മുണ്ടക്കൈയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍; നിര്‍മിക്കുന്നത് 85 അടി നീളമുള്ള ബെയ്‌ലി പാലം

കല്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനായി കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറപ്പെട്ടിട്ടുണ്ട്. സൈനികരും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നാല് സംഘങ്ങളിലായി 150 രക്ഷാപ്രവര്‍ത്തകരുണ്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും. Also Read ; പ്രളയത്തെ പോലും അതിജീവിച്ച പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു ബെയ്‌ലി പാലം നിര്‍മ്മിക്കുന്നതിനായി മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് എത്തി പരിശോധന നടത്തിയിരുന്നു. പാലം നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളില്‍ കരമാര്‍ഗമുള്ളവ ഇന്നലെ രാത്രിയോടെ പുറപ്പെട്ടു. വിമാനമാര്‍ഗം കൊണ്ടുവരേണ്ടത് രാവിലെ കൊണ്ടുവരും. […]

വയനാട്ടിലെ ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പെട്ടു

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോര്‍ജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. മലപ്പുറം മഞ്ചേരിയില്‍ വച്ചായിരുന്നു അപകടം. മന്ത്രിയുടെ വാഹനവും സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ കൈയ്ക്ക് സാരമായ പരിക്കുണ്ട്.സ്‌കൂട്ടര്‍ യാത്രികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. Also Read ; വടക്കാഞ്ചേരി റെയില്‍വേ പാളത്തിലെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 155 ആയി. 481 പേരെ രക്ഷപ്പെടുത്തി. 191 പേര്‍ വിവിധ […]

ഉദ്യോഗസ്ഥര്‍ സജീവമായി ദുരന്തഭൂമിയില്‍ ഉണ്ടാകും : മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈയിലും ചുരല്‍മലയിലും ഉരുള്‍പ്പൊട്ടലുണ്ടായ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഹൃദയഭേദകമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. സ്ഥലത്ത് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ അതിജീവിച്ചവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ സജീവമായി ദുരന്തമുഖത്ത് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. Also Read ; മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉദ്യോഗസ്ഥര്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കാത്തിരിക്കാതെ സാഹചര്യമനുസരിച്ച് നടപടികള്‍ […]

മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

വയനാട്: വയനാട് മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ സമീപ ജില്ലകളായ മലപ്പുറം,കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. Also Read ; ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണമെന്നും വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണമെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ടീമും കണ്ണൂരില്‍ നിന്നുള്ള ടീമും പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ തൃശൂര്‍ മെഡിക്കല്‍ […]

ആറ് മണിക്കൂറായി ചെളിയില്‍ കുടുങ്ങി കിടന്നിരുന്ന ആളെ രക്ഷപ്പെടുത്തി

കല്‍പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മലവെള്ളപ്പാച്ചിലിനിടയില്‍പ്പെട്ട് മണിക്കൂറുകളായി ചെളിയില്‍ കുടുങ്ങി കിടന്നിരുന്ന ആളെ രക്ഷാസംഘം രക്ഷിച്ചു. കഴിഞ്ഞ ആറു മണിക്കൂറുകളായി ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതഞ്ഞു കിടക്കുന്ന നിലയിലാണ് ഇദ്ദേഹം ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് സമീപത്തായുള്ള പാറയില്‍ രണ്ട് കുട്ടികള്‍ കൂടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തകരും പുറപ്പെട്ടിട്ടുണ്ട്. Also Read ; കോഴിക്കോട് ഉരുള്‍പ്പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നു ; ഒരാളെ കാണാതായി മുണ്ടക്കൈ ഗ്രാമം […]

വെല്‍ഫെയര്‍ സെസിന് ധനവകുപ്പിന്റെ അംഗീകാരമില്ല

തൃശ്ശൂര്‍: ഭക്ഷ്യമന്ത്രി മുന്‍കൈയെടുത്ത് രൂപം കൊടുത്ത വെല്‍ഫെയര്‍ സെസിന് ധനവകുപ്പ് അംഗീകാരം നല്‍കാത്തതിനെത്തുടര്‍ന്ന് റേഷന്‍ വ്യാപാരികള്‍ കുടിശ്ശികക്കുരുക്കില്‍. റേഷന്‍ വ്യാപാരികളുടെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാനും ക്ഷേമനിധിയിലേക്ക് തുക സമാഹരിക്കാനുമായിരുന്നു സെസ്. മുന്‍ഗണനേതരവിഭാഗം ഗുണഭോക്താക്കളില്‍ നിന്ന് നിശ്ചിത കാലത്തേക്ക് പ്രതിമാസം ഒരു രൂപ വെല്‍ഫയര്‍ ഫണ്ട് സെസ് പിരിക്കാനായിരുന്നു തീരുമാനം. ധനവകുപ്പ് തീരുമാനം എടുക്കാത്തതോടെ അഞ്ച് മാസമായി പെന്‍ഷന്‍ കുടിശ്ശികയാണ്. Also Read ; കോടതിവിധി ഉണ്ടായിട്ടും ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കാതെ സംസ്ഥാന സര്‍ക്കാര്‍ 51,87,883 […]

