രാഷ്ട്രീയ നേതാക്കളില്‍ നിന്ന് പക്വതയോടുള്ള സംസാരം പ്രതീക്ഷിക്കുന്നു: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

തിരൂര്‍: നേതൃപദവിയിലിരിക്കുന്നവരുടെ വാക്കുകളില്‍ ധ്രുവീകരണത്തിന് ഇടം കൊടുക്കുന്ന ഒന്നും ഉണ്ടാവരുതെന്നും രാഷ്ട്രീയനേതാക്കളില്‍ നിന്ന് പക്വതയോടെയുള്ള സംസാരമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്രയ്ക്ക് തിരൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തെരഞ്ഞെടുപ്പിനെയും അധികാരത്തെയും മാത്രം മുന്‍നിര്‍ത്തി മനസ്സിലാക്കേണ്ട ഒന്നല്ല രാഷ്ട്രീയം. അത് മനുഷ്യരുടെ നിത്യജീവതവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും കാന്തപുരം പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് […]

ഔദ്യോഗിക വാഹനം ഒഴിവാക്കി; സിറോ മലബാര്‍ സഭ ആസ്ഥാനത്ത് വിഡി സതീശന്‍

കൊച്ചി: സിറോ മലബാര്‍ സഭ ആസ്ഥാത്തെ സഭാ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. പൈലറ്റ് വാഹനവും, ഔദ്യോഗിക കാറും ഒഴിവാക്കി ആയിരുന്നു സന്ദര്‍ശനം. നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി; വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം രാത്രി ഒന്‍പതേകാലോടെയാണ് സതീശന്‍ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ […]

കീം അപേക്ഷ ഫീസ് കൂട്ടി; ഫീസ് ഘടന അറിയാം

തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള കീം അപേക്ഷാഫീസ് വര്‍ദ്ധിച്ചു. ജനറല്‍ വിഭാഗത്തിനും എസ്സി വിഭാഗത്തിനും ഫീസാണ് കൂട്ടിയത്. എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സുകള്‍ക്ക് കഴിഞ്ഞ വര്‍ഷം 875 രൂപയായിരുന്നത് ഇത്തവണ 925 രൂപയാക്കി. എസ്സി വിഭാഗത്തിന്റെ ഫീസ് 375ല്‍ നിന്ന് 400 രൂപയാക്കി. വ്യത്യസ്ത കോഴ്സുകള്‍ക്ക് ഒന്നിച്ച് ഫീസടച്ച് അപേക്ഷിക്കുന്ന രീതിയും നിര്‍ത്തി. ആര്‍ ശ്രീലേഖയുമായുള്ള തര്‍ക്കം; വികെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയുന്നു കഴിഞ്ഞ വര്‍ഷം എന്‍ജിനീയറിങ്ങിനും ഫാര്‍മസിക്കും ജനറല്‍ വിഭാഗത്തിന് ഒന്നിച്ച് […]

ആര്‍ ശ്രീലേഖയുമായുള്ള തര്‍ക്കം; വികെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയുന്നു

തിരുവനന്തപുരം: വികെ പ്രശാന്ത് ശാസ്തമംഗലത്തുള്ള എംഎല്‍എ ഓഫീസ് ഒഴിയുന്നു. ബിജെപി നേതാവും കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ പ്രശാന്തിനോട് ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വികെ പ്രശാന്തിന്റെ തീരുമാനം. മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവര്‍ത്തനം മാറ്റാനാണ് തീരുമാനം. നേരത്തെ, ഇരുവരും തമ്മിലുള്ള ഓഫീസ് കെട്ടിട തര്‍ക്കം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ആരംഭിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് […]

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സുരേഷ് കല്‍മാഡി അന്തരിച്ചു

പൂനെ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സുരേഷ് കല്‍മാഡി (81) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ കല്‍മാഡി ഹൗസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് ഓഫീസ് അറിയിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… റെയില്‍വേ സഹമന്ത്രിയായും ദീര്‍ഘകാലം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. […]

നിയമസഭാ തെരഞ്ഞെടുപ്പ്; വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിച്ചേക്കില്ല, പാര്‍ട്ടിയോട് ഇടഞ്ഞ് ശ്രീലേഖ

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീണ്ടും പാര്‍ട്ടിയോട് ഇടഞ്ഞ് കൗണ്‍സിലറും സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍ ശ്രീലേഖ. മേയര്‍ സ്ഥാനം നല്‍കാത്തത് ശ്രീലേഖയെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ നിയമസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനെന്നായിരുന്നു നേതാക്കളുടെ വാഗ്ദാനം. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം; ഒരുക്കങ്ങള്‍ വിലയിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിക്കാന്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ താല്‍പ്പര്യം അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം അറിഞ്ഞതോടെയാണ് ശ്രീലേഖ പരസ്യപ്രതികരണവുമായി എത്തിയതെന്നാണ് സൂചന. […]

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം; ഒരുക്കങ്ങള്‍ വിലയിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കാനാണ് സാധ്യത. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ ഒരുക്കങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തി. പേരാവൂരില്‍ നിന്ന് മത്സരിക്കും; കെപിസിസി താത്കാലിക ചുമതല മറ്റൊരാള്‍ക്ക് നല്‍കും: സണ്ണി ജോസഫ് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മനീഷ് ഗാര്‍ഗിന്റെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച യോഗം നടന്നു. കേരളത്തില്‍ നിന്നുള്ള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. 2021ല്‍ ഏപ്രില്‍ […]

പേരാവൂരില്‍ നിന്ന് മത്സരിക്കും; കെപിസിസി താത്കാലിക ചുമതല മറ്റൊരാള്‍ക്ക് നല്‍കും: സണ്ണി ജോസഫ്

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പേരാവൂരില്‍ നിന്നായിരിക്കും മത്സരിക്കുക. മത്സരിക്കാനിറങ്ങുമ്പോള്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയ്ക്കുള്ള ചുമതലയ്ക്കു ഒരു പ്രശ്‌നവുമുണ്ടാകില്ല. താത്കാലിക ചുമതല മറ്റൊരാള്‍ക്കു നല്‍കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മത്സരിക്കാനാണ് തന്നോട് പാര്‍ട്ടിയും ജനങ്ങളും പറയുന്നത്. മത്സരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. നാലാം തവണയാണ് സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറങ്ങുന്നത്. ഈ മാസം 13നു സ്‌ക്രീനിങ് കമ്മിറ്റി ചേരും. […]

പാര്‍ട്ടിയുടെ തീരുമാനമാണ് എന്റെ തീരുമാനവും; നേമത്ത് മത്സരിക്കാനില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി വി.ശിവന്‍കുട്ടി. നേമത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ ശിവന്‍കുട്ടി പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്ന് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ വി ശിവന്‍കുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നതിന് ഇടയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു നേമം മണ്ഡലം വീണ്ടും പിടിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി ഇറക്കുന്നത്. ഈ സാഹചര്യത്തില്‍ വി ശിവന്‍കുട്ടിയല്ലാതെ […]

നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അന്ത്യം. മേജര്‍ രവിയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയില്‍. തൊണ്ടിമുതല്‍ അട്ടിമറിച്ചു; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്ക് ബാര്‍ കൗണ്‍സില്‍ പുലിമുരുകന്‍, പുനരധിവാസം, അനന്തഭദ്രം, ഒടിയന്‍, കീര്‍ത്തിചക്ര, വെട്ടം, ക്രേസി ഗോപാലന്‍, കാണ്ഡഹാര്‍, തന്ത്ര, 12വേ […]