ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം; പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമിട്ട് പണ്ടാര അടുപ്പില്‍ തീപകര്‍ന്നു. പത്തരയ്ക്കാണ് ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും വൈകി. ക്ഷേത്രം തന്ത്രിയാണ് ശ്രീകോവിലില്‍ നിന്നും ദീപം മേല്‍ശാന്തി വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്ക് കൈമാറിയത്. ക്ഷേത്ര നടപന്തലിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. അതില്‍ നിന്നാണ് ക്ഷേത്രത്തിന് മുന്‍വശത്തുള്ള അടുപ്പില്‍ തീപകര്‍ന്നത്. Also Read ;മീന്‍പിടുത്തത്തിനിടെ മരണം; നഷ്ടപരിഹാരം അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി ഉച്ചയ്ക്ക് രണ്ടരക്കാണ് പൊങ്കാല നിവേദ്യം അര്‍പ്പിക്കുക. തലസ്ഥാനം ജനസാഗരമാണ്. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. […]

ഞാന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു, മാധ്യമങ്ങള്‍ എന്നോട് മാപ്പ് പറയണം, സതീശന്‍ അനിയനാണ് – സുധാകരന്റെ വിശദീകരണം

ആലപ്പുഴ: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ അസഭ്യവാക്ക് പ്രയോഗിച്ച സംഭവത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ വിശദീകരണം. താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. തന്റെ ഭാഗത്ത് പാളിച്ചയില്ല. അതിനാല്‍ മാപ്പ് പറയില്ല. മാധ്യമങ്ങള്‍ തന്നോടാണ് മാപ്പ് പറയേണ്ടതെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഡി സതീശനും താനും തമ്മില്‍ ജ്യേഷ്ഠാനുജന്‍മാരെ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരാഗ്നി ജാഥയ്ക്ക് സതീശനാണ് ഓടി നടക്കുന്നത്. അദ്ദേഹത്തെ തള്ളിപ്പറയാനോ മോശമാക്കാനോ ജീവിതത്തില്‍ എനിക്ക് കഴിയില്ല. ഞങ്ങള്‍ […]

സുധാകരന്റെ അസഭ്യ പദപ്രയോഗം; സതീശന്‍ ഉടക്കി, ഹൈക്കമാന്‍ഡ് ഇടപെട്ടു

ആലപ്പുഴ: സമരാഗ്നി ജാഥയോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പരസ്യമായി നീരസം പ്രകടിപ്പിക്കുകയും അസഭ്യപദ പ്രയോഗം നടത്തുകയും ചെയ്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കടുത്ത അതൃപ്തി. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഇടപെട്ടു. തിരഞ്ഞെടുപ്പിനെയും സമരാഗ്നി ജാഥയെയും ഇക്കാര്യങ്ങള്‍ ബാധിക്കരുതെന്ന് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കി. എ ഐ സി സി ജനറല്‍ഡ സെക്രട്ടറി കെ സി വേണുഗോപാല്‍ കെ പി […]

മൂന്നാം സീറ്റ് ഇല്ലെങ്കില്‍, മുസ്ലീം ലീഗ് ഒറ്റയ്ക്ക് മത്സരിക്കും; നാളെ നിര്‍ണായക യോഗം

മലപ്പുറം: മൂന്നാം സീറ്റില്‍ അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെങ്കില്‍ ഒറ്റയ്ക്കുള്ള മത്സരത്തിന് തയ്യാറെടുക്കാന്‍ മുസ്ലീം ലീഗ്. നാളത്തെ യോഗം പരാജയപ്പെട്ടേക്കാമെന്ന് ലീഗ് വിലയിരുത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ലീഗിന്റെ തീരുമാനം. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ കോഴിക്കോട് കൂടി മത്സരിക്കാനാണ് നീക്കം. കോഴിക്കോട് നേതൃത്വവുമായി ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയിട്ടുണ്ട്. വേണ്ടി വന്നാല്‍ മത്സരത്തിന് ഒരുങ്ങണമെന്നാണ നിര്‍ദേശം. Also Read ;അനിശ്ചിതത്വം മാറാതെ ആര്‍സി, ലൈസന്‍സ് പ്രിന്റിങ് ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ […]