കോടതിവിധി ഉണ്ടായിട്ടും ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കാതെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും സ്‌കൂളുകളില്‍ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ‘എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം’ പാഠ്യപദ്ധതി സമീപനമായി പ്രഖ്യാപിച്ചിരിക്കേയാണ് ഈ അലംഭാവം. Also Read; രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം ഉത്തര്‍പ്രദേശിലെ ഒരു കേസ് പരിഗണിച്ച് 2021 ഒക്ടോബറിലായിരുന്നു സുപ്രീംകോടതി ഇതു സംബന്ധിച്ചവിധി പുറപ്പെടുവിച്ചത്. എല്ലാ സംസ്ഥാനങ്ങളും വിദ്യാലയങ്ങളില്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കണമെന്നായിരുന്നു ഉത്തരവ്. നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. എന്നാല്‍, കേരളം ഇതില്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. […]

തോടുകള്‍ വൃത്തിയാക്കാന്‍ ഇനി റോബോ വരും

കൊച്ചി: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ഒരു ജീവന്‍ നഷ്ടമായിട്ട് ഒരു മാസമായിട്ടില്ല. തോട്ടിലെ മാലിന്യക്കൂമ്പാരമാണ് ജോയിയെന്ന ശുചീകരണ തൊഴിലാളിയുടെ ജീവന്‍ കവര്‍ന്നത്. Also Read ; കൈലാസനാഥിന് പുതുദൗത്യം പുതുച്ചേരിയില്‍ ഇതുപോലെയുള്ള തോടുകളുടെയും കനാലുകളുടെയും ശുചീകരണത്തിന് ഉപയോഗിക്കാവുന്ന ഒരു റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് ജെന്‍ റോബോട്ടിക്‌സ് എന്ന റോബോട്ടിക് സ്റ്റാര്‍ട്ടപ്പ്. അപകടകരമായ കനാലുകളും തോടുകളുമെല്ലാം വില്‍ ബോര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിനെ ഉപയോഗിച്ച് വൃത്തിയാക്കാനാകും. സംസ്ഥാന വാട്ടര്‍ അതോറിറ്റിക്കുവേണ്ടി തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിലിത് ഉപയോഗിക്കുന്നുണ്ടെന്ന് ജെന്‍ റോബോട്ടിക്‌സ് സി.ഇ.ഒ. എം.കെ. […]

കോളെടുക്കല്ലേ, പണി കിട്ടും…

ഓണ്‍ലൈനിലൂടെ നിയമവിരുദ്ധപ്രവൃത്തികള്‍ നടത്തുന്ന സൈബര്‍മേഖലയായ ഡാര്‍ക്ക് വെബിലൂടെയും തട്ടിപ്പ് നടക്കുന്നുണ്ട്. സാധാരണ സെര്‍ച്ച് എന്‍ജിനുകള്‍ ഉപയോഗിച്ച് ഡാര്‍ക്ക് വെബില്‍ എത്താനാകില്ല. സൈറ്റുകളിലും ഡേറ്റാബേസുകളിലും നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തി വില്‍പ്പനയ്ക്ക് വയ്ക്കുന്നതാണ് രീതി. നൈജീരിയപോലുള്ള ആഫ്രിക്കന്‍രാജ്യങ്ങളിലെ സംഘങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെ കണ്ടെത്താന്‍ സൈബര്‍ പോലീസിന് പരിമിതികളുണ്ട്. Also Read ; അമീബിക് മസ്തിഷ്‌കജ്വരത്തെ കീഴടക്കി 12-കാരന്‍ ; ഇന്ന് ആശുപത്രി വിടും ഓണ്‍ലൈന്‍ ഹണി ട്രാപ്പ് സംഘങ്ങള്‍ക്കെതിരേയും മുന്നറിയിപ്പുമായി പോലീസ് രംഗത്തുണ്ട്. ഉത്തരേന്ത്യക്കാരാണ് തട്ടിപ്പിന് പിന്നില്‍. സാമൂഹികമാധ്യമ […]

അമീബിക് മസ്തിഷ്‌കജ്വരത്തെ കീഴടക്കി 12-കാരന്‍ ; ഇന്ന് ആശുപത്രി വിടും

കൊച്ചി : അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബാധിച്ച് കൊച്ചിയില്‍ ചികിത്സയിലായിരുന്ന 12-കാരന്‍ തിങ്കളാഴ്ച ആശുപത്രി വിടും. തൃശ്ശൂര്‍ വെങ്കിടങ് പാടൂര്‍ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാര്‍ഥി ഒരു മാസത്തിലധികമായി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. Also Read ; വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പാറ്റ ജൂണ്‍ ഒന്നിന് പനിയെത്തുടര്‍ന്ന് കുട്ടി പാടൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു. പിന്നാലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്കും മാറ്റി. സ്രവപരിശോധനയില്‍ അണുബാധ സ്ഥിരീകരിച്ചു. ആരോഗ്യ നില മോശമായതോടെ വെന്റിലേറ്ററിലേക്കും […]