ഗുരുവായൂരില്‍ പുലര്‍ച്ചെ ഒരു മണിക്കൂര്‍ വിഷുക്കണി ദര്‍ശനം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം ഒരു മണിക്കൂര്‍. ഏപ്രില്‍ 14നു പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെയാണ് ഈ ദര്‍ശനം. ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരി, ചക്ക, മാങ്ങ, കൊന്നപ്പൂവ്, ഗ്രന്ഥം, സ്വര്‍ണം, വസ്ത്രം, നാണയം, നാളികേരം എന്നിവ വച്ചാണ് കണിയൊരുക്കുന്നത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ബൂത്തുകളില്‍ വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കല്‍: ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ സ്ഥിരതാമസമില്ലാത്തവരുടെയും അന്യ സംസ്ഥാന തൊഴിലാളികളുടെയും പ്രദേശങ്ങളില്‍ കേട്ടുകേള്‍വി പോലുമില്ലാത്തവരുടെയും വോട്ട് ചേര്‍ത്തുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എല്‍ ഡി എഫ് തൃശൂര്‍ ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജന.സെക്രട്ടറി കെ പി രാജേന്ദ്രന്‍ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കി. അടഞ്ഞുകിടക്കുന്ന വീടുകളും ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും കേന്ദ്രീകരിച്ചും വോട്ടര്‍പട്ടികയില്‍ നിന്നും ഐ ഡി കാര്‍ഡ് നമ്പറുകളും വീട്ടുനമ്പറുകളും എടുത്ത് വീടുകളില്‍ താമസിക്കുന്നവര്‍ പോലുമറിയാതെയും വ്യാജ വാടക കരാറുകള്‍ […]

തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കുമെന്നും. സ്ഥാനാര്‍ത്ഥികള്‍ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ടാകുമെന്നും സ്ഥാനാര്‍ഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങിയിരിക്കുന്നത്. Also Read ; പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം; രാജ്യത്ത് പാചക വാതക വില 100 രൂപ കുറയ്ക്കും വടകരയിലെ സിറ്റിങ് എം പി കെ മുരളീധരനാണ് തൃശ്ശൂരില്‍ മത്സരിക്കുന്നത്. തൃശ്ശൂരിലെ സിറ്റിങ് എംപി ടി എന്‍ […]

തൃശ്ശൂരില്‍ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ ഇടത്പക്ഷ തരംഗം ആഞ്ഞടിക്കുമെന്ന് വി എസ് സുനില്‍കുമാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ ഇടത്പക്ഷ തരംഗം ആഞ്ഞടിക്കുമെന്ന് തൃശ്ശൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍… അന്തരിച്ച നടനും എം. പിയുമായിരുന്ന ഇന്നസെന്റിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഎസ് സുനില്‍കുമാര്‍. Also Read ;സഹപാഠികളുടെ കാലുകളില്‍ നക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറല്‍ ലോക്സഭയിലേയ്ക്ക് ഇത് കന്നിയങ്കമാണെങ്കിലും എം എല്‍ എയും മന്ത്രിയുമായിരുന്ന സമയത്തെ തന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് അറിയാമെന്നും തൃശൂരില്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്നും […]

തൃശൂര്‍ പാലപ്പിള്ളിയില്‍ പുലിയിറങ്ങി; പശുക്കിടാവിനെ കൊന്നു തിന്നു

തൃശൂര്‍: പാലപ്പിള്ളി എലിക്കോട് ആദിവാസി കോളനിയ്ക്ക് സമീപം പുലിയിറങ്ങി. പ്രദേശവാസികളുടെ പശുക്കിടാവിനെ പുലി കൊന്നു തിന്നു.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ മാസമാദ്യം ജനവാസ മേഖലയിലിറങ്ങിയ പുലി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് എച്ചിപ്പാറ, കുണ്ടായി, വലിയകുളം പ്രദേശങ്ങളിലും പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന കുടിലുകള്‍ക്കും ആദിവാസി കോളനികള്‍ക്കും സമീപത്തായി പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചു തുടങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന പ്രദേശത്ത് പുലിയിറങ്ങി ഭീതി പരത്തിയതോടെ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത […]

ആലപ്പുഴയിലും കണ്ണൂരിലും കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ത്ഥികള്‍

തൃശ്ശൂര്‍: കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം തൃശ്ശൂരില്‍ ചേര്‍ന്നു. സമിതിയുടെ പ്രഥമയോഗത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നു. ആലപ്പുഴ കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത്. Also Read ;അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആലപ്പുഴയില്‍ പരാജയപ്പെട്ടിരുന്നു. കൂടാതെ കണ്ണൂരില്‍ സിറ്റിങ്ങ് എംപിയായ കെ സുധാകരന്‍ മത്സരിക്കുന്നില്ലെന്നും തീരുമാനിച്ചിരുന്നു. അതിനാലാണ് ഇരുമണ്ഡലങ്ങളിലും പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ തീരുമാനിച്ചത്. […]

കോണ്‍ഗ്രസിന്റെ മഹാജന സഭ ഇന്ന് തൃശ്ശൂരില്‍; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കും

തൃശ്ശൂര്‍: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന മഹാജന സഭ ഇന്ന് തൃശ്ശൂരില്‍. ഒരുലക്ഷം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള കോണ്‍ഗ്രസിന്റെ മഹാജന സഭ സമ്മേളനം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കമാകും. ബൂത്ത് പ്രസിഡന്റുമാര്‍ മുതല്‍ എഐസിസി അംഗങ്ങള്‍ വരെ പങ്കെടുക്കുന്ന മഹാജന സഭ സമ്മേളനം നടക്കുന്നത് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്താണ്. കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രഥമ യോഗവും ഇന്ന് തൃശൂരില്‍ ചേരും. സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക യോഗത്തില്‍ തയാറാക്കിയേക്കുമെന്നാണ് […]

ശ്രീരാമനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പി ബാലചന്ദ്രന്‍ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തൃശൂര്‍: ശ്രീരാമനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട പി ബാലചന്ദ്രന്‍ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ജനുവരി 31ന് നടക്കുന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേരിട്ടെത്തി ഇതിന് വിശദീകരണം നല്‍കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. യോഗത്തില്‍ ഈ വിഷയം മാത്രമാണ് അജണ്ട. പാര്‍ട്ടി ജില്ലാ സെക്രട്ടറി എംഎല്‍എയോട് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി. വിശദീകരണം എഴുതി നല്‍കേണ്ടെന്നും നേരിട്ടെത്തി നല്‍കാനുമാണ് കത്തിലെ നിര്‍ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന അനുകൂല സാഹചര്യത്തെ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ് പ്രതികൂലമാക്കിയെന്ന കടുത്ത വിമര്‍ശനമാണ് […]

സുനിലേട്ടനൊരു വോട്ട്, പാർട്ടി അറിയാതെ തൃശൂരിൽ പ്രചാരണം; അന്വേഷിക്കുമെന്ന് മന്ത്രി കെ രാജൻ

തൃശ്ശൂര്‍: തൃശ്ശൂരില്‍ വി എസ് സുനില്‍ കുമാറിന് വേണ്ടി പ്രചാരണം. വോട്ട് തേടി സമൂഹ മാധ്യമങ്ങളിലാണ് പ്രചാരണം ആരംഭിച്ചത്. തൃശ്ശൂരിലെ വിദ്യാര്‍ത്ഥികള്‍ എന്ന പേരിലാണ് പ്രചാരണം. Also Read ; 16 വയസില്‍ താഴെയുള്ള കുട്ടികളെ കോച്ചിംഗ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ല; പുതിയ മാര്‍ഗനിര്‍ദേശം ‘നാടിന് വേണ്ടി നന്മയ്ക്ക് ഒരു വോട്ട്. അര്‍ഹതയ്ക്ക് ഒരു വോട്ട്, സുനിലേട്ടനൊരു വോട്ട്’ എന്നതാണ് പ്രചരണ വാചകം. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ സ്ഥാനാര്‍ത്ഥി തീരുമാനമോ ഔദ്യോഗിക പ്രചാരണമോ ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍ […]

നിയന്ത്രണംവിട്ട കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരില്‍ കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപം നിയന്ത്രണംവിട്ട കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ ആണ് അപകടം നടന്നത്. പുത്തന്‍ചിറ സ്വദേശികളായ മൂത്തേടത്ത് ശ്യാം (52), താക്കോല്‍ക്കാരന്‍ ടിറ്റോ (48), പുന്നേലിപറമ്പില്‍ ജോര്‍ജ് (48) എന്നിവരാണ് മരിച്ചത്. Also Read; നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവ് സമ്മര്‍ദം ചെലുത്തി; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മന്ത്രിക്കെതിരെ ഇ ഡിയുടെ വെളിപ്പെടുത്തല്‍ കുഴിക്കാട്ടുശേരിയില്‍നിന്നു പുത്തന്‍ചിറയിലേക്കു പോകുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പാറമടയിലേക്കു […]