അനിശ്ചിതത്വം മാറാതെ ആര്‍സി, ലൈസന്‍സ് പ്രിന്റിങ്

തിരുവനന്തപുരം: വാഹന റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി), ഡ്രൈവിങ് ലൈസന്‍സ് പ്രിന്റിങ് സംബന്ധിച്ച അനിശ്ചിതാവസ്ഥ മാറിയില്ല. ഇതുവരെ പ്രിന്റ് ചെയ്തതിന്റെ പണം നല്‍കാമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതിന്റെ അടിസ്ഥാനത്തില്‍ 15 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന്റെ കാലതാമസമാണുള്ളത്. Also Read ; ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി 10 ലക്ഷത്തിലേറെ ആര്‍സിയും ലൈസന്‍സുമാണ് അച്ചടിക്കാനുള്ളത്. നവംബര്‍ 27 നു മുടങ്ങിയതാണ് പ്രിന്റിങ്. നിലവില്‍ മോട്ടര്‍ വാഹന വകുപ്പ് ഓഫിസില്‍ ഫെസിലിറ്റി മാനേജ്‌മെന്റ് സേവനങ്ങള്‍ ചെയ്യുന്ന സിഡിറ്റിനു […]

ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നാളത്തെ സാംപിള്‍ വെടിക്കെട്ടിനും ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൂരം വെടിക്കെട്ടിനും നിയന്ത്രണങ്ങളോടെ ജില്ലാ ഭരണകൂടം അനുമതി നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നല്‍കിയ സമാന അനുമതിയാണ് ഈ വര്‍ഷവും നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും. നാളെ വൈകീട്ട് 7.30നുള്ള സാംപിള്‍ വെടിക്കെട്ട് വടക്കാഞ്ചേരി ദേശവും പൂര ദിവസമായ ചൊവ്വാഴ്ച വൈകീട്ട് 7.30നുള്ള വെടിക്കെട്ട് എങ്കക്കാട് ദേശവും ബുധനാഴ്ച പുലര്‍ച്ചെയുള്ള വെടിക്കെട്ട് കുമരനെല്ലൂര്‍ ദേശവുമാണ് നടത്തുക. വെടിക്കെട്ടിന് അനുമതി നല്‍കാന്‍ ധാരണയായെന്ന് ജില്ലാ […]

സ്ഥാനാര്‍ഥിയാകാനില്ലെന്ന് ശോഭന, ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ഥിയായി നടി ശോഭനയെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ താന്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് താരം രംഗത്ത് വന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ച ശോഭന ആവശ്യമെങ്കില്‍ പ്രചാരണ രംഗത്തിറങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്. സുരേഷ് ഗോപി വഴിയാണ് നടി ശോഭനയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതിനെ കുറിച്ച് ബി ജെ പിയില്‍ ആലോചനകള്‍ നടന്നത്. Also Read ; ഇയാള്‍ എന്ത്…(തെറി)..! സതീശനെ പച്ചത്തെറി വിളിച്ച് സുധാകരന്‍, മൈക്കിന് മുന്നില്‍ വീണ്ടും നിലമറന്ന് കെ പി സി സി […]

സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ തുടങ്ങും മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. 32 നദികളില്‍ സാന്‍ഡ് ഓഡിറ്റിങ് നടത്തുകയും 8 ജില്ലകളില്‍ ഖനന സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ആദ്യ അനുമതി മലപ്പുറത്ത്. കടലുണ്ടി ചാലിയാര്‍ പുഴകളില്‍ മാര്‍ച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി. Also Read ; ഉയര്‍ന്ന ചൂട്; പൊങ്കാലയിടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 8 ജില്ലകളില്‍ ഒന്നേമുക്കാല്‍ കോടിയോളം മെട്രിക് ടണ്‍ മണല്‍ ഇവിടങ്ങളില്‍ നിന്ന് ഖനനം ചെയ്യാമെന്നാണ് സാന്‍ഡ് ഓഡിറ്റിംഗില്‍ കണ്ടെത്തിയിരിക്കുന്നത്. […]

ഉയര്‍ന്ന ചൂട്; പൊങ്കാലയിടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. Also Read ; തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ ഫലം വന്നുതുടങ്ങി തലകറക്കം, ക്ഷീണം, തലവേദന, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ […]

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു

ആലപ്പുഴ: കായംകുളത്ത് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയില്‍. കായംകുളത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസാണ് കത്തിനശിച്ചത്. എം എസ് എം കോളേജിന് സമീപത്തെത്തിയപ്പോള്‍ ബസില്‍ നിന്ന് രൂക്ഷമായ ഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാര്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ തീപിടിത്തമുണ്ടാവുകയായിരുന്നു എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. Join with […]