പത്തനംതിട്ടയില്‍ പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല മേപ്രാലില്‍ പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മേപ്രാല്‍ സ്വദേശി 48 വയസ്സുള്ള റെജിയാണ് മരിച്ചത്. Also Read ; അധ്യാപകര്‍ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ആറ് മണിയോടെ വീട്ടില്‍ നിന്നും പുല്ലു ചെത്താന്‍ പോയിരുന്ന റെജിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ബോധമറ്റ നിലയില്‍ റെജിയെ കണ്ടെത്തിയത്. ഉടനെ തന്നെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് വൈദ്യുതിബന്ധം വിച്ഛേദിച്ചു. […]

അധ്യാപകര്‍ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അധ്യാപകര്‍ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്നും അവരെ കണ്ടെത്തി തിരുത്താന്‍ പുരോഗമന ആഭിമുഖ്യമുള്ള അധ്യാപക സംഘടനകള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പത്താം ക്ലാസ് വിജയം വലിയതോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം സംബന്ധിച്ച കാര്യം ചര്‍ച്ചയാകുകയാണ്. ഇവര്‍ അടിസ്ഥാന ശേഷി നേടിയെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണമെന്നും മികവ് ക്യാമ്പയിനിലൂടെ അത് അധ്യാപകര്‍ പ്രാവര്‍ത്തികമാക്കണമെന്നും കെ.എസ്.ടി.എ മികവ് 2024  പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. Also Read ; കണ്ണൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനരികെ സ്‌ഫോടക […]

കണ്ണൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനരികെ സ്‌ഫോടക വസ്തു കണ്ടെത്തി ബോംബ് സ്‌ക്വാഡ്

കണ്ണൂര്‍: കണ്ണവം കോളയാട് നിര്‍മാണത്തിലിരിക്കുന്ന വീടിനരികെ സ്‌ഫോടകവസ്തു കണ്ടെത്തി ബോംബ് സ്‌ക്വാഡ്. പന്നിപ്പടക്കം പോലുള്ള വസ്തുവാണെന്നാണ് പ്രാഥമിക നിഗമനം. ഒരു ബക്കറ്റില്‍ അഞ്ച് സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്. Also Read ; ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നു ; പുഴയില്‍ കുളിക്കാനിറങ്ങിയവര്‍ കുടുങ്ങി ജില്ലയില്‍ വയോധികന്‍ ബോംബ് പൊട്ടി മരിച്ചതിന് പിന്നാലെയാണ് പരിശോധന കര്‍ശനമാക്കിയത്. വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൂത്തുപറമ്പില്‍ ഒരു ക്ഷേത്രത്തിന്റെ സമീപത്തുനിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ബോംബ് കണ്ടെടുത്തിരുന്നു. Join with metro post : വാർത്തകളറിയാൻ […]

ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നു ; പുഴയില്‍ കുളിക്കാനിറങ്ങിയവര്‍ കുടുങ്ങി

പാലക്കാട്: പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ ജലനിരപ്പ് ഉയര്‍ന്ന് നാലുപേര്‍ കുടുങ്ങി. പുഴയുടെ നടുക്ക് പെട്ടുപോയ ഇവരെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. Also Read ; ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം വാങ്ങാന്‍ മടി; രമേശ് നാരായണന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം വെള്ളം കുത്തിയൊഴുകിയെത്തിയതോടെ നാലുപേരും പുഴയുടെ നടുവിലെ പാറക്കെട്ടില്‍ കയറി നിന്നതാണ് രക്ഷയായത്. വിവരം അറിഞ്ഞ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവര്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ പുഴയില്‍ വെള്ളം കുറവായിരുന്നുവെന്നും പെട്ടെന്ന് […]

ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം വാങ്ങാന്‍ മടി; രമേശ് നാരായണന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

കൊച്ചി: എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ നടന്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് വിമര്‍ശനത്തില്‍ പെട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണന്‍. Also Read  ;പരീക്ഷ ഇല്ലാതെ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ്മാന്‍ ആവാം പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ക്ഷണിച്ചത് നടന്‍ ആസിഫ് അലിയെയായിരുന്നു. എന്നാല്‍ ആസിഫ് അലിയില്‍ നിന്നും രമേശ് […]

