നിയമസഭയില്‍ സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധം; സ്പീക്കറുടെ ചേമ്പറിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് പ്രതിപക്ഷ നേതാക്കള്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ച് നിയമസഭയില്‍ഭരണ-പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സ്പീക്കറുടെ ചേമ്പറില്‍ കയറാന്‍ പ്രതിപക്ഷ നേതാക്കള്‍ ശ്രമിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എയാണ് ചേമ്പറില്‍ കയറാന്‍ ശ്രമിച്ചത്. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയി. സഭ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹൈടെക് ആകാന്‍ ഗുരുവായൂര്‍; ദര്‍ശനത്തിന് ഇനി ഫേയ്‌സ് ആപ്പ്, നമ്പര്‍ അനുസരിച്ച് പ്രവേശനം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി […]

ഹൈടെക് ആകാന്‍ ഗുരുവായൂര്‍; ദര്‍ശനത്തിന് ഇനി ഫേയ്‌സ് ആപ്പ്, നമ്പര്‍ അനുസരിച്ച് പ്രവേശനം

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ഫെയ്സ് ആപ്പ് സംവിധാനം. ക്ഷേത്രത്തിന്റെ സമീപത്ത് പന്ത്രണ്ട് ഇടങ്ങളില്‍ ഫെയ്സ് ആപ്പ് സ്ഥാപിക്കും. ഫെയ്സ് ആപ്പ് സംവിധാനത്തിന് മുന്നില്‍ നിന്നാല്‍ ടോക്കണ്‍ ലഭിക്കും. ദര്‍ശന സമയം വരെ പ്രത്യേകം തയ്യാറാക്കിയ കമ്പാര്‍ട്ട്‌മെന്റുകളില്‍ ഭക്തര്‍ക്ക് വിശ്രമിക്കാം. ഭക്തര്‍ക്ക് ലഭിക്കുന്ന ടോക്കണ്‍ നമ്പറുകള്‍ കംപാര്‍ട്ട്മെന്റുകളില്‍ തെളിയും. രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ഈ സമയമാകുന്ന മുറയ്ക്ക് ടോക്കണ്‍ നമ്പര്‍ അനുസരിച്ച് കമ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ദര്‍ശനത്തിനുള്ള ക്യൂവിലേക്ക് ഭക്തര്‍ക്ക് പോകാന്‍ കഴിയും. ക്ഷേത്രത്തില്‍ […]

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പാര്‍ട്ടിയില്‍ ഘടക കക്ഷികളും സമാന നിലപാടിലാണ്. അതേസമയം, ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ രാഹുലിനെതിരെയുള്ള പുറത്താക്കല്‍ നടപടി തുടരും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നല്‍കിയ ഡി കെ മുരളിയെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്‌സ് കമ്മിറ്റിയുടെ തീരുമാനം […]

സ്വര്‍ണവില താഴേക്ക്; ഇന്ന് ആറായിരത്തിലേറെ രൂപ കുറഞ്ഞു

തൃശൂര്‍: സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക് നീങ്ങുന്നു. പവന് ആറായിരത്തിലേറെ രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് സ്വര്‍ണവില 1,11,120 രൂപയായി. ഗ്രാമിന് ഇന്ന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13,890 രൂപയാണ് വില്‍പ്പന വില. ശബരിമല സ്വര്‍ണക്കൊള്ള; സഭാ കവാടത്തില്‍ പ്രതിഷേധം തുടരുമെന്ന് വിഡി സതീശന്‍ അന്താരാഷ്ട്ര വിപണിയിലുള്ള സ്വര്‍ണത്തിന്റെ ഇടിവാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വര്‍ധന സംബന്ധിച്ച ആശങ്കകള്‍ ഒഴിഞ്ഞതും കേരളത്തിലെ സ്വര്‍ണവിലയിലെ ഇടിവിനനുള്ള കാരണമായി. ഇറാന്‍ – ഇന്ത്യ […]

