നിയമപരമായി മുന്നോട്ട് പോയ്‌ക്കോളൂ, അനാവശ്യമായി കോലിട്ടിളക്കിയാല്‍ പ്രയാസമുണ്ടാകും: ആരോപണത്തിലുറച്ച് സുരേഷ് ബാബു

പാലക്കാട്: ഷാഫി പറമ്പിലിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ലൈംഗിക ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ തെളിവുകള്‍ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. വീട്ടിലും തറവാട്ടിലും എത്തി മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യം; പൊലീസുകാരെ വട്ടംകറക്കി അജ്ഞാതന്‍ സതീശനെതിരെ ഷാഫി പറമ്പില്‍ പുതിയ ഗ്രൂപ്പ് രൂപീകരിച്ചു. അതുകൊണ്ടാണ് സതീശന്‍ ശബ്ദസന്ദേശം അടക്കമുള്ള തെളിവുകള്‍ പുറത്തുവിട്ടത്. മുന്നോട്ടുപോകുകയോ […]

വീട്ടിലും തറവാട്ടിലും എത്തി മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യം; പൊലീസുകാരെ വട്ടംകറക്കി അജ്ഞാതന്‍

കണ്ണൂര്‍: പിണറായിയെ അന്വേഷിച്ച് വീട്ടിലും തറവാട്ടിലും എംഎല്‍എ ഓഫീസിലും എത്തിയ അഞ്ജാതന്‍ പൊലീസിനെ വട്ടംകറക്കി. ഇന്നലെ വൈകിട്ടാണ് ഇയാള്‍ ഓട്ടോയില്‍ മുഖ്യമന്ത്രിയുടെ തറവാടുവീടായ എടക്കടവ് മുണ്ടയില്‍ വീട്ടില്‍ എത്തിയത്. ഷാഫി ഫറമ്പിലിനെതിരായ ആരോപണം; സുരേഷ് ബാബുവിനെതിരെ പരാതി മുഖ്യമന്ത്രിയെ അന്വേഷിക്കയും മുഖ്യമന്ത്രിയുടെ ഫോട്ടോ കാണണമെന്നു പറയുകയും ചെയ്തു. പിന്നീട് പിണറായി പാണ്ട്യാലമുക്കിലെ മുഖ്യമന്ത്രിയുടെ വീട്ടിലും എംഎല്‍എ ഓഫിസിലും എത്തിയതോടെ സംശയം തോന്നി പൊലീസ് ആളെ അന്വേഷിച്ച് ഇറങ്ങി. അന്വേഷണത്തിന് ഒടുവില്‍ ആളെ കണ്ടെത്തി. കമ്മിഷണറുടെ അടുത്തെത്തിച്ച് ചോദ്യം […]

ഷാഫി ഫറമ്പിലിനെതിരായ ആരോപണം; സുരേഷ് ബാബുവിനെതിരെ പരാതി

കോഴിക്കോട്: കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലിനെതിരായ ലൈംഗികാരോപണത്തില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ആണ് ജില്ലാ പൊലീസ് മേധാവിക്ക് കേസെടുക്കണമെന്ന് ആവയപ്പെട്ട് പരാതി നല്‍കിയത്. കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂര്‍വ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരായ ഇ എന്‍ സുരേഷ് ബാബുവിന്റെ ആരോപണം എന്ന് പരാതിയില്‍ പറയുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സുരേഷ് […]

ശബരിമല വികസനത്തിന് ബിജെപി പ്രതിജ്ഞാബദ്ധര്‍; സര്‍ക്കാരിനോടുള്ള എന്‍എസ്എസ് നിലപാട് മാറ്റത്തില്‍ ബിജെപിക്ക് ആശങ്കയില്ല: വി മുരളീധരന്‍

കൊല്ലം: എന്‍എസ്എസിന്റെ പിണറായി സര്‍ക്കാരിനോടുള്ള നിലപാട് മാറ്റത്തില്‍ ആശങ്കയില്ലെന്ന് വി.മുരളീധരന്‍. ആചാര സംരക്ഷണത്തിനും ശബരിമലയില്‍ വികസനത്തിനും ബിജെപി പ്രതിജ്ഞാബദ്ധരാണ്. പന്തളത്ത് ഭക്തര്‍ നടത്തിയ സംഗമം വന്‍ വിജയമാണ്.പമ്പയില്‍ നടന്നത് എഐ സംഗമമാണെന്നും പന്തളത്ത് നടന്നത് ഭക്ത സംഗമം ആണെന്നും അദ്ദേഹം പറഞ്ഞു. അമീബിക് മസ്തിഷ്‌കജ്വരം; അമീബയെ കണ്ടെത്താന്‍ സിഡബ്ല്യുആര്‍ഡിഎമ്മും ജല അതോറിറ്റിയും ശബരിമലയുടെ കാര്യത്തിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കാര്യത്തിായാലും കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും മുരളീധനര്‍ പറഞ്ഞു. അഴകൊഴമ്പന്‍ നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

അമീബിക് മസ്തിഷ്‌കജ്വരം; അമീബയെ കണ്ടെത്താന്‍ സിഡബ്ല്യുആര്‍ഡിഎമ്മും ജല അതോറിറ്റിയും

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരത്തിന് തടയാനായി വെള്ളത്തിലൂടെ പടരുന്ന ഈ അമീബയെ കണ്ടെത്താനുള്ള ജലപരിശോധന യാഥാര്‍ഥ്യമാക്കാന്‍ സിഡബ്ല്യുആര്‍ഡിഎമ്മും ജല അതോറിറ്റിയും. ഇതിനുള്ള നടപടികള്‍ ഇരുസ്ഥാപനങ്ങളും തുടങ്ങിക്കഴിഞ്ഞു. വെള്ളത്തില്‍ അമീബ എത്ര അളവിലുണ്ടായാല്‍ അപകടമാവും എന്നതുള്‍പ്പെടെയുള്ള പ്രോട്ടക്കോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചുനല്‍കേണ്ടതുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വെള്ളത്തില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പിസിആര്‍ പരിശോധന ഒരുക്കാനാണ് സിഡബ്ല്യുആര്‍ഡിഎം ലക്ഷ്യമിടുന്നത്. ഇതിനുള്ള ഒരു പ്രോട്ടക്കോള്‍ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും […]

അയ്യപ്പ സംഗമം രാഷ്ട്രീയനേട്ടത്തിന് നടത്തിയതെന്ന് ജനങ്ങള്‍ക്കറിയാം, ന്യൂനപക്ഷ, ഭൂരിപക്ഷ കാര്‍ഡ് കാണിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ ആഗോശള അയ്യപ്പ സംഗമംരാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അയ്യപ്പ സംഗമം രാഷ്ടരീയ നേട്ടത്തിനായി നടത്തിയണെന്നുള സംശയം ജനങ്ങള്‍ക്കറിയാം അയ്യപ്പദര്‍ശനം പവിത്രമായി കാണുന്നവര്‍ കാലങ്ങളായി ഇവിടെയുണ്ട്. അതൊന്നും ഇതുവരെ ആരും രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിച്ചിട്ടില്ല. അതു ശരിയല്ലെന്ന് ജനങ്ങള്‍ക്കറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും ന്യൂനപക്ഷ, ഭൂരിപക്ഷ കാര്‍ഡ് കാണിച്ച് ഓരോ കാര്യങ്ങള്‍ ചെയ്താല്‍ അതൊന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും ജനങ്ങള്‍ […]

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

ഛണ്ഡീഗഡ്: ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും. രാജക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഡോ. കെ നാരായണ അറിയിച്ചു. 75 വയസുള്ള മറ്റ് അംഗങ്ങള്‍ വിരമിക്കും. പ്രായപരിധി മുന്‍നിര്‍ത്തി ഡോ. കെ നാരായണ, പല്ലഭ് സെന്‍ ഗുപ്ത, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓജ എന്നിവരെ ഒഴിവാക്കും. ദേശീയ എക്സിക്യൂട്ടീവില്‍ പ്രായപരിധിയെ ചൂണ്ടികാണിച്ച് തര്‍ക്കമുണ്ടായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 75 വയസ്സ് […]

സംസ്ഥാന പദവി: ലഡാക്കില്‍ പ്രതിഷേധാഗ്‌നി, ബി ജെ പി ഓഫീസ് കത്തിച്ച് യുവജനങ്ങള്‍

ലേ: സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. ലേ മേഖലയില്‍ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകര്‍ ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസ് കത്തിക്കുകയും ചെയ്തു. ലഡാക്കില്‍ സമ്പൂര്‍ണ്ണ ബന്ദ് അഹ്വാനം ചെയ്യാനാണ് പ്രതിഷേധക്കാരുടെ നീക്കം. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും നിരവധി പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. മലമ്പുഴ യക്ഷിയെ സാരി ധരിപ്പിച്ചു; പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതിന് പിന്നാലെ ട്രോളുകളും സൈബര്‍ ആക്രമണവും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്കിന് […]

വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ പാലക്കാടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് എംഎല്‍എ എത്തിയത്. രാവിലെ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചു. ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത് മറ്റൊരാളുടെ പേരില്‍, സമന്‍സ് നല്‍കും ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് അടൂരിലുള്ള വീട്ടില്‍ നിന്ന് രാഹുല്‍ പാലക്കാടേക്ക് തിരിച്ചത്. രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എംഎല്‍എ ഓഫീസിന് സമീപമെത്തിയിരുന്നു. പ്രതിഷേദമുണ്ടായേക്കുമെന്ന […]

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത് മറ്റൊരാളുടെ പേരില്‍, സമന്‍സ് നല്‍കും

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരില്‍. വാഹനത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദുല്‍ഖര്‍ സല്‍മാന് കസ്റ്റംസ് ഇന്ന് സമന്‍സ് നല്‍കും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ […]