അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; അപൂര്‍വ്വ നടപടിയുമായി എസ്‌ഐടി

ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അസാധാരണ നടപടിയുമായി അന്വേഷണ സംഘം. അറസ്റ്റ് മെമ്മോയില്‍ രാഹുല്‍ ഒപ്പിടാന്‍ സമ്മതിക്കാത്തതിനാല്‍ രാഹുല്‍ നിസഹകരിച്ചുവെന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു അന്വേഷണ സംഘം. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തത്. കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ നീക്കം ? ജോസ് മാണിയുമായി ചര്‍ച്ച നടത്തി സോണിയാ ഗാന്ധി അതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ ഒപ്പിടാത്തതിനാല്‍ ഗസറ്റഡ് ഓഫീസറെ വിളിച്ച് സാക്ഷ്യപ്പെടുത്തുകയായിരുന്നു. രാഹുലിന്റെ അറസ്റ്റ് ബന്ധുക്കള്‍ […]

പാനൂര്‍ വടിവാള്‍ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാനൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വടിവാള്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്. അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. രത്ത്, അശ്വന്ത്, അനുവിന്‍, ആഷിക്, സച്ചിന്‍, ജീവന്‍ എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകര്‍ത്തത് അടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോയവര്‍ക്ക് മടങ്ങി വരാം; കേരള കോണ്‍ഗ്രസിനെ (എം) ക്ഷണിച്ച് കോണ്‍ഗ്രസ് തോല്‍വിക്കു പിന്നാലെ കണ്ണൂര്‍ പാറാട് പാനൂരില്‍ വടിവാള്‍ വീശി സിപിഎം ആക്രമണം നടത്തുകയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകന്റെ […]

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകള്‍, കുരുക്കായി ഡോക്ടര്‍മാരുടെ മൊഴി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസില്‍ ഡോക്ടര്‍മാരുടെ മൊഴിയെടുത്ത് പൊലീസ്. ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കി. രണ്ടാം മാസത്തിലാണ് ഗര്‍ഭഛിദ്രം നടത്തിയത്. മെയ് 30നാണ് യുവതി മരുന്ന് കഴിച്ചത്. പൊലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചു. ഗര്‍ഭഛിദ്രത്തിന് ശേഷം യുവതി മാനസികമായി തളര്‍ന്നു. വൈദ്യപരിശോധനയുടെ രേഖകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മരുന്ന് കഴിച്ച ശേഷം ഗുരുതര രക്തസ്രാവമുണ്ടായെന്നും ചികിത്സാ രേഖകളില്‍ പറയുന്നുണ്ട്. […]

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്; തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉപയോഗിച്ച് ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സ്വര്‍ണക്കൊള്ളയ്ക്ക് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ കൊണ്ടുപോയത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യമാണെന്നും കണ്ടെത്തിയിരുന്നു. ബെംഗളൂരുവിന് പുറമെ ചെന്നൈയിലെ വിവിധയിടങ്ങളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയെ തെളിവെടുപ്പിനായി എത്തിക്കും.  

പെറ്റിക്കേസ് പിഴയില്‍ തട്ടിപ്പ് നടത്തി സിപിഒ; നാലുവര്‍ഷത്തിനിടെ കൈക്കലാക്കിയത് 16 ലക്ഷം രൂപ; സസ്‌പെന്‍ഷന്‍

കൊച്ചി: പെറ്റിക്കേസ് പിഴയില്‍ തട്ടിപ്പ് നടത്തി സിപിഒ. മൂവാറ്റുപുഴ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ ശാന്തി കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും കൃത്രിമം നടത്തിയായിരുന്നു സിപിഒയുടെ തട്ടിപ്പ്. നാല് വര്‍ഷം കൊണ്ട് 16 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ശാന്തി കൃഷ്ണനെ എറണാകുളം റൂറല്‍ എസ്പി സസ്പെന്‍ഡ് ചെയ്തു. Also Read; സ്‌കൂളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സിസിടിവി വേണം; പുതിയ നിര്‍ദേശവുമായി സിബിഎസ്ഇ ഡിഐജി ഓഫീസില്‍ നിന്ന് സാധാരണ രീതിയില്‍ നടക്കുന്ന […]