പരീക്ഷ ഇല്ലാതെ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ്മാന്‍ ആവാം

ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഇന്ത്യാ പോസ്റ്റ് ഇപ്പോള്‍ ഗ്രാമീണ ട്ടാക് സേവകര്‍ (പോസ്റ്റ് മാന്‍ , പോസ്റ്റ് മാസ്റ്റര്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് പരീക്ഷ ഇല്ലാതെ കേരളത്തിലെ പോസ്റ്റ് ഓഫീസുകളിലെ പോസ്റ്റ് മാന്‍ തസ്തികയില്‍ അപേക്ഷിക്കാം. മൊത്തം 44228 ഒഴിവുകളാണുളളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ  https://indiapostgdsonline.gov.in/  ഇല്‍ 2024 ജൂലൈ 15 […]

നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു

കൊച്ചി: നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു. 97 വയസായിരുന്നു. ഇന്ന് വൈകിട്ട് നാലു മണിക്ക് നോര്‍ത്ത് പറവൂര്‍ ചെറിയപ്പിള്ളിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും. ബുധനാഴ്ച്ച പന്ത്രണ്ട് മണിക്കയാണ് സംസ്‌കാരം. Also Read ; മുംബൈയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; നാല് പേര്‍ മരിച്ചു നാടകത്തിലൂടെ വന്ന കുളപ്പുള്ളി ലീല ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അമ്മയാണ് തന്റെ എല്ലാമെന്ന് പലപ്പോഴും അഭിമുഖങ്ങളിലൂടെ നടി പറഞ്ഞിരുന്നു. Join with metro post : വാർത്തകളറിയാൻ […]

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; കണ്ണൂരില്‍ പോലീസുകാരനെതിരെ ബ്ലാക്ക് മെയിലിങ് പരാതി.

കണ്ണൂര്‍: കണ്ണൂര്‍ കോട്ടയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥനെതിരെ ബ്ലാക്ക് മെയിലിങ് പരാതി. മുഴുപ്പിലങ്ങാട് സ്വദേശിയായ പോലീസുകാരന്‍ പ്രവീഷ് കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ചിത്രങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. Also Read ; ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില കൂടി കണ്ണൂര്‍, കൊല്ലം സ്വദേശികള്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷണം ആരംഭിച്ചു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് […]

സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം; പാലക്കാട് വീട് തകര്‍ന്ന് അമ്മയ്കും മകനും ദാരുണാന്ത്യം

കൊച്ചി: ശക്തമായ മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇന്നലെ വൈകീട്ട് കണ്ണൂര്‍ മട്ടന്നൂരില്‍ സ്ത്രീ വെള്ളക്കെട്ടില്‍ വീണ് മരിച്ചിരുന്നു. കോളാരിയില്‍ കുഞ്ഞാമിന(51) ആണ് മരിച്ചത്. Also Read ; നിങ്ങളില്ലെങ്കില്‍ എനിക്ക് ഈ വിജയം കൈവരിക്കാനാകില്ല, ആരാധകരോട് നന്ദി പറഞ്ഞ് പ്രഭാസ് ഇന്നലെ രാത്രി പെയ്ത കനത്തമഴയില്‍ പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര കൊട്ടേക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടില്‍ സുലോചന(53), മകന്‍ രഞ്ജിത്(32) എന്നിവരാണ് മരിച്ചത്. പലയിടങ്ങളിലും കനത്തമഴിയിലും കാറ്റിലും മരങ്ങള്‍ കടപുഴകിവീണു. ഇന്ന് […]

കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ബസ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തൊഴിലാളികള്‍

കോഴിക്കോട്: കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-വടകര റൂട്ടിലെ സര്‍വീസ് തിങ്കളാഴ്ച മുതല്‍ ബഹിഷ്‌കരിക്കാന്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ റൂട്ടിലോടുന്ന ഒരുവിഭാഗം തൊഴിലാളികളാണ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. Also Read ; കുട്ടികള്‍ക്കായി ബറോസിന്റെ  അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് മോഹന്‍ലാല്‍ ദേശീയപാതാ വികസന പ്രവൃത്തി കാരണം റോഡില്‍ നിറയെ ചെളിയും വെള്ളക്കെട്ടുമായതിനാല്‍ ബസ് ഓടിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് സര്‍വീസ് ബഹിഷ്‌കരിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാകുന്നതിനാല്‍ കൃത്യസമയത്ത് സര്‍വീസ് നടത്താന്‍ കഴിയുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. Join with metro […]