18ാം ലോക്‌സഭാ സ്പീക്കറായി ഓംബിര്‍ളയെ തെരഞ്ഞെടുത്തു

ഡല്‍ഹി: 18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ഓംബിര്‍ളയെ സ്പീക്കറായി തെരഞ്ഞെടുക്കണമെന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെക്കുകയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു. പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികളും പിന്തുണച്ചു. Also Read ; യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിനെതിരെ മനു തോമസ് നല്‍കിയ പരാതി പുറത്ത് പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷാണ് മത്സരിച്ചത്. കൊടിക്കുന്നിലിന് തൃണമൂല്‍ പിന്തുണ നല്‍കിയപ്പോള്‍ ഓം ബിര്‍ളയ്ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കി. തുടര്‍ച്ചയായി […]

‘ജനങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും’ ; എംപിമാരെ പാര്‍ലമെന്റിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: പതിനെട്ടാം ലോക്‌സഭാ സമ്മേളനത്തിലേക്ക് എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്ര ദിവസമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 60 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുന്നത്. രാജ്യത്തെ നയിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും നരേന്ദ്രമോദി പാര്‍ലമെന്റില്‍ പറഞ്ഞു. എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read ;  പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്നാരംഭിക്കും ; കേരളത്തിലെ 18 എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും പ്രതിപക്ഷവും സാധാരണ ജനങ്ങള്‍ക്കായി […]

വൈറലായി നരേന്ദ്രമോദിയുടെയും ജോര്‍ജിയ മെലോണിയുടെയും സെല്‍ഫി

റോം : ജി 7 ഉച്ചക്കോടിക്കിടെ പകര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെയും സെല്‍ഫിയും വീഡിയോകളും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഇറ്റലിയില്‍ നടക്കുന്ന ഉച്ചക്കോടിക്കിടെ എടുത്ത് ചിത്രങ്ങളാണിത്. മെലോണി തന്നെയാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും.ചിത്രം വൈറലായതിന് പിന്നാലെ ‘ഹായ് ഫ്രണ്ട്‌സ് ഫ്രം മെലഡി’ എന്ന പദവും വൈറലായിട്ടുണ്ട്. മൂന്നാമതും പ്രധാനമന്ത്രി പദത്തില്‍ എത്തിയ മോദിയുടെ ആദ്യ വിദേശ യാത്രയാണിത്. Also Read ; തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പ്രതിഫലം ലഭിച്ചില്ല; […]

നരേന്ദ്ര മോദി സര്‍ക്കാരിന് ആര്‍എസ്എസിന്റെ മുന്നറിയിപ്പ് ; മണിപ്പൂരിലെ സമാധാനം പുനസ്ഥാപിക്കണം

ഇംഫാല്‍: നരേന്ദ്ര മോദി സര്‍ക്കാരിന് ആര്‍എസ്എസിന്റെ മുന്നറിയിപ്പ്. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്.ഒരു വര്‍ഷമായി അശാന്തമായി തുടരുന്ന മണിപ്പൂരിലെ സമാധാനം പുനസ്ഥാപിക്കണമെന്നും പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുതെന്നും ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് നാഗ്പൂരില്‍ പറഞ്ഞു. അധികാരമേറ്റ് രണ്ടാം ദിവസം ഇത്തരമൊരു മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാരിന് ആര്‍എസ്എസ് നല്‍കിയെന്നത് പ്രധാനമാണ്. Also Read ; 8 വര്‍ഷത്തിനിടെ 1000 ബാറുകള്‍ പക്ഷേ കുട്ടികള്‍ക്ക് സീറ്റില്ല ; സഭയില്‍ പ്രതിപക്ഷ ബഹളം സര്‍ക്കാര്‍ രൂപീകരണം നടന്ന സാഹചര്യത്തില്‍ […]

പുകമറ മാറി ; സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരും

ഡല്‍ഹി: കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് സുരേഷ് ഗോപി.സഹമന്ത്രി സ്ഥാനം നല്‍കിയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പുമായി എത്തിയത്. മോദി മന്ത്രിസഭയില്‍ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. Also Read ; തൃശൂര്‍ ഡിസിസി ഓഫീസിലെ വിവാദങ്ങള്‍ക്ക് വിരാമം; ജോസ് വള്ളൂരും എംപി വിന്‍സെന്റും രാജിവെച്ചു സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നത്. സുരേഷ് ഗോപി ഉറപ്പിച്ച മന്ത്രിസ്ഥാനത്തില്‍. രാവിലെ മുതല്‍ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവില്‍ […]

സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; ഡല്‍ഹിയില്‍ ഇന്ന് മോദിയുമായി കൂടിക്കാഴ്ച

തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ നേരില്‍ കാണും. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാന്‍ തീരുമാനിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഉച്ചയ്ക്ക് മൂന്നിന് നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനം മാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തും. Also Read ; നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് തുടര്‍ച്ചയായി ജാമ്യഹര്‍ജി; 25,000 രൂപ പിഴ, ആരോ പിന്നിലുണ്ടെന്ന് കോടതി കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്ന് സുരേഷ് […]

രാജ്യം ആര് ഭരിക്കും ? മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎ യോഗം ഇന്ന് ; പ്രതീക്ഷ കൈവിടാതെ ഇന്‍ഡ്യാ മുന്നണി

ഡല്‍ഹി:  2024 ലെ കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന്.ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തനിച്ച് ഭൂരിപക്ഷം ഇല്ലെങ്കിലും ടിഡിപി, ജെഡിയു പാര്‍ട്ടികള്‍ മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.പ്രധാനമന്ത്രി നരേന്ദ്രമോദി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴും അങ്ങനെ ഒരു ചോദ്യമേ ഉയരുന്നില്ലെന്നാണ് ബിജെപിയുടെ മറുപടി. ഇന്ന് രാവിലെ 11.30 നാണ് കേന്ദ്ര മന്ത്രി സഭാ യോഗം ചേരുന്നത്.നിലവിലെ മന്ത്രിസഭ പിരിച്ച് വിടാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടും. അതേസമയം മൂന്നാം മോദി മന്ത്രിസഭയുടെ […]

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്; മോദി മത്സരിക്കുന്ന വാരാണസിയിലും വിധിയെഴുതും

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസി അടക്കം ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കര്‍ പ്രസാദ്, അഭിഷേക് ബാനര്‍ജി എന്നീ പ്രമുഖര്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

പ്രധാനമന്ത്രി കന്യാകുമാരിയില്‍ ; ആളും ബഹളവും ഇല്ലാതെ നിരത്തുകള്‍, കടലില്‍ സുരക്ഷയൊരുക്കി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും

കന്യാകുമാരി : സാധാരണയായി അവധിക്കാലത്തിന്റെ അവസാന ദിവസങ്ങളില്‍ തിരക്കില്‍ അമരാറുള്ള കന്യാകുമാരിയില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും പോലീസുകാര്‍ മാത്രം. നിരത്തുകളില്‍ വാഹനങ്ങളോ, ആളുകളോ ഒന്നുമില്ല. എല്ലായിടത്തും തോക്കേന്തിയ പോലീസുകാര്‍ മാത്രം.അതോടൊപ്പം എല്ലായിടത്തും ചര്‍ച്ചാവിഷയമാകുന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വരവും. ഇതിനു മുമ്പ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാന മന്ത്രി കന്യാകുമാരിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇക്കുറി മൂന്ന് ദിവസം അവിടെ തങ്ങുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചങ്കിടിപ്പിക്കുന്നുണ്ട്. Also Read ; പ്രവാസികള്‍ ശ്രദ്ധിക്കുക, കര്‍ശനനിര്‍ദേശവുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രധാനമന്ത്രിയുടെ വരവ് […]

വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി

കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് മോദിയുടെ 45 മണിക്കൂര്‍ ധ്യാനം തുടങ്ങിയത്. കാവി വസ്ത്രം ധരിച്ച് ധ്യാനത്തിലിരിക്കുന്ന പ്രധാനമന്ത്രി രാത്രി ചൂടുവെള്ളം മാത്രമാണ് കുടിച്ചത്. ധ്യാനത്തിനായി പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. പകരം ധ്യാനമണ്ഡപത്തില്‍ നിലത്താണ് പ്രധാനമന്ത്രി രാത്രി കഴിച്ചുകൂട്ടിയത്. പുലര്‍ച്ചെ സൂര്യോദയം കണ്ടശേഷം പ്രാര്‍ഥനയിലേക്ക് കടന്നു. നാളെ ഉച്ചയ്ക്കു ശേഷം ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരം വഴി ഡല്‍ഹിക്കു മടങ്ങും. Also Read; അരിവാള്‍ രോഗം ; അട്ടപ്പാടിയില്‍ […]