വിസി നിയമനം; സെര്‍ച്ച് കമ്മിറ്റിയില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കണം; സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിലെ രണ്ട് സര്‍വകലാശാലകളുടെ വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയകളില്‍ നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍. വി,ി നിയമനത്തലെ സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചു. സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സിലര്‍ നിയമനപ്രക്രിയകളില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്. Also Read: മാറ്റിനിര്‍ത്തപ്പെട്ട ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ തിരിച്ചെടുക്കാന്‍ സിപിഎം വൈസ് ചാന്‍സിലര്‍ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് […]

മാറ്റിനിര്‍ത്തപ്പെട്ട ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ തിരിച്ചെടുക്കാന്‍ സിപിഎം

തൃശ്ശൂര്‍: ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് മാറ്റിനിര്‍ത്തപ്പെട്ട ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി അഡ്വ.എന്‍.വി. വൈശാഖനെ സിപിഎമ്മിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനം. സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയെ അറിയിച്ച് അനുമതി തേടും. സംഘടനാപ്രവര്‍ത്തകയുടെ പരാതിയില്‍ വൈശാഖനെ സംഘടനയുടെ അച്ചടക്കനടപടിയുടെ പേരില്‍ ഒരു വര്‍ഷത്തോളം സിപിഎം അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സിപിഎമ്മിന്റെ പ്രധാന പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ ആണ് സംഘടനാ തീരുമാനം. Also Read: ഇന്ത്യയില്‍ ടോള്‍ ബൂത്തുകളില്‍ വാഹനം നിര്‍ത്താതെ […]

തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; 200ലധികം പേര്‍ മരിച്ചു

കാബൂള്‍: തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം. 6.0 തീവ്രത രേഖപ്പെടുത്തി. 200ലേറെ ആളുകള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുനാര്‍ പ്രവിശ്യയിലെ നുര്‍ ഗാല്‍, സാവ്കി, വാട്പുര്‍, മനോഗി, ചപ ദാര ജില്ലകളിലാണ് മരണം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. Also Read: 2001 ശേഷം ഇതാദ്യം; യുഎസ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11.47നായിരുന്നു (ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.47ന്) ഭൂകമ്പം ഉണ്ടായത്. തലസ്ഥാനമായ കാബൂള്‍ മുതല്‍ 370 കി.മീ. അകലത്തിലുള്ള പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദ് […]

2001 ശേഷം ഇതാദ്യം; യുഎസ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു

ന്യൂഡല്‍ഹി: യുഎസ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുറവ്. 2001ന് ശേഷം ഇതാദ്യമായാണ് സഞ്ചാരികളുടെ എണ്ണം ഇത്രെയും കുറയുന്നത്. 2025 ജൂണില്‍ 2.1 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലേക്ക് യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 2.3 ലക്ഷമായിരുന്നു. യുഎസ് വാണിജ്യ വകുപ്പിന്റെ നാഷനല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫിസ് (എന്‍ടിടിഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. Also Read: അമീബിക് മസ്തിഷ്‌കജ്വരം; 24 മണിക്കൂറിനിടെ 2 മരണം 2024 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം […]

പാചകവാതചക സിലിണ്ടറുകള്‍ക്ക് വില കുറച്ചു

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകള്‍ക്ക്  വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് 51.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി. Also Read: അമീബിക് മസ്തിഷ്‌കജ്വരം; 24 മണിക്കൂറിനിടെ 2 മരണം എന്നാല്‍, 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ജൂലൈ ഒന്നിന് 58.50 രൂപ കുറച്ചതിനു പിന്നാലെ ഓഗസ്റ്റ് ഒന്നിന് ഇന്ധന കമ്പനികള്‍ എല്‍പിജി സിലിണ്ടറുകളുടെ വില 33.50 രൂപയും കുറച്ചു.