കയ്യാങ്കളി; ഇരട്ട സഹോദരന്മാരായ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ചേലക്കാട്: കയ്യാങ്കളിയില്‍ ഇരട്ട സഹോദരന്മാരായ പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ദിലീപ് കുമാറിനേയും പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പ്രദീപിനെയുമാണ് തൃശൂര്‍ സിറ്റി പോലീസ് സസ്പെന്‍ഡ് ചെയ്തത്. പോലീസ് സേനയ്ക്ക് അവമതിപ്പുണ്ടായതിനാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി. കയ്യാങ്കളിയില്‍ പോലീസ് കേസെടുത്തിരുന്നു. Also Read; സുരേഷ് ഗോപിയുടെ ‘പുലിപ്പല്ല്’ മാലയില്‍ അന്വേഷണം ഇരുവരുടെയും ചേലക്കോടുള്ള വീടിന് മുന്നിലെ വഴിയില്‍ ചപ്പുചവറുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. തുടര്‍ന്ന് ഇരുവരും ചേലക്കര ആശുപത്രിയില്‍ […]

അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചു; എഎസ്‌ഐയായ കാമുകിയെ കൊലപ്പെടുത്തി സൈനികന്‍

അഹമ്മദാബാദ്: പോലീസ് ഉദ്യോഗസ്ഥയായ കാമുകിയെ കൊലപ്പെടുത്തിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം നടന്നത്. കച്ചിലെ അഞ്ജര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയ അരുണാബെന്‍ നാഥുഭായ് ജാദവ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ലിവ്-ഇന്‍ പങ്കാളിയായ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ദിലീപ് ഡാങ്ചിയെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ഇയാള്‍ അരുണാബെന്‍ ജോലി ചെയ്യുന്ന അതേ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. Also Read; ഷാര്‍ജയില്‍ മലയാളി യുവതി അതുല്യയുടെ മരണം; ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് […]

ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിക്കൊരുങ്ങി കേരള പോലീസ്

തിരുവനന്തപുരം: ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്. പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരം ക്രമസമാധാന ചുമതയുള്ള എഡിജിപി എച്ച് വെങ്കിടേഷാണ് ഗുണ്ടകളോട് വിട്ടുവീഴ്ച വേണ്ടെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തൃശ്ശൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം. തൃശ്ശൂര്‍ ഡിഐജി എസ് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള നടപടികള്‍ മാതൃകയാക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. കാപ്പ ചുമത്തപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളും […]

പോലീസ് സ്‌റ്റേഷനില്‍ ഒളിക്യാമറ വെച്ച് വനിതാ പോലീസ് വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തി; പോലീസുകാരന്‍ അറസ്റ്റില്‍

ഇടുക്കി: പോലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വെച്ച് വനിത പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ വൈശാഖാണ് പിടിയിലായത്. Also Read; പടിയൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി സ്റ്റേഷനോട് ചേര്‍ന്ന് വനിത പോലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പോലീസുകാരിക്ക് ഇയാള്‍ അയച്ചു നല്‍കിയതോടെ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വൈശാഖിനെ […]

പാകിസ്താന്‍ പൗരത്വം ഉള്ളവര്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു

കോഴിക്കോട്: പാകിസ്താന്‍ പൗരത്വം ഉള്ളവര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് പോലീസ് പിന്‍വലിച്ചു. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. മൂന്നുപേര്‍ക്കാണ് കോഴിക്കോട് റൂറല്‍ പോലീസ് പരിധിയില്‍ നോട്ടീസ് നല്‍കിയത്. കൊയിലാണ്ടി സ്വദേശി ഹംസ, വടകര സ്വദേശി കുഞ്ഞിപ്പറമ്പത്ത് ഖമറുന്നിസ, സഹോദരി അസ്മ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരുന്നത്. കേരളത്തില്‍ ജനിച്ച ഹംസ, തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കായി പാകിസ്താനിലേക്ക് പോയതിന് ശേഷമാണ് പാക് പൗരത്വം സ്വീകരിച്ചത്. 1965-ലാണ് ഹംസ പാകിസ്താനിലേക്ക് പോയത്. കറാച്ചിയില്‍ കട നടത്തിയിരുന്ന സഹോദരനൊപ്പം ജോലി ചെയ്യുകയും […]