ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം വാങ്ങാന്‍ മടി; രമേശ് നാരായണന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

കൊച്ചി: എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ നടന്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് വിമര്‍ശനത്തില്‍ പെട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണന്‍. Also Read  ;പരീക്ഷ ഇല്ലാതെ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ്മാന്‍ ആവാം പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ക്ഷണിച്ചത് നടന്‍ ആസിഫ് അലിയെയായിരുന്നു. എന്നാല്‍ ആസിഫ് അലിയില്‍ നിന്നും രമേശ് […]

പരീക്ഷ ഇല്ലാതെ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ്മാന്‍ ആവാം

ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഇന്ത്യാ പോസ്റ്റ് ഇപ്പോള്‍ ഗ്രാമീണ ട്ടാക് സേവകര്‍ (പോസ്റ്റ് മാന്‍ , പോസ്റ്റ് മാസ്റ്റര്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് പരീക്ഷ ഇല്ലാതെ കേരളത്തിലെ പോസ്റ്റ് ഓഫീസുകളിലെ പോസ്റ്റ് മാന്‍ തസ്തികയില്‍ അപേക്ഷിക്കാം. മൊത്തം 44228 ഒഴിവുകളാണുളളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ  https://indiapostgdsonline.gov.in/  ഇല്‍ 2024 ജൂലൈ 15 […]

നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു

കൊച്ചി: നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു. 97 വയസായിരുന്നു. ഇന്ന് വൈകിട്ട് നാലു മണിക്ക് നോര്‍ത്ത് പറവൂര്‍ ചെറിയപ്പിള്ളിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും. ബുധനാഴ്ച്ച പന്ത്രണ്ട് മണിക്കയാണ് സംസ്‌കാരം. Also Read ; മുംബൈയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; നാല് പേര്‍ മരിച്ചു നാടകത്തിലൂടെ വന്ന കുളപ്പുള്ളി ലീല ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അമ്മയാണ് തന്റെ എല്ലാമെന്ന് പലപ്പോഴും അഭിമുഖങ്ങളിലൂടെ നടി പറഞ്ഞിരുന്നു. Join with metro post : വാർത്തകളറിയാൻ […]

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; കണ്ണൂരില്‍ പോലീസുകാരനെതിരെ ബ്ലാക്ക് മെയിലിങ് പരാതി.

കണ്ണൂര്‍: കണ്ണൂര്‍ കോട്ടയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥനെതിരെ ബ്ലാക്ക് മെയിലിങ് പരാതി. മുഴുപ്പിലങ്ങാട് സ്വദേശിയായ പോലീസുകാരന്‍ പ്രവീഷ് കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ചിത്രങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. Also Read ; ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കൂടി കണ്ണൂര്‍, കൊല്ലം സ്വദേശികള്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷണം ആരംഭിച്ചു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് […]

സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം; പാലക്കാട് വീട് തകര്‍ന്ന് അമ്മയ്കും മകനും ദാരുണാന്ത്യം

കൊച്ചി: ശക്തമായ മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇന്നലെ വൈകീട്ട് കണ്ണൂര്‍ മട്ടന്നൂരില്‍ സ്ത്രീ വെള്ളക്കെട്ടില്‍ വീണ് മരിച്ചിരുന്നു. കോളാരിയില്‍ കുഞ്ഞാമിന(51) ആണ് മരിച്ചത്. Also Read ; നിങ്ങളില്ലെങ്കില്‍ എനിക്ക് ഈ വിജയം കൈവരിക്കാനാകില്ല, ആരാധകരോട് നന്ദി പറഞ്ഞ് പ്രഭാസ് ഇന്നലെ രാത്രി പെയ്ത കനത്തമഴയില്‍ പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടില്‍ സുലോചന(53), മകന്‍ രഞ്ജിത്(32) എന്നിവരാണ് മരിച്ചത്. പലയിടങ്ങളിലും കനത്തമഴിയിലും കാറ്റിലും മരങ്ങള്‍ കടപുഴകിവീണു. ഇന്ന് […]

കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ബസ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തൊഴിലാളികള്‍

കോഴിക്കോട്: കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-വടകര റൂട്ടിലെ സര്‍വീസ് തിങ്കളാഴ്ച മുതല്‍ ബഹിഷ്‌കരിക്കാന്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ റൂട്ടിലോടുന്ന ഒരുവിഭാഗം തൊഴിലാളികളാണ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. Also Read ; കുട്ടികള്‍ക്കായി ബറോസിന്റെ  അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് മോഹന്‍ലാല്‍ ദേശീയപാതാ വികസന പ്രവൃത്തി കാരണം റോഡില്‍ നിറയെ ചെളിയും വെള്ളക്കെട്ടുമായതിനാല്‍ ബസ് ഓടിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാകുന്നതിനാല്‍ കൃത്യസമയത്ത് സര്‍വീസ് നടത്താന്‍ കഴിയുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. Join with metro […]

കുട്ടികള്‍ക്കായി ബറോസിന്റെ  അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കുട്ടികള്‍ക്കായാണ് ഈ ചിത്രം ഒരുങ്ങുന്നത്. ടി കെ രാജീവ് കുമാറിന്റെ ആശയത്തില്‍ സുനില്‍ നമ്പുവാണ് ആനിമേഷന്‍ സീരീസിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. Also Read ; അരോമ മണി അന്തരിച്ചു ഓണം റിലീസായി സെപ്റ്റംബര്‍ 12നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസ് രചനയിലാണ് ഈ ത്രീഡി ചിത്രം റിലീസിനെത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാല്‍ […]

അരോമ മണി അന്തരിച്ചു

പ്രമുഖ സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (65) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. Also Read ; തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് ബാനറുകളില്‍ 62ഓളം സിനിമകള്‍ നിര്‍മ്മിച്ച അരോമ മണിയുടെ ആദ്യനിര്‍മ്മാണ സംരംഭം 1977ല്‍ റിലീസ് ചെയ്ത മധു നായകനായ ‘ധീരസമീരെ യമുനാതീരെ’ ആയിരുന്നു. ‘തിങ്കളാഴ്ച നല്ല ദിവസം’, ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. Join with […]

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

തൃശൂര്‍: തൃശൂരില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 31 വയസ്സുകാരനായ ചാവക്കാട് സ്വദേശി വിഷ്ണുവാണ് മരിച്ചത്. Also Read ; വയനാടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍ വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പാണ് വിഷ്ണുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

വയനാടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍

വയനാട്: പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന്‍ നിജാസ് (26) എന്നിവരാണ് പോലീസ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. Also Read; വിവാഹച്ചടങ്ങുകള്‍ക്കായി വധുവിന്റെ വീട്ടിലേക്ക് പോകവെ പാമ്പുകടിയേറ്റ് വരന് ദാരുണാന്ത്യം പോക്‌സോ നിയമ പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും കേസെടുത്ത് കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു. മേപ്പാടി പോലീസ് ഇന്‍സ്പെക്ടര്‍ […]