അമീബിക് മസ്തിഷ്‌കജ്വരം; 24 മണിക്കൂറിനിടെ 2 മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് രണ്ട് പേര്‍. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്‌കയുമാണ് മരിച്ചത്. മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സംഭവിച്ചത്. വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മലപ്പുറം കണ്ണമംഗംലം കാപ്പില്‍ ആറാം വാര്‍ഡിലെ കണ്ണേത്ത് […]

ഇന്ത്യ-ചൈന ബന്ധത്തില്‍ പുരോഗതി; അതിര്‍ത്തിയില്‍ സ്ഥിരതയും സമാധാനവുമുണ്ടായെന്ന് മോദി, വിമാന സര്‍വീസുകളും പുനഃരാരംഭിച്ചു

ടിയാന്‍ജിന്‍: ഇന്ത്യ-ചൈന ബന്ധം ശുഭകരമായ ദിശയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തിയില്‍ സ്ഥിരതയും സമാധാനവുമുണ്ടായെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു. ഷാങ്ഹായ് ഉച്ചകോടിക്കു മുന്നോടിയായാണ് മോദിയും ഷിയും കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യന്‍ സമയം രാവിലെ 9.30നാണു 40 മിനിട്ട് നീണ്ട കൂടിക്കാഴ്ച തുടങ്ങിയത്. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നേരിട്ട വിമാനയാത്ര പുനരാരംഭിക്കുമെന്നും തീരുമാനമായി. Also Read: ഷാജന്‍ സ്‌കറിയക്ക് നേരെ ആക്രമണം; അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: കെ.യു.ഡബ്ലു.ജെ ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് […]

സര്‍ക്കാര്‍ – രാജ്ഭവന്‍ പോര്; സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ – രാജ്ഭവന്‍ പോര് തുടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന് ക്ഷണമില്ല. സാധാരണഗതിയില്‍ ഓണം വാരാഘോഷങ്ങളുടെ സമാപന ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക ഗവര്‍ണറായിരിക്കും. തുടര്‍ന്ന് മുഖ്യമന്ത്രിക്കും കുടുംബത്തിനൊപ്പമിരുന്ന് ഗവര്‍ണറും കുടുംബവും ഘോഷയാത്ര കാണും ഇതാണ് രീതി. Also Read: രാഹുലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതം; രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് എംഎം ഹസന്‍ എന്നാല്‍ ഗവര്‍ണര്‍ക്ക് പകരം സമാപന ഘോഷയാത്ര മന്ത്രി വി ശിവന്‍കുട്ടി ഫ്‌ളാഗ് ഓഫ് […]

രാജിവെയ്ക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്

പാലക്കാട്: ഉടന്‍ രാജിവെയ്ക്കണമെന്ന് ആവശപ്പെട്ട് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തിലേക്ക് വന്നാല്‍ തടയുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. Also Read: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; ചോദ്യം ചെയ്യലിന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ഹാജരായേക്കില്ല ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുലിനെ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് സി.കൃഷ്ണകുമാര്‍ പറഞ്ഞു. എംഎല്‍എ എന്ന ഔദ്യോഗിക പദവിയുടെ പേരില്‍ പങ്കെടുക്കാനെത്തുമ്പോള്‍ തടയുമെന്നും ബിജെപി പറഞ്ഞു. […]

ട്രംപിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി; നടത്തിയത് അധികാര ദുര്‍വിനിയോഗം, താരിഫ് നടപടികള്‍ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി

വാഷിങ്ടണ്‍: രാജ്യങ്ങള്‍ക്ക് മേല്‍ പിഴച്ചുങ്കമടക്കം വന്‍ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി. യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതിയുടെ വിധി. അടിയന്തിര സാമ്പത്തിക നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകള്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ആണ് ട്രംപ് അധിക തീരുവ ചുമത്തിയത്. Also Read: പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും ജപ്പാനും; ഇന്ത്യയില്‍ 5.99 ലക്ഷം കോടി രൂപയുടെ […]