നദികളില്‍ സാന്‍ഡ് ഓഡിറ്റിങ് നടത്തുകയും 8 ജില്ലകളില്‍ ഖനന സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ആദ്യ അനുമതി മലപ്പുറത്ത്. കടലുണ്ടി ചാലിയാര്‍ പുഴകളില്‍ മാര്‍ച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി. Also Read ; ഉയര്‍ന്ന ചൂട്; പൊങ്കാലയിടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 8 ജില്ലകളില്‍ ഒന്നേമുക്കാല്‍ കോടിയോളം മെട്രിക് ടണ്‍ മണല്‍ ഇവിടങ്ങളില്‍ നിന്ന് ഖനനം ചെയ്യാമെന്നാണ് സാന്‍ഡ് ഓഡിറ്റിംഗില്‍ കണ്ടെത്തിയിരിക്കുന്നത്. […]

ഉയര്‍ന്ന ചൂട്; പൊങ്കാലയിടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. Also Read ; തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ ഫലം വന്നുതുടങ്ങി തലകറക്കം, ക്ഷീണം, തലവേദന, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ […]

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു

ആലപ്പുഴ: കായംകുളത്ത് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയില്‍. കായംകുളത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസാണ് കത്തിനശിച്ചത്. എം എസ് എം കോളേജിന് സമീപത്തെത്തിയപ്പോള്‍ ബസില്‍ നിന്ന് രൂക്ഷമായ ഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാര്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ തീപിടിത്തമുണ്ടാവുകയായിരുന്നു എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. Join with […]

ലൈസന്‍സെടുക്കാന്‍ കടമ്പകളേറെ; മേയ് 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും

തിരുവനന്തപുരം: ഇനി വണ്ടി നല്ലതുപോലെ ഒടിക്കാനറിഞ്ഞാലേ ലൈസന്‍സ് കിട്ടൂ. എളുപ്പത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടാത്ത രീതിയിലാണ് പുതിയ പരിഷ്‌കാരങ്ങള്‍. മേയ് 1 മുതല്‍ ഇത് നടപ്പിലാക്കും. എച്ചിനു പകരം സങ്കീര്‍ണമായ രീതിയിലുള്ള പരിഷ്‌കാരങ്ങളാണ് ലൈസന്‍സ് എടുക്കാനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. Also Read ; ആലുവ മോഷണ കേസ്; നിര്‍ണായകമായത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അതേസമയം ‘മോട്ടര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തില്‍ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാല്‍ പാദം കൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സിലക്ഷന്‍ സംവിധാനമുള്ളതും 95 സിസിക്കു […]

പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: കുവ്വക്കാട് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശിവക്ഷേത്രത്തിനു സമീപം പുത്തന്‍പുരയില്‍ താഴെ കുനിയില്‍ ദാസന്റെ മകള്‍ ദിനയ ദാസിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. Also Read ; മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാഥിനിയാണ് ദിനയ ദാസ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പെരുവട്ടൂര്‍ ചെറിയപ്പുരം ക്ഷേത്രോത്സവത്തിനിടെയാണ് കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയായ പിവി സത്യനാഥന്‍ (62) നെ കൊലപ്പെടുത്തിയത്. Also Read ; തൃശൂര്‍ പാലപ്പിള്ളിയില്‍ പുലിയിറങ്ങി; പശുക്കിടാവിനെ കൊന്നു തിന്നു സംഭവവുമായി ബന്ധപ്പെട്ട് പെരുവട്ടൂര്‍ സ്വദേശിയായ സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം പുറത്തോന അഭിലാഷ് (30) നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലയ്ക്കു പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ […]

ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം തുടരും, വനാതിര്‍ത്തിക്ക് പുറത്തെത്തിയാലേ വെടിവെക്കാനാവൂ: എ കെ ശശീന്ദ്രന്‍

കോഴിക്കോട്: കാട്ടാന ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ആന വന അതിര്‍ത്തിക്ക് പുറത്ത് എത്തിയാല്‍ മാത്രമേ വെടിവെയ്ക്കാന്‍ കഴിയുകയുളളു. ആനയുടെ സഞ്ചാരപഥം നന്നായി നിരീക്ഷിക്കുന്നുണ്ട്. കോടതിയുടെ നിലപാടില്‍ അയവ് വന്നിട്ടുണ്ട്. കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. Also Read ; ‘മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്’; കേന്ദ്ര വനം മന്ത്രി ഭുപേന്ദര്‍ യാദവ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി […]

ഉറങ്ങുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കക്ക് തീ പിടിച്ചു

ഉറങ്ങുന്നതിനിടെ യുവാവിൻ്റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കക്ക് തീ പിടിച്ചു. തലനാരിഴക്ക് ഒഴിവായത് വൻദുരന്തം. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് വീട്ടിൽ കാസിമിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. Also Read ; 35 ലക്ഷം വരുമാനം ഒഴിവാക്കി സിനിമയിലേക്ക് കാസിമിൻ്റെ മകൻ മുഹമ്മദ് ഫഹീമിൻ്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ അടുത്തു വച്ചു ഫഹീം ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയും കിടക്കക്ക് തീപിടിക്കുകയുമായിരുന്നു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി വെള്ളം ഒഴിച്ച് തീ അണക്കുകയായിരുന്നു. കിടക്ക ഭാഗികമായി കത്തിയ […]