ശബരിമല സ്വര്‍ണക്കൊള്ള; സഭാ കവാടത്തില്‍ പ്രതിഷേധം തുടരുമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ നിയമസഭയില്‍ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഐസി ബാലകൃഷ്ണനും എകെഎം അഷറഫും സത്യാഗ്രഹം തുടരുമെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറെ അറിയിച്ചു. ശബരിമല സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നിയമസഭയില്‍ മുദാവാക്യം വിളിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. വരും തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഭരണപക്ഷത്തിനെതിരെയുള്ള ആയുധമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. സി ജെ റോയ്യുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് അയച്ചു […]

സി ജെ റോയ്യുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് അയച്ചു

തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്യുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും സി ജെ റോയിയുടെ മരണം തീരാ കളങ്കമായി മാറിയെന്നുമാണ് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിരിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നിലവില്‍ പ്രത്യേക അന്വേഷണ സംഘമാണ് സി ജെ റോയ്യുടെ മരണത്തില്‍ അന്വേഷണം നടത്തുന്നത്. ഡിഐജി വംശി […]

ഞാന്‍ അധികാരമോഹിയല്ല; ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍

ദില്ലി: ഏറെ നാളത്തെ ശശി തരൂരിന്റെ ഹൈക്കമാന്‍ഡുമായുള്ള അഭിപ്രായ വിത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്തു. പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തരൂരുമായി കൂടിക്കാഴ്ചനടത്തി. തനിക്ക് അധികാരമോഹമില്ലെന്നും തന്നെ കേരളത്തില്‍ മുഖ്യമന്ത്രി പദവി മോഹിക്കുന്നയാളായി ചിത്രീകരിച്ചുവെന്നും തരൂര്‍ പറഞ്ഞു. കേരളത്തിലെയും കേന്ദ്രത്തിലെയും ചില നേതാക്കള്‍ തന്നെ ശത്രുവായി കണ്ടുവെന്നും തരൂര്‍ ഖാര്‍ഗയോടും രാഹുലിനോടും വ്യക്തമാക്കി. പത്ത് വര്‍ഷത്തിനിടെ ന്യൂ നോര്‍മല്‍ കേരളം; ആശമാര്‍ക്ക് 1000കൂട്ടി ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം അതേസസമയം, […]

പത്ത് വര്‍ഷത്തിനിടെ ന്യൂ നോര്‍മല്‍ കേരളം; ആശമാര്‍ക്ക് 1000കൂട്ടി ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: സഭയില്‍ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച് തുടങ്ങി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് പ്രഖ്യാപനമാണിത്. കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനം തുടങ്ങിയത്. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികള്‍ ഓരോന്നായി ചര്‍ച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തിലേക്ക് കടക്കുന്നതിന് മപന്‍പേ പറഞ്ഞു. പത്ത് വര്‍ഷത്തിനിടെ ന്യൂ നോര്‍മല്‍ കേരളം ഉണ്ടാകും. കേരളത്തിലെ കൂട്ടായ്മയില്‍ വിഷം കലര്‍ത്താന്‍ വര്‍ഗ്ഗീയ ശക്തികളുടെ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു. ആശമാര്‍ക്ക് […]

ബാരാമതിയില്‍ വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു

മുംബൈ: ബരാമതിയില്‍ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ (66) അന്തരിച്ചു. വിമാനം ബാരാമതി വിമാനത്താവളത്തിലെ ലാന്‍ഡിങ്ങിനിടെയാണ് തകര്‍ന്നു വീണത്. വിമാനം പൂര്‍ണമായി കത്തിനശിച്ചു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തില്‍ യാത്ര ചെയ്തത്. താഴെ വീണ […]

വിജയ്‌യുടെ ജനനായകന്‍ ചിത്രത്തിന്റെ റീലീസ് വൈകും

ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ് നായകനായ ജനനായകന്‍ നിയമകുരുക്കില്‍. എത്രയും പെട്ടെന്ന് ജനനായകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് കോടതി റദ്ദാക്കി. ചിത്രത്തിന്റെ റിലീസ് ഇനിയും വൈകും. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുള്‍ മുരുകന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് ഈ കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. നിയമസഭാ സമ്മേളനത്തിന് തുടക്കം; കവാടത്തില്‍ സത്യാഗ്രഹവുമായി കോണ്‍ഗ്രസ് ഈ കേസില്‍ വീണ്ടും വാദം കേള്‍ക്കാനാണ് ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിനോട് […]