അതിജീവനത്തിന്റെ കഥ; ആടുജീവിതം ഒടിടിയിലേക്ക്

ആഗോളതലത്തില്‍ തിയേറ്റര്‍ വിജയം നേടിയ ബ്ലെസി – പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’ സിനിമാ പ്രേമികള്‍ക്കായി ഒടിടിയിലേക്ക്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുകന്നത്. ഈ മാസം 19 ന് ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലാണ് ഒടിടിയില്‍ എത്തുന്നത്. Also Read ; അംബാനി കല്ല്യാണത്തില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ മത്സ്യമുട്ട ബ്ലെസിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നിരൂപക പ്രശംസയും, പ്രേക്ഷകപ്രശംസയും കൈവരിച്ച ചിത്രം ആഗോളതലത്തില്‍ 150 […]

കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റ് ജോലി ഒഴിവ്

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധ (CCRS), ചെന്നൈ ഇപ്പോള്‍ റിസര്‍ച്ച് അസോസിയേറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ, ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 24 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ […]

ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്കുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയി; വിശദീകരണം തേടി റെയില്‍വെ

കണ്ണൂര്‍: ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്കുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയതില്‍ വിശദീകരണം തേടി റെയില്‍വെ. ഇന്നലെ രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കോഴിക്കോട് പയ്യോളിയില്‍ നിര്‍ത്താതെ പോയത്. സംഭവത്തില്‍ ലോക്കോ പൈലറ്റടക്കമുള്ള ജീവനക്കാരോട് വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചു. Also Read ; 22 ലക്ഷം വാങ്ങാനുള്ള ശക്തി പ്രമോദിനില്ല, കോഴ ആരോപണത്തില്‍ മുഹമ്മദ് റിയാസും കുറ്റക്കാരന്‍, സത്യം പുറത്തുവരണം, കോണ്‍ഗ്രസ് സമരത്തിന് സ്റ്റേഷന്‍ പിന്നിട്ട വിവരം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്റ്റേഷന്‍ ഇല്ലാത്ത ഇരിങ്ങല്‍ ഭാഗത്ത് ട്രെയിന്‍ നിര്‍ത്തിയെങ്കിലും […]

22 ലക്ഷം വാങ്ങാനുള്ള ശക്തി പ്രമോദിനില്ല, കോഴ ആരോപണത്തില്‍ മുഹമ്മദ് റിയാസും കുറ്റക്കാരന്‍, സത്യം പുറത്തുവരണം, കോണ്‍ഗ്രസ് സമരത്തിന്

കോഴിക്കോട്: കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത് എന്തിന്റെ പേരിലെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍. 22 ലക്ഷം വാങ്ങാനുള്ള ശക്തി പ്രമോദിനില്ല. ഇതിന്റെ പിന്നില്‍ ആരെല്ലാമാണ് എന്ന് കണ്ടെത്തണം. കോഴിക്കോട് ഡിസിസി അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കും. നീതി കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. Also Read ; സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു, അതീവ ജാഗ്രത പിഎസ്‌സി കോഴയില്‍ മന്ത്രി മുഹമ്മദ് റിയാസും കുറ്റക്കാരനാണ്. റിയാസിന് പരാതി ലഭിച്ചപ്പോള്‍ പൊലീസിനോടാണ് […]

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു, അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു. എല്ലാ മേഖലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ 14 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്. Also Read ; ജോയി എവിടെ? തെരച്ചിലിനായി റോബോട്ടുകള്‍, റെയില്‍വേ തിരിഞ്ഞുനോക്കിയില്ലെന്ന് മേയര്‍ പ്രതിദിനം പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 13000 കടക്കുന്നു. 173 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഡെങ്കി പനി സ്ഥിരീകരിച്ചത്. 22 പേര്‍ക്ക് എലിപ്പനി ബാധിച്ചു. നാലു പേര്‍ക്ക് കോളറയും […]

ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വിയില്‍ പതിനാലുകാരന്‍ ജീവനൊടുക്കി

കൊച്ചി: ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വിയില്‍ പതിനാലുകാരന്‍ ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്നല്‍ (14)ആണ് തൂങ്ങിമരിച്ചത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. Also Read ; PSC കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിയെ പുറത്താക്കി CPIM വെള്ളിയാഴ്ച്ച വൈകീട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. Join with […]

PSC കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിയെ പുറത്താക്കി CPIM

കോഴിക്കോട്: പിഎസ്സി കോഴ ആരോപണത്തില്‍ സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിക്ക് ചേരാത്ത പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് ഈ തീരുമാനം എടുത്ത്. Also Read ;സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യത സര്‍ക്കാരിനെയും സിപിഐഎമ്മിനെയും വലിയ വിവാദത്തിലാക്കിയ വിഷയമായിരുന്ന പിഎസ്സി കോഴ ആരോപണം. അതിനാലാണ് സിപിഐഎം കര്‍ശന നടപടിയിലേക്ക് കടന്നത്. ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ […]

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് , യെല്ലോ ജാഗ്രതാ നിര്‍ദേശവും പ്രഖ്യാപിച്ചിട്ടുണ്ട്. Also Read; വൈദ്യുതി പോസ്റ്റിലിടിച്ച് 21കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ശനിയാഴ്ച ആലപ്പുഴ, പാലക്കാട് ജില്ലകളിലൊഴികെ മറ്റ് എല്ലായിടത്തും ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, […]

വൈദ്യുതി പോസ്റ്റിലിടിച്ച് 21കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.

കാസര്‍കോട്: കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് 21കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക മാവിനക്കട്ടയില്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മാവിനക്കട്ട സ്വദേശി കലന്തര്‍ ഷമാസ്(21)നെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ മൊയ്തീന്‍ സര്‍വാസിനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: നഗരമധ്യത്തില്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. ശനിയാഴ്ച രാവിലെ തോട് വൃത്തിയാക്കുന്നതിനിടെ കോര്‍പ്പറേഷനിലെ താത്കാലിക ജീവനക്കാരനായ മാരായമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്. Also Read ; തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ ഡെപ്യൂട്ടേഷന് കേന്ദ്രാനുമതി ജോയിയെ കണ്ടെത്താനായി അഗ്‌നിരക്ഷാ സേനാംഗങ്ങളും മുങ്ങല്‍വിദഗ്ധരും ഉള്‍പ്പെടെ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും തോട്ടിലെ മാലിന്യങ്ങള്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. മാലിന്യം നീക്കിയാലേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാനാകൂ. ഇതിനായി മാലിന്യങ്ങള്‍ നീക്കാനാണ് നിലവിലെ ശ്രമം. Join with […]