അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം; നടപടിയ്‌ക്കൊരുങ്ങി സ്‌കൂള്‍ മാനേജ്‌മെന്റ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഴ്ച വരുത്തിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ്. സംഭവത്തില്‍ പ്രധാനധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം സ്‌കൂള്‍ മാനേജ്‌മെന്റ് തള്ളി. Also Read: സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് 75,000 കടന്നു റാന്നി നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂള്‍ യു.പി വിഭാഗം അധ്യാപിക ലേഖ രവീന്ദ്രന്റെ 13 വര്‍ഷത്തെ ശമ്പള കുടിശ്ശിക വിദ്യാഭ്യാസ ഓഫിസില്‍ നിന്ന് തടഞ്ഞുവെച്ചതില്‍ മനംനൊന്താണ് […]

അതിതീവ്രമഴ; 3 ജില്ലയില്‍ റെഡ് അലര്‍ട്ട്

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ, 3 ജില്ലകളില്‍ റെഡ് അലര്‍ട്ടും 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടുമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. […]

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ […]

പി ടി ഉഷ കേരളത്തെ ചതിച്ചു, ജനിച്ചു വളര്‍ന്ന നാടിനെ മറന്നു; ആരോപണവുമായി കായികമന്ത്രി വി അബ്ദുറഹ്‌മാന്‍

മലപ്പുറം: ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. പി ടി ഉഷയാണ് കളരിയെ ദേശീയ ഗെയിംസില്‍ നിന്ന് ഒഴിവാക്കിയതെന്ന് മന്ത്രി ആരോപിച്ചു. കേന്ദ്ര കായിക മന്ത്രാലയം അത് തന്നെ അറിയിച്ചുവെന്നും പി ടി ഉഷ കേരളത്തെ ചതിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് വളര്‍ന്നു വന്നാണ് പി ടി ഉഷ ഉന്നത പദവിയില്‍ എത്തിയത്. കേരളത്തില്‍ ജനിച്ചു വളന്ന് ഇവിടെയുണ്ടായിരുന്ന സര്‍ക്കാരുകളുടെ സഹായം കൊണ്ടാണ് […]

വാലറ്റക്കാരന്റെ ബൗണ്ടറി ഷോട്ട് ഹെല്‍മറ്റില്‍ തട്ടി കേരള ക്യാപ്റ്റന്റെ കൈകളില്‍! രഞ്ജിയില്‍ കേരളം ചരിത്ര ഫൈനലിന് അരികെ

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം ചരിത്ര ഫൈനലിനരികെ. ഒന്നാം ഇന്നിംഗ്‌സില്‍ രണ്ട് റണ്‍സ് ലീഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. ആദ്യ ഇന്നിംഗ്സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സിന് പുറത്തായി. രണ്ട് ടീമുകളുടെയും രണ്ടാം ഇന്നിംഗ്സ് കൂടി പൂര്‍ത്തിയാകാനുണ്ടെങ്കിലും കേരളത്തിന്റെ ഫൈനല്‍ സാധ്യതക്ക് ഇനി മങ്ങലേല്‍ക്കാനുള്ള സാധ്യത വിരളമാണ്. ഗുജറാത്തിന് ഇനി ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ വെള്ളിയാഴ്ച കേരളത്തെ രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ […]

തോമസ് ഐസ്‌ക് കേരളത്തിന്റെ അന്തകനെന്ന് ചെറിയാന്‍ ഫിലിപ്പ്

തോമസ് ഐസ്‌ക് കേരളത്തിന്റെ അന്തകനെന്ന് ചെറിയാന്‍ ഫിലിപ്പ്. കിഫ്ബി എന്ന ബകനെ തീറ്റിപ്പോറ്റാന്‍ അമിത ചുങ്കം ചുമത്തി യാത്രക്കാരെ കൊള്ളയടിക്കേണ്ട ദുരവസ്ഥ ക്ഷണിച്ചു വരുത്തിയത് മുന്‍ ധനമന്ത്രി തോമസ് ഐസക് ആണെന്നും വികലമായ ധനകാര്യ മാനേജ്‌മെന്റിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തി സമ്പദ്ഘടന തകര്‍ത്ത തോമസ് ഐസക്ക് കേരളത്തിന്റെ അന്തകനാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. Also Read; വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ; ടി പി രാമകൃഷ്ണന്‍ ‘അക്കാദമിക് ബുദ്ധിജീവി മാത്രയായ തോമസ് ഐസക്കിന് കേരളത്തിന്റെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി […]

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം.കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തണമെന്നും അത് ഉപാധി രഹിതമാകണമെന്നും ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്കും വയനാട് പുനരധിവാസത്തിനും പ്രത്യേക പരിഗണന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളമുള്ളത്. Also Read ; നെന്മാറ ഇരട്ടക്കൊല ; ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്, സുധാകരന്റെ ശരീരത്തില്‍ 8 വെട്ടുകള്‍, അമ്മ ലക്ഷ്മിയെ 12 തവണ വെട്ടി, പ്രതി […]

മെസ്സിയും പിള്ളേരും കേരളത്തിലേക്ക്…. മത്സരം അടുത്ത വര്‍ഷം, കൊച്ചിക്ക് പ്രഥമ പരിഗണന, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹിമാന്‍

തിരുവനന്തപുരം : ഫുട്‌ബോള്‍ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമായി. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കം അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് കായിക മന്ത്രി അബ്ദുറഹിമാന്‍. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം കേരളത്തില്‍വെച്ച് മത്സരം നടക്കും. ലയണല്‍ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും. മഞ്ചേരി സ്റ്റേഡിയത്തില്‍ 20000 കാണികളെ […]

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ; ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാറി നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന് മുമ്പ് 25 ലക്ഷം രൂപയായിരുന്നു പരിധി ഇതാണിപ്പോള്‍ 5 ലക്ഷമാക്കി കുറച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും സാരമായി ബാധിക്കും. കൂടാതെ വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഓണക്കാല ചെലവുകള്‍ക്ക് പിന്നാലെയാണ് ഇത്തരത്തില്‍ സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്. Join […]

വാരിയെല്ലിനു പൊട്ടല്‍ , കഴുത്തില്‍പാടുകള്‍ ദുരൂഹതകള്‍ ഒഴിയാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുടെ മരണം ; അന്വേഷണം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം

തൃശൂര്‍: വലപ്പാട് സ്വദേശിനിയായ ശ്രുതി കാര്‍ത്തികേയന്‍ മരണപ്പെട്ടിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു.ബംഗളൂരുവില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് തമിഴ് നാട്ടിലെ ഈറോഡില്‍ ദുരൂഹ സാഹചര്യത്തിലാണ് ശ്രുതി മരണപ്പെട്ടത്. 2021 ഓഗസ്റ്റ് 17നാണ് ശ്രുതി മരണപ്പെട്ടത്.വലപ്പാട് പള്ളിപ്പുറം തറയില്‍ കാര്‍ത്തികേയന്റെയും കൈരളിയുടെയും മകളാണു ശ്രുതി. Also Read ; സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും, പ്രേമത്തിലെ നീര്‍പാലം ജലസേചന വകുപ്പ് അടച്ചു വിഷം ഉള്ളില്‍ചെന്ന നിലയിലാണ് മരണമെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം വാരിയെല്ല് പൊട്ടിയതായും കഴുത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. […]