കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ട്രക്ക് നദിക്കടിയില്‍ കണ്ടെത്തി ; സ്ഥിരീകരിച്ച് റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ട്രക്ക് നദിക്കടിയില്‍ കണ്ടെത്തി. പുഴയോരത്തുനിന്ന് ഇരുപതുമീറ്ററോളം മാറിയാണ് ട്രക്ക് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡയും പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് ഉടന്‍ പുറത്തെടുക്കണമെന്നും അതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കാര്‍വാര്‍ എസ്പിയും അറിയിച്ചു. Also Read ; 123 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍, 28 ദിവസം വാലിഡിറ്റി ; പുതിയ ജിയോ ഭാരത് 4ജി ഫോണുകള്‍ പുറത്തിറക്കി അംബാനി ഡീപ് സെര്‍ച്ച് […]

മലപ്പുറത്ത് കുടുംബകോടതിക്ക് മുന്നില്‍ ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

മലപ്പുറം: കുടുംബകോടതിക്കുമുന്നിലിട്ട് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് യുവാവ്. മാരകമായി മുറിവേറ്റ കാവനൂര്‍ ചെരങ്ങകുണ്ടില്‍ ശാന്ത(55) യെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read ; ചെമ്മീന്‍കൃഷിക്ക് സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത് കേന്ദ്രബജറ്റ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പോരൂര്‍ ചാത്തങ്ങോട്ടുപുറം കിഴക്കേക്കര വീട്ടില്‍ കെ.സി.ബൈജുമോനാണ് (28) ഭാര്യ ചെരങ്ങകുണ്ടില്‍ ദില്‍ഷ(34) യുടെ അമ്മ ശാന്തയെ വെട്ടുകത്തികൊണ്ട് വെട്ടിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 2016ലാണ് ദില്‍ഷയും ബൈജുമോനും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. ബൈജുമോന്‍ കൂലിപ്പണിക്കാരനാണ്. ഇരുവരും […]

അര്‍ബുദബാധിതര്‍ക്ക് ആശ്വാസമായി മരുന്നുകളുടെ തീരുവയിളവ്

തൃശ്ശൂര്‍ : അര്‍ബുദത്തിനെതിരേ ഏറെ ഫലപ്രദമായി ഉപയോഗിക്കുന്ന മൂന്ന് മരുന്നുകളുടെ കസ്റ്റംസ് തീരുവ പൂര്‍ണമായി ഒഴിവാക്കുന്നത് ചെറിയ ആശ്വാസമാണ്. നിലവില്‍ 10 ശതമാനമാണ് തീരുവ. സ്തനാര്‍ബുദത്തിനെതിരേയുള്ള ട്രാസ്റ്റുസുമാബ് ഡെറക്‌സ്‌ടെ കന്‍, ശ്വാസകോശാര്‍ബുദത്തിനെതിരേയുള്ള ഓസി മെര്‍ടിനിബ്, പിത്തനാളിയെയും മറ്റും ബാധിക്കുന്ന രോഗത്തിനെതിരേയുള്ള ഡുര്‍വാ ല്യൂമാബ് തുടങ്ങിയ മരുന്നുകളുടെ തീരുവയാണ് ഒഴിവാക്കുന്നത്. Also Read; ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 82 റണ്‍സ് ജയം മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ ഇതിനെല്ലാം പതിനായിരങ്ങളാണ് വില. […]

വെട്ടിപ്പ് തടയാന്‍ ഭേദഗതി : വീട്ടുവാടക ബിസിനസ് ഇനി വരുമാനമല്ല

ന്യൂഡല്‍ഹി : വാടകയ്ക്കു നല്‍കിയ വീട്ടില്‍ നിന്നുള്ള വരുമാനം ബിസിനസ് വരുമാനമെന്ന് കാണിച്ചുള്ള നികുതിവെട്ടിപ്പ് 2025 ഏപ്രില്‍ 1 മുതല്‍ നടക്കില്ല. ഇതിനായി ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്തി. യഥാര്‍ഥത്തില്‍ ‘ഇന്‍കം ഫ്രം ഹൗസ് പ്രോപര്‍ട്ടി’ എന്ന ഐടിആര്‍ ഹെഡിലാണ് ഈ വരുമാനം കാണിക്കേണ്ടത്. എന്നാല്‍ പലരും ഇത് ബിസിനസ് വരുമാനമായി രേഖപ്പെടുത്തി കുറഞ്ഞനികുതിയാണ് നല്‍കുന്നത്. ഭേദഗതിയനുസരിച്ച് വീട്ടുവാടക ബിസിനസ് വരുമാനത്തില്‍ ഇനി ഉള്‍ക്കൊള്ളിക്കാനാകില്ല. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ […]

സ്‌ക്രാംജെറ്റ് റോക്കറ്റ് എന്‍ജിന്‍ പറപ്പിച്ച് ഐ.എസ്.ആര്‍.ഒ

തിരുവനന്തപുരം: അന്തരീക്ഷ വായു വലിച്ചെടുത്തു കുതിക്കാന്‍ ശേഷിയുള്ള സ്‌ക്രാംജെറ്റ് റോക്കറ്റ് എന്‍ജിന്‍ പറപ്പിച്ച് ഐഎസ്ആര്‍ഒ. സ്‌ക്രാംജെറ്റ് എന്‍ജിന്‍ ഉപയോഗിച്ച് പറക്കല്‍ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. രോഹിണി 560 (ആര്‍എച്ച്560) സൗണ്ടിങ് റോക്കറ്റിന്റെ ഇരുവശങ്ങളിലായി പ്രൊപ്പല്‍ഷന്‍ ഘടിപ്പിച്ച് അഡ്വാന്‍ സ്ഡ് ടെക്‌നോളജി വെഹിക്കിള്‍ (എടിവി) ആയി രൂപമാറ്റം വരുത്തിയാണ് സാങ്കേതികവിദ്യ പരീക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ 7.30 ന് ശ്രീഹരിക്കോട്ടയില്‍ നടന്ന പരീക്ഷണം വിജയമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. Also Read ; ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ […]

ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ 30ന്; മന്ത്രി വി.എന്‍.വാസവന്‍ ശിലയിടും

ഗുരുവായൂര്‍: ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ 30ന് മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിക്കും. ദേവസ്വം മെഡിക്കല്‍ സെന്ററിന് പിന്നില്‍ 56 കോടി രൂപ ചെലവില്‍ മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രി, 13.50 കോടി രൂപ ചെലവില്‍ കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണം, തെക്കേ നടയില്‍ ദേവസ്വം ബാച്ചിലേഴ്‌സ് ക്വാര്‍ട്ടേഴ്‌സിന് സമീപം 4.20 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അഗ്‌നിരക്ഷാകേന്ദ്രം, പുന്നത്തൂര്‍ക്കോട്ടയില്‍ ആനപ്പിണ്ടവും തീറ്റയുടെ ബാക്കിയും സംസ്‌കരിച്ച് വളമാക്കുന്ന 2.09 കോടി രൂപയുടെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്, ആനകള്‍ക്ക് മഴയും വെയിലും […]

ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണര്‍മാരുടെ നടപടി ചോദ്യം ചെയ്ത് കേരളവും പശ്ചിമബംഗാളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് രണ്ട് ഹര്‍ജികളും പരിഗണിക്കുന്നത്. Also Read ; അര്‍ജുന്‍ എവിടെ? ഇന്ന് പുഴയില്‍ നിന്നും കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും ഏഴ് ബില്ലുകളാണ് രണ്ടേമുക്കാല്‍ വര്‍ഷത്തിലധികമായി ഗവര്‍ണര്‍ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് കേരളത്തിന്റെ ആക്ഷേപം. നിയമസഭ പാസാക്കിയ ഒരു ബില്ലിന് മാത്രമാണ് ഗവര്‍ണര്‍ അംഗീകാരം […]

എഐവൈഎഫ് പാലക്കാട് ജില്ല ജോയിന്റ് സെക്രട്ടറി ഷാഹിന വീടിനുള്ളില്‍ മരിച്ച നിലയില്‍

പാലക്കാട് : എഐവൈഎഫ് പാലക്കാട് ജില്ല ജോയിന്റ് സെക്രട്ടറിയെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി ഷാഹിന(25) യെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. Also Read ;രഞ്ജിത്ത് ഇസ്രായേലിന്റെ മുഖത്തടിച്ചു, ലൊക്കേഷന്‍ കണ്ടെത്തിയപ്പോള്‍ മലയാളികളെ പുറത്താക്കാന്‍ നോക്കുന്നു : മനാഫ് (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, […]

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

കോഴിക്കോട് : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി […]

ട്രെയിന്‍ വരുന്നതുകണ്ട് റെയില്‍ പാലത്തില്‍ നിന്ന് നാലുപേര്‍ പുഴയില്‍ ചാടി; തിരച്ചില്‍

തൃശ്ശൂര്‍: റെയില്‍ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ വരുന്നതുകണ്ട് ചാലക്കുടി റെയില്‍വെ പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ നാലുപേര്‍ക്കായി തിരച്ചില്‍ നടത്തുന്നു. ഇതില്‍ ഒരാളെ ട്രെയിന്‍ തട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്. Also Read; തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയുന്നതിനിടെ കയര്‍ കുരുങ്ങി; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം തിങ്കളാഴ്ച പുലര്‍ച്ചെ 1.30- ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. റെയില്‍ പാളത്തിലൂടെ നടന്നുപോയിരുന്ന നാലുപേരില്‍ ഒരാളെ ട്രെയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ ചാലക്കുടി പുഴയിലേയ്ക്ക് ചാടുകയും ചെയ്തതായി ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ […]