കേരളത്തില്‍ അഞ്ച് ദിവസത്തേക്ക് മഴ കനക്കും ; ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മിതമായ \ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ രണ്ടു ദിവസം കാറ്റും ശക്തമായി തുടരും. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരംവരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതിനാലാണ് മഴ കടുക്കുന്നത്. Also Read ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യര്‍ത്ഥന; പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് പോലീസ് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ചയും […]

വയനാട് ദുരന്തം ; കോര്‍ത്തുപിടിച്ച കൈവിട്ടുപോയ അനിയത്തീ, നീ എവിടെ?

ചൂരല്‍മല: ഉരുള്‍ജലത്തില്‍ ഒരു കൈയകലത്തില്‍ കാണാതായ അനിയത്തിയെയോര്‍ത്ത് ഫാത്തിമ നൗറിന്‍ എന്ന പ്ലസ്ടുക്കാരിയുടെ ഉള്ളുനീറുന്നുണ്ട്. മലവെള്ളം ഇരച്ചെത്തിയപ്പോള്‍ ഫാനില്‍ തൂങ്ങിക്കിടന്നാണു ഫാത്തിമ ജീവിതത്തിലേക്കു തിരിച്ചുകയറിയത്. സഹോദരി സിയ നൗറിനെ കൈകോര്‍ത്തു പിടിക്കാന്‍ നോക്കിയെങ്കിലും ഒറ്റ നിമിഷം കൊണ്ടു കാണാതായി. മാതാപിതാക്കളും വേര്‍പെട്ടുപോയെങ്കിലും അവരെ പിന്നീടു രക്ഷാപ്രവര്‍ത്തകര്‍ ക്യാംപിലെ ത്തിച്ചിരുന്നു. Also Read ; മനു ഭാക്കര്‍-സരബ്‌ജ്യോത് സിങ് സഖ്യത്തിന് ഷൂട്ടിങ് മിക്സ്ഡ് ടീമിനത്തില്‍ വെങ്കലം ചൂരല്‍മല ടൗണിനോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു മാതാപിതാക്കളായ ഉബൈദ്, മൈമൂന എന്നിവര്‍ക്കൊപ്പം ഫാത്തിമയും സിയയും […]

ശക്തമായ മഴയില്‍ മലപ്പുറത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

മലപ്പുറം: ശക്തമായ മഴയില്‍ തിരൂര്‍ കൂട്ടായി പി.കെ.ടി.ബി.എം. യു.പി. സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. പ്രവര്‍ത്തിക്കുന്നില്ലാത്ത സ്‌കൂളിന്റെ പഴയ ഓടിട്ട കെട്ടിടമാണ് ബുധനാഴ്ച പുലര്‍ച്ചെ തകര്‍ന്നുവീണത്. അപകടം സംഭവിച്ചത് പുലര്‍ച്ചെയായതിനാല്‍ വന്‍ അപകടം ഒഴിവായി. Also Read ; എന്റെ മോളെക്കണ്ടോ? 8 വയസ്സുകാരിയുടെ ഫോട്ടോ കാണിച്ച് വിതുമ്പലോടെ സോമദാസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയില്‍ കുതിര്‍ന്നതും കാലപഴക്കവും മൂലം കെട്ടിടം നിലംപതിക്കുകയായിരുന്നു. ഫിറ്റ്‌നെസില്ലാത്ത കെട്ടിടം പൊളിച്ചുനീക്കാത്തതില്‍ വിമര്‍ശനമുയരുന്നുണ്ട്. Join […]

എന്റെ മോളെക്കണ്ടോ? 8 വയസ്സുകാരിയുടെ ഫോട്ടോ കാണിച്ച് വിതുമ്പലോടെ സോമദാസ്

”എന്റെ മോളെക്കണ്ടോ?’ മേപ്പാടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ വരാന്തയില്‍ കാണുന്നവരെയെല്ലാം ഫോണില്‍ 8 വയസ്സുകാരി അനന്തികയുടെ ഫോട്ടോ കാണിച്ചു കൊടുക്കുകയാണ് സോമദാസ്. കൊണ്ടുവരുന്ന മൃതദേഹങ്ങളില്‍ തന്റെ കുഞ്ഞുണ്ടോ എന്ന ആശങ്ക. അവള്‍ ജീവനോടെ തിരിച്ചു വരണേയെന്നാണ് പ്രാര്‍ഥന. Also Read ;വയനാട്ടില്‍ കാരുണ്യത്തിന്റെ പ്രവാഹം; നിക്ഷേപം നിറഞ്ഞ് സ്‌നേഹബാങ്ക് വയനാട് അതിര്‍ത്തിയോടു ചേര്‍ന്ന നീലഗിരി ഏരുമാട് സ്വദേശി സോമദാസിന്റെ മകള്‍ അനന്തിക, അനന്തികയുടെ മുത്തശ്ശി സരസ്വതി, മുത്തച്ഛന്‍ ദാസന്‍ എന്നിവരെയാണ് ഉരുള്‍പൊട്ടലില്‍ കാണാതായത്. Join with metro post […]

വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായി നടി നിഖില വിമല്‍

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് ആരംഭിച്ച തളിപ്പറമ്പ് കലക്ഷന്‍ സെന്ററിലാണ് സജീവസാന്നിധ്യമായി നടി നിഖില വിമല്‍ എത്തിയത്. Also Read ; എന്താണ് ബെയ്‌ലി പാലം? കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ നിഖില വിമല്‍ രാത്രി വൈകിയും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം പാക്കിങ്ങ് ഉള്‍പ്പടെയുള്ള കാര്യ ങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു.സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങാതെ നേരിട്ടിറങ്ങിയ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധിയാളുകള്‍ എത്തുന്നുണ്ട്. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം നിരവധി സിനിമ താരങ്ങള്‍ […]

അച്ഛനും അമ്മയും എവിടെ? അനുജത്തിയുടെ ശരീരത്തിനടുത്ത് ഉറ്റവരെയും കാത്ത് ശ്രുതി

മേപ്പാടി : കൂരിരുട്ടിന്റെ മറവില്‍ കലി തുള്ളിയെത്തിയ ഉരുള്‍പൊട്ടല്‍ പല കുടുംബങ്ങളെയും വേരോടെ പിഴുതെടുത്ത് മറഞ്ഞപ്പോള്‍ മറ്റ് ചിലരെ തനിച്ചാക്കാനും മറന്നില്ല. വെള്ളാര്‍ മല സ്‌കൂളിനുസമീപം താമസിക്കുന്ന ശിവണ്ണന്റെ ഒന്‍പതംഗ കുടുംബം മൂത്തമകള്‍ ശ്രുതിയെ തനിച്ചാക്കിയാണ് കാണാമറയത്തേക്ക് ഒഴുകിപ്പോയത്. ചൂരല്‍മലയില്‍ ചൊവ്വാഴ്ചയുണ്ടായ ഉരുള്‍ പൊട്ടലില്‍ ശിവണ്ണന്‍, ഭാര്യ സബിത, അച്ഛന്‍ ബോമലപ്പന്‍, അമ്മ സാവിത്രി, ശിവണ്ണന്റെ മക്കള്‍ എന്നിവരടക്കം ഒന്‍പതംഗ കുടുംബത്തെയാണ് കാണാതായത്. ഇവരില്‍ ഇളയമകളും കല്പറ്റ ഗവ. കോളേജ് വിദ്യാര്‍ഥിയുമായ ശ്രേയ (19)യുടെ മൃതദേഹം മാത്രമാണ് […]

മുണ്ടക്കൈയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍; നിര്‍മിക്കുന്നത് 85 അടി നീളമുള്ള ബെയ്‌ലി പാലം

കല്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനായി കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറപ്പെട്ടിട്ടുണ്ട്. സൈനികരും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നാല് സംഘങ്ങളിലായി 150 രക്ഷാപ്രവര്‍ത്തകരുണ്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും. Also Read ; പ്രളയത്തെ പോലും അതിജീവിച്ച പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു ബെയ്‌ലി പാലം നിര്‍മ്മിക്കുന്നതിനായി മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് എത്തി പരിശോധന നടത്തിയിരുന്നു. പാലം നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളില്‍ കരമാര്‍ഗമുള്ളവ ഇന്നലെ രാത്രിയോടെ പുറപ്പെട്ടു. വിമാനമാര്‍ഗം കൊണ്ടുവരേണ്ടത് രാവിലെ കൊണ്ടുവരും. […]

വയനാട്ടിലെ ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പെട്ടു

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. മലപ്പുറം മഞ്ചേരിയില്‍ വച്ചായിരുന്നു അപകടം. മന്ത്രിയുടെ വാഹനവും സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ കൈയ്ക്ക് സാരമായ പരിക്കുണ്ട്.സ്‌കൂട്ടര്‍ യാത്രികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. Also Read ; വടക്കാഞ്ചേരി റെയില്‍വേ പാളത്തിലെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 155 ആയി. 481 പേരെ രക്ഷപ്പെടുത്തി. 191 പേര്‍ വിവിധ […]

ഉദ്യോഗസ്ഥര്‍ സജീവമായി ദുരന്തഭൂമിയില്‍ ഉണ്ടാകും : മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈയിലും ചുരല്‍മലയിലും ഉരുള്‍പ്പൊട്ടലുണ്ടായ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഹൃദയഭേദകമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. സ്ഥലത്ത് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ അതിജീവിച്ചവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ സജീവമായി ദുരന്തമുഖത്ത് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. Also Read ; മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉദ്യോഗസ്ഥര്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കാത്തിരിക്കാതെ സാഹചര്യമനുസരിച്ച് നടപടികള്‍ […]

മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

വയനാട്: വയനാട് മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ സമീപ ജില്ലകളായ മലപ്പുറം,കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. Also Read ; ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണമെന്നും വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണമെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ടീമും കണ്ണൂരില്‍ നിന്നുള്ള ടീമും പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ തൃശൂര്‍ മെഡിക്കല്‍ […]