ഓഗസ്റ്റ് 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ന്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ഓഗസ്റ്റ് 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ സന്ദര്‍ശിക്കും. റഷ്യയും യുക്രെയ്‌നുമായുള്ള യുദ്ധത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ യുക്രെയ്ന്‍ സന്ദര്‍ശനമാണിത്. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ സെലന്‍സ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തും. Also Read ; ആഢംബരത്തിനും ധൂര്‍ത്തിനും വേണ്ടി തട്ടിയത് 20 കോടി;ധന്യയെ ഇന്ന് വിശദമായി ചോദ്യംചെയ്യും നേരത്തെ പ്രധാനമന്ത്രി റഷ്യയിലും സന്ദര്‍ശനം നടത്തിയിരുന്നു. വ്‌ളാഡിമിര്‍ പുടിനുമായുള്ള സന്ദര്‍ശനത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവോര്‍ജം, കപ്പല്‍ നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട സഹകരണം […]

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരം; പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് ‘ഇന്ത്യ’ സഖ്യം

ന്യൂഡല്‍ഹി: മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരമാണെന്ന് ആരോപിച്ച് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് ‘ഇന്ത്യ’ സഖ്യം. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ സഭയ്ക്ക് പുറത്ത് പ്ലക്കാര്‍ഡുകളേന്തിയാണ് പ്രതിഷേധിച്ചത്. എല്ലാ സംസ്ഥാനങ്ങളേയും തുല്യമായി പരിഗണിക്കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങഴളായിരുന്നു പ്ലക്കാര്‍ഡില്‍. കൂടാതെ വിവിധ സംസ്ഥാനങ്ങളോടുള്ള അവഗണന ചൂണ്ടിക്കാണിക്കുന്ന പ്ലക്കാര്‍ഡുകള്‍ അതാത് എം.എല്‍.എമാരും ഉയര്‍ത്തി. ആരോഗ്യരംഗത്തടക്കം കേരളത്തിന് പ്രതീക്ഷകളുണ്ടായിരുന്നെന്നും എന്നാല്‍ ഒന്നും നിറവേറ്റപ്പെട്ടില്ലെന്നും തിരുവനന്തപുരം […]

ലക്ഷ്യം 2047 ലെ ‘വികസിത് ഭാരത്’ ; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: 2024 ലെ ആദ്യ ബജറ്റ് ചൊവ്വാഴ്ച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കെ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധനം ചെയ്ത് പ്രധാനമന്ത്രി. 2047 ലെ ‘വികസിത് ഭാരത്’ എന്ന സ്വപ്‌നത്തിലേക്കുള്ള അടിത്തറയാണ് ഈ ബജറ്റെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന ഉറപ്പ് നടപ്പിലാക്കുകയെന്നതാണ് ലക്ഷ്യമെന്നും ലോകത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. Also Read ; ‘പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്‌ഫോടനം നടത്തും ‘; കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് മൊബൈല്‍ ഭീഷണി 60-വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂന്നാം തവണയും […]

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിപ്പിക്കണമെന്നാവശ്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് അര്‍ജുന്റെ ഭാര്യ

കോഴിക്കോട്: കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെടണമെന്നാശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ. Also Read ; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു; അപകടസ്ഥലം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ കൃഷ്ണപ്രിയ ഇമെയില്‍ വഴി പ്രധാനമന്ത്രിക്ക് കത്തയച്ചത്. 5 ദിവസം പിന്നിട്ട തിരച്ചിലിലും അര്‍ജുനെ കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് സൈന്യത്തെ കൂടി രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്. അതേസമയം അര്‍ജുനെ കണാതായിട്ട് അഞ്ചാം […]

കോലിയേയും നെയ്മറിനേയും പിന്നിലാക്കി മോദി ; എക്‌സില്‍ മൂന്ന് വര്‍ഷത്തിനിടെ 30 ലക്ഷം ഫോളോവേഴ്‌സ്

സാമൂഹികമാധ്യമമായ എക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ലോകനേതാവായി മാറിയിരിക്കുകയാണ് നരേന്ദ്രമോദി. 10 കോടി ആളുകളാണ് ഇതിനോടകം പ്രധാനമന്ത്രിയെ എക്സില്‍ പിന്തുടരുന്നത്.2009-ല്‍ അക്കൗണ്ട് ആരംഭിച്ചത് മുതല്‍ എക്‌സില്‍ സജീവമായ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചതും. മൂന്ന് വര്‍ഷത്തിനിടെ 30 ലക്ഷം പേരാണ് പുതുതായി മോദിയെ ഫോളോ ചെയ്തത്.യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ , ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് , പോപ്പ് ഫ്രാന്‍സിസ് എന്നിവരുള്‍പ്പെടെയുള്ള ആഗോള നേതാക്കളെയൊക്കെ മോദി മറികടന്നു. Also Read ; എംസിഎല്‍ആര്‍ നിരക്കുകള്‍ […]

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ ആകും ബജറ്റ് അവതരിപ്പിക്കുക. ജുലായ് 22ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം അറിയിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

രോഹിത്തും സംഘവും ഇന്ത്യയിലെത്തി ; പ്രധാനമന്ത്രി ലോകകപ്പ് ഉയര്‍ത്തി , ആവേശഭരിതമായി കൂടിക്കാഴ്ച

ഡല്‍ഹി: ട്വന്റി20 ലോകകപ്പ് ജേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സന്ദര്‍ശനം നടത്തി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലെത്തിയാണ് താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. ഏകദേശം ഒരുമണിക്കൂറോളം താരങ്ങള്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഇന്ത്യന്‍ താരങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ വസതിയില്‍ താരങ്ങള്‍ക്കുള്ള പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു. താരങ്ങളെ കൂടാതെ ബിസിസിഐ സെക്രട്ടറി ജയ്ഷാ, പ്രസിഡന്റ് റോജര്‍ ബിന്നി എന്നിവരും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചേര്‍ന്നാണ് ലോകകപ്പ് ട്രോഫി പ്രധാനമന്ത്രിയുടെ കൈകളിലേക്കു നല്‍കിയത്.ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രിയുടെ വസതിയില്‍ […]

‘മന്‍ കീ ബാത്ത്’ പുനനാരംഭിക്കുന്നു ; പ്രധാനമന്ത്രി ജനങ്ങളോട് സംവദിക്കും, ആദ്യ പരിപാടി ഇന്ന്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കീ ബാത്ത്’ പ്രതിമാസ റേഡിയോ പരിപാടി ഇന്ന് വീണ്ടും പുനരാരംഭിക്കുന്നു. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ പരിപാടി ഇന്ന് നടക്കും. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫെബ്രുവരിയിലായിരുന്നു പരിപാടിയുടെ അവസാന സംപ്രേക്ഷണം. മോദിയുടെ ഔദ്യോഗിക ‘എക്സ്’ പോസ്റ്റിലൂടെയാണ് ‘മന്‍ കീ ബാത്ത്’ പുനരാരംഭിക്കുന്ന വിവരം പങ്കുവെച്ചത്. Also Read ; രോഹിത് ഇനി ടി20യില്‍ ഇല്ല ; കോലിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിങ്ങളുടെ ആശയം ‘നമോ […]

സ്പീക്കറുടെ ചേംബറിനടുത്ത് ചെങ്കോല്‍ വേണ്ട പകരം ഭരണഘടന മതി….. സ്പീക്കര്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ കത്ത്

ഡല്‍ഹി: ലോക്‌സഭയില്‍ നിന്നും ചെങ്കോല്‍ നീക്കി പകരം ഭരണഘടനയുടെ പകര്‍പ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി. സ്പീക്കറുടെ ചേംബറിന് തൊട്ടടുത്ത് സ്ഥാപിച്ചിരിക്കുന്ന ചെങ്കോല്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് സമാജ്‌വാദി പാര്‍ട്ടി എംപി ആര്‍ കെ ചൗധരി സ്പീക്കര്‍ ഓംബിര്‍ളക്ക് കത്ത് നല്‍കിയത്.ജനാധിപത്യത്തില്‍ ചെങ്കോലിന്റെ പ്രസക്തി എന്തെന്ന ചോദ്യം ഉന്നയിച്ച് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുന്നുവെന്നാണ് ബിജെപി ആരോപണം. Also Read ; കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നല്‍കാനായുള്ള സംവിധാനം ഒരുക്കും: […]

ഭരണപക്ഷത്തെ ഞെട്ടിച്ച് പ്രതിപക്ഷനേതാവിന്റെ ആദ്യ ദിന പ്രസംഗം ; സഭയില്‍ തിളങ്ങി രാഹുല്‍

ഡല്‍ഹി: പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത് ആദ്യദിനം പാര്‍ലമെന്റിലെത്തിയ രാഹുല്‍ ഭരണപക്ഷത്തിന്റെ ശ്രദ്ധ നേടി. സ്പീക്കറെ തെരഞ്ഞെടുത്തശേഷം സ്പീക്കറെ ആനയിക്കാനെത്തിയതും തുടര്‍ന്ന് നടത്തിയ പ്രസംഗത്തിനും രാഹുല്‍ ഗാന്ധിക്ക് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെയാകെ പിന്തുണ ലഭിച്ചു. Also Read ; അയല്‍വാസിയുടെ മതില്‍ ഇടിഞ്ഞ് വീടിനുമുകളില്‍ വീണു ; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പുഞ്ചിരിയിലൊതുക്കി മറുപടി നല്‍കിയ ശേഷം ലോക്സഭയിലെത്തിയ രാഹുല്‍ മുന്‍ നിരയില്‍ അഖിലേഷ് യാദവിനും കൊടിക്കുന്നില്‍ സുരേഷിനുമൊപ്പം ഇരുന്നു. സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തപ്പോള്‍